"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:29 July 2022
ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി കൊല്ലവർഷം 1198 ആം ആണ്ട് ചിങ്ങമാസം 2 ന്.അതായത് 2022 ആഗസ്റ്റ് 18 വ്യാഴാഴ്ച.കലണ്ടർ നോക്കിയാൽ അന്ന് ഭരണി നക്ഷത്രം. തിഥി സപ്തമിയും. കൃഷ്ണൻ ജനിച്ചത് അഷ്ടമിരോഹിണിക്കല്ലേ.അതായത് ഭഗവാന്റെ ജന്മനക്ഷത്രം - രോഹിണിയും, തിഥി - അഷ്ടമിയും.പിന്നെങ്ങിനെ ഭരണിക്കും സപ്തമിക്കും ഒക്കെ കണ്ണന്റെ ജയന്തി ആഘോഷിക്കും.....
ഭാഗവതാദി പുരാണാദികളിൽ പറയുന്നതു വച്ച് കണ്ണൻ ജനിച്ചത് അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും അർദ്ധരാത്രി കൂടിയ സമയത്താണ്. 3228 ജൂലൈ 19 ക്രി.മു മഥുര; അന്ന് വാരം - ശനി; തദ്ദിനം ഉദയം - 5.36 am; അസ്തമയം - 7.32 pm; തിഥി - സപ്തമി 3.27 Pm വരെ, ശേഷം പിറ്റേന്ന് 5.37 Pm വരെ അഷ്ടമി; നക്ഷത്രം - കാർത്തിക 11.53 am , ശേഷം രോഹിണി (പിറ്റേന്ന് 2.37 Pm വരെ ); കരണം - സിംഹം (3.27 pm വരെ), ശേഷം പിറ്റേന്ന് 4.35 am വരെ വ്യാഘ്രം; യോഗം - ഹർഷണം (പിറ്റേന്ന് 4.40 am വരെ); സൂര്യസ്ഥിത രാശി - ചിങ്ങം; ചന്ദ്രസ്ഥിത രാശി - ഇടവം; പക്ഷം - കൃഷ്ണപക്ഷം. മാസത്തിന്റെ ഗണന അമാവാസ്യന്തമായിട്ട് എടുത്താൽ ശ്രാവണമാസം; പൂർണ്ണിമാന്തമായിട്ട് എടുത്താൽ ഭാദ്രപദം.
അപ്പോൾ ചുരുക്കത്തിൽ അർദ്ധരാത്രി ജനനം എന്നാകുമ്പോൾ യോജിച്ചു വരുന്ന പഞ്ചാംഗം ഇപ്രകാരം ആയിരിക്കും: വാരം - മന്ദ:, നക്ഷത്രം - രോഹിണി (2 ആം പാദം), തിഥി - കൃഷ്ണാഷ്ടമി, കരണം - വ്യാഘ്രം, യോഗം - ഹർഷണം. ദേവന്മാരുടെ ജന്മദിനാദി ആഘോഷങ്ങളെല്ലാം തന്നെ തിഥിയെ അടിസ്ഥാനപ്പെടുത്തിയാണ്. രാമനവമി, ഗണേശചതുർത്ഥി, രഥസ്പതമി,ദുർഗ്ഗാഷ്ടമി,നാഗപഞ്ചമി,സ്കന്ദഷഷ്ഠി,വ്യാസപൂർണ്ണിമ,ശിവരാത്രി,വിവിധ ഏകാദശികൾ,ഹനുമദ് ജയന്തി,അക്ഷയ തൃതീയ (ബലരാമാവതാരം). പൊതുവേ ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രത്തിൽ അഷ്ടമി തിഥി ഒത്തു വരുന്നുണ്ട് എന്നേയുള്ളൂ. എന്നാൽ എല്ലാകാലവും അങ്ങനെ തന്നെ വേണം എന്ന് നിർബന്ധമില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ നക്ഷത്രത്തേക്കാൾ ഏറെ സ്ഥിതിക്ക് പ്രാധാന്യമുണ്ട്. 2022 ലെ അവസ്ഥ നോക്കാം
ആഗസ്റ്റ് 18 (ചിങ്ങം 2) വ്യാഴം ഭരണി നക്ഷത്രം - ഉദയാത്പരം 43 നാഴിക 16 വിനാഴിക (രാത്രി 11.37 pm വരെ) കൃഷ്ണസപ്തമി തിഥി - 37 നാഴിക 50 വിനാഴിക (രാത്രി 9.26 pm വരെ) അപ്പൊ അന്ന് അർദ്ധരാത്രിക്ക് അഷ്ടമി തട്ടുന്നു. ആയതിനാൽ ആ ദിവസം ശ്രീകൃഷ്ണ ജയന്തി ആയി സ്വീകരിച്ചു. ( അന്ന് അർദ്ധരാത്രി സമയം കാർത്തിക നക്ഷത്രവും അഷ്ടമി തിഥിയും ആണ് യോജിച്ചു വരിക ) ആഗസ്റ്റ് 20 നാണ് രോഹിണി നക്ഷത്രം എന്നതിന് പ്രസക്തിയില്ല എന്നത് പ്രത്യേകം ഓർക്കുക.