"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:31 July 2022
ബെംഗളൂരു: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാൻ്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോൾ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ളവരും ടീമിലില്ല. ദീപക് ചാഹര്‍ തിരിച്ചെത്തി. രാഹുല്‍ ത്രിപാഠിക്ക് ആദ്യമായി ഏകദിനത്തിലേക്ക് വിളിയെത്തി. വാഷിങ്ടന്‍ സുന്ദറിനെയും ഇടവേളയ്ക്കുശേഷം ടീമിലേക്കു പരിഗണിച്ചു.
സഞ്ജു സാംസണിനൊപ്പം ഇഷാന് കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ഓഗസ്റ്റ് 18നാണ് സിംബാബ്വെയ്ക്കെതിരായ ആദ്യ ഏകദിനം. 20, 22 തീയതികളിലാണ് അടുത്ത രണ്ടു മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം:
ശിഖര്‍ ധവാന് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.