"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:28 July 2022
മഞ്ചേരി : നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നവര്‍ക്ക് മാംഗല്യവും ഒരു ദിവസം. അതും ഇവരുടെ ജന്മദിനത്തില്. ഒരേ വേദിയില്‍. ഈ അപൂര്‍വ്വ ഭാഗ്യത്തില്‍ ആഹ്ളാദിക്കുകയാണ് നെല്ലിക്കുത്ത് ഗ്രാമം. നെല്ലിക്കുത്ത് മുണ്ടക്കാട് പാറക്കല്‍ വീട്ടില്‍ മുസ്തഫ-ബബിത ദമ്പതികളുടെ മക്കളായ ഹംന നിദ, ഷംന ഹുദ, ദിംന ഫിദ എന്നിവരാണ് ഒറ്റ പന്തലില്‍ വെച്ച് ജീവിത പങ്കാളിയുടെ കൈപിടിച്ചത്. നെല്ലിക്കുത്ത് സഫ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹചടങ്ങ്. ആമക്കാട് കിടങ്ങയം മാഞ്ചീരി അസ്ലഹാണ് ഹംനയുടെ വരന്. കേബിള്‍ നെറ്റ് വര്‍ക്ക് ജീവനക്കാരനായ നെല്ലിക്കുത്ത് മുക്കം മാട്ടായി ശംസീറാണ് ഷംനയുടെ പുതുമാരന്. പ്രവാസിയായ വെള്ളുവങ്ങാട് വടക്കാങ്ങര വീട്ടില്‍ കബീറാണ് ദിംനയുടെ ജീവിത പങ്കാളി.
2004 ജൂലൈ 29ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിടുക്കികളായ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ബബിത ജന്മം നല്‍കിയത് ഒന്നിച്ച് ലോകം കാണാന്‍ തുടങ്ങിയവര്‍ മംഗല്യത്തിലും ഒന്നിച്ചത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആഹ്ളാദ നിമിഷമായി.
അവരുടെ കളിയും ചിരിയും പഠനവും ഒരുമിച്ചായിരുന്നു. വീട് വിട്ടിറങ്ങണമെങ്കില്‍ മൂന്ന് പേരും വേണം. ഇന്നവര്‍ ആദ്യമായി ഒരു വീട്ടില്‍ നിന്ന് മൂന്ന് കുടുംബങ്ങളിലേക്ക് വേര്‍പിരിഞ്ഞു. ഈ സങ്കടം ഒഴിച്ചാല്‍ മറ്റെല്ലാത്തിലും ഇവര്‍ക്ക് സന്തോഷം.