Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

athletics, alexander stadium, sports

തീ ​പിടി​പ്പി​ക്കാ​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍; അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം

Published:02 August 2022

# ബെ​ര്‍മി​ങ്ങാ​മി​ല്‍നി​ന്ന് പി.​ഐ. ബാ​ബു, (ഇന്ത്യൻ ടീം മാനെജർ)

ഇം​ഗ്ല​ണ്ട്, ജ​മൈ​ക്ക, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ത്യ മെ​ഡ​ല്‍ ഫേ​വ​റി​റ്റു​ക​ള​ല്ലെ​ങ്കി​ലും 100 മീ​റ്റ​റി​ല്‍ ധ​ന​ല​ക്ഷ്മി​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളി​ല്ലെ​ങ്കി​ലും അ​വ​രു​ടെ അ​ഭാ​വം വ​നി​ത​ക​ളു​ടെ 4-100 റി​ലേ ടീ​മി​ന് തി​രി​ച്ച​ടി​യാ​കും.

ഏ​തൊ​രു കാ​യി​ക​മേ​ള​യു​ടെ​യും ആ​വേ​ശ​മാ​ണ് അ​ത്‌​ല​റ്റി​ക്‌​സ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്‌​ല​റ്റി​ക്‌​സ് തു​ട​ങ്ങി​യാ​ല്‍ ആ ​ഗെ​യിം​സി​ന് വേ​ഗ​വും താ​ള​വും കൈ​വ​ന്നു എ​ന്നു വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം. അ​തെ, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന്‍റെ സ​ക​ല ആ​വേ​ശ​വും ഒ​രു ഗ്രൗ​ണ്ടി​ല്‍ സ​മ്മേ​ളി​ക്കു​ന്ന അ​ത്‌​ല​റ്റി​ക്‌​സ് പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഇ​ന്ന് മു​ഖ്യ​വേ​ദി​യാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. നീ​ര​ജ് ചോ​പ്ര​യു​ടെ അ​ഭാ​വ​ത്തി​ലും ഇ​ന്ത്യ നി​റ​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്.

അ​ത്‌​ല​റ്റി​ക്‌​സി​ല്‍ നാം ​പ്ര​തീ​ക്ഷി​ച്ച​തി​ലും മെ​ഡ​ലു​ക​ള്‍ വ​രു​മെ​ന്നു ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം പ​രു​ക്കി​നെ​ത്തു​ട​ര്‍ന്ന് ഒ​ളിം​പി​ക്‌​സ്, ലോ​ക ചാം​പ്യ​ന്‍ഷി​പ്പ് മെ​ഡ​ല്‍ ജേ​താ​വ് ജാ​വ​ലി​ന്‍ തോ​രം നീ​ര​ജ് ചോ​പ്ര പി​ന്മാ​റി​യ​തി​ല്‍ ഏ​വ​രും നി​രാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ന്ന​റി​യാം. കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രു​ക്കു​ക​ള്‍ സാ​ധാ​ര​ണ​മാ​ണ്. അ​തു പൂ​ര്‍ണ​മാ​യി ഭേ​ദ​മാ​യി നീ​ര​ജ് ഉ​ട​ന്‍ ഇ​ന്ത്യ​ക്കാ​യി ജാ​വ​ലി​നെ​ടു​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍, ലോ​ങ് ജം​പ് താ​ര​വും മ​ല​യാ​ളി​യു​മാ​യ മു​ര​ളി ശ്രീ​ശ​ങ്ക​ര്‍, സ്റ്റീ​പ്പി​ള്‍ ചേ​സ​ര്‍ അ​വി​നാ​ഷ് സാ​ബ്ലെ, വെ​റ്റ​റ​ന്‍ ഡി​സ്‌​ക​സ് ത്രോ ​താ​രം സീ​മ പു​നി​യ, ജാ​വ​ലി​ന്‍ ത്രോ ​താ​രം അ​ന്നു റാ​ണി എ​ന്നി​വ​രി​ല്‍നി​ന്ന് ഇ​ന്ത്യ മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ എ​ത്തി​യ അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍, എ​ല്‍ദോ​സ് പോ​ള്‍, പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍ എ​ന്നീ മൂ​ന്ന് ട്രി​പ്പി​ള്‍ ജം​പ​ര്‍മാ​രി​ല്‍ന്നും ഇ​ന്ത്യ മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍ഷം ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ല്‍ ചോ​പ്ര ച​രി​ത്ര​പ​ര​മാ​യ അ​ത്ല​റ്റി​ക്സ് സ്വ​ര്‍ണം നേ​ടി​യ​തി​ന് ശേ​ഷം, ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സി​നു ന​വോ​ന്മേ​ഷം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ ​ആ​വേ​ശം ഇ​വി​ടെ​യും കാ​ണാ​നാ​കും. അ​ര ഡ​സ​ന്‍ മെ​ഡ​ലു​ക​ളെ​ങ്കി​ലും നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2010ല്‍ ​ഡ​ല്‍ഹി ഗെ​യിം​സി​ല്‍ 2 സ്വ​ര്‍ണ​വും 3 വെ​ള്ളി​യും 7 വെ​ങ്ക​ല​വും നേ​ടി​യ​താ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച അ​ത്ല​റ്റി​ക്സ് മെ​ഡ​ല്‍ നേ​ട്ടം. ആ ​നേ​ട്ട​ത്തി​നൊ​പ്പ​മോ അ​തി​നു മു​ക​ളി​ലോ ഉ​ള്ള മെ​ഡ​ല്‍ നേ​ട്ടം ഇ​ന്ത്യ​യി​ല്‍നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. 2014, 2018 പ​തി​പ്പു​ക​ളി​ല്‍ മൂ​ന്ന് മെ​ഡ​ലു​ക​ള്‍ വീ​ത​മാ​ണ് (1 സ്വ​ര്‍ണം, 1 വെ​ള്ളി, 1 വെ​ങ്ക​ലം വീ​തം) ഇ​ന്ത്യ നേ​ടി​യ​ത്. 

ഇ​ന്ന് പ്ര​തീ​ക്ഷ ;സീ​മ പു​നി​യ​യി​ല്‍

ശ്രീ​ശ​ങ്ക​റും മു​ഹ​മ്മ​ദ് അ​നീ​സ് യ​ഹി​യ​യും പ​ങ്കെ​ടു​ക്കു​ന്ന പു​രു​ഷ​ന്മാ​രു​ടെ ലോ​ങ് ജം​പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളോ​ടെ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം ആ​രം​ഭി​ക്കും.ദേ​ശീ​യ റെ​ക്കോ​ര്‍ഡ് ഉ​ട​മ​യാ​യ ശ്രീ​ശ​ങ്ക​ര്‍ ഈ ​സീ​സ​ണി​ല്‍ പ​ല അ​വ​സ​ര​ങ്ങ​ളി​ലും എ​ട്ടു മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ചാ​ടി മി​ക​ച്ച ഫോ​മി​ലാ​ണ്, എ​ന്നി​രു​ന്നാ​ലും ലോ​ക ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല. സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച​തും വ്യ​ക്തി​ഗ​ത​വു​മാ​യ 8.36 മീ​റ്റ​ര്‍ ചാ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു വെ​ങ്ക​ല​മെ​ങ്കി​ലും നേ​ടാ​മാ​യി​രു​ന്നു. ശ്രീ​ശ​ങ്ക​റി​ന്‍റെ പ​രി​ശീ​ല​ക​നും അ​ച്ഛ​നു​മാ​യ മു​ര​ളി​യും തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ല്‍ സം​സാ​രി​ച്ചു. കോ​മ​ണ്‍വെ​ല്‍ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ത്ല​റ്റു​ക​ളു​ടെ കാ​ര്യ​മെ​ടു​ത്ത​താ​ല്‍ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ശ്രീ​ശ​ങ്ക​റി​ന്‍റേ​താ​ണ്. മാ​ര്‍ച്ചി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യ  8.15 മീ​റ്റ​റു​മാ​യി, ഈ ​സീ​സ​ണി​ല്‍ എ​ട്ടു മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ അ​ഞ്ച് ത​വ​ണ ചാ​ടി​യ അ​നീ​സ് യ​ഹി​യ​യും ലോ​ങ് ജം​പി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​ണ്. നാ​ലി​നാ​ണ് ഫൈ​ന​ല്‍. ഇ​ന്ന​ത്തെ ഏ​ക ഫൈ​ന​ല്‍ വ​നി​ത​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യാ​ണ്. ക​ഴി​ഞ്ഞ പ​തി​പ്പി​ലെ വെ​ള്ളി​യും വെ​ങ്ക​ല​വും യ​ഥാ​ക്ര​മം നേ​ടി​യ സീ​മ പൂ​നി​യ, ന​വ​ജീ​ത് കൗ​ര്‍ ധി​ല്ല​ന്‍ എ​ന്നി​വ​രി​ലാ​ണ് ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷ. ഇ​വ​രി​ല്‍നി​ന്നും ആ​ദ്യ ദി​നം ത​ന്നെ ഒ​രു മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കാം.ഇ​തു​വ​രെ മൂ​ന്ന് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി​യ സീ​മ ത​ന്‍റെ അ​ഞ്ചാം മെ​ഡ​ല്‍ നേ​ട്ട​ത്തി​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്. 

കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ച അ​ത്ല​റ്റാ​യ സീ​മ മി​ക​ച്ച ഫോ​മി​ല​ല്ലെ​ങ്കി​ലും മെ​ഡ​ല്‍ പ്ര​തീ​കി​ഷി​ക്കു​ന്നു​ണ്ട്. സീ​മ​യു​ടെ ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ക​ഴി​ഞ്ഞ മാ​സം യു​എ​സ്എ​യി​ലെ ചു​ല വി​സ്റ്റ​യി​ല്‍ ക​ണ്ടെ​ത്തി​യ 57.09 മീ​റ്റ​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​തി​പ്പി​ല്‍ 60.41 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് സീ​മ​വെ​ള്ളി നേ​ടി​യ​ത്.മേ​യി​ല്‍ ക​ണ്ടെ​ത്തി​യ 58.03 മീ​റ്റ​റു​മാ​യാ​ണ് ന​വ്ജീ​ത് ധി​ല്ല​ന്‍ ഇ​റ​ങ്ങു​ന്ന​ത്. ഈ ​വ​ര്‍ഷം 60 മീ​റ്റ​ര്‍ ക​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​മു​ണ്ടാ​യാ​ല്‍ മെ​ഡ​ല്‍ ഉ​റ​പ്പി​ക്കാം. ദേ​ശീ​യ റെ​ക്കോ​ഡ് ജേ​താ​വാ​യ മ​ന്‍പ്രീ​ത് കൗ​ര്‍ ഇ​ന്ന് വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ട് യോ​ഗ്യ​താ റൗ​ണ്ടി​ലും സ്റ്റാ​ര്‍ സ്പ്രി​ന്‍റ​ര്‍ ദ്യു​തി ച​ന്ദ് 100 മീ​റ്റ​ര്‍ ഹീ​റ്റ്‌​സി​ലും ഓ​ടും.ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ടീ​മി​ല്‍ ത​ന്നെ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ര്‍ന്ന് ഡ​ല്‍ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു നേ​ടി അ​വ​സാ​ന നി​മി​ഷം എ​ത്തി​യ ഹൈ​ജം​പ് താ​രം തേ​ജ​സ്വി​ന്‍ ശ​ങ്ക​റി​നും ഇ​ന്ന് യോ​ഗ്യ​താ റൗ​ണ്ട് ഉ​ണ്ടാ​കും.അ​തേ​സ​മ​യം, വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ര്‍, 4-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ മ​ത്സ​രി​ക്കാ​നി​രു​ന്ന ശേ​ഖ​ര്‍ ധ​ന​ല​ക്ഷ്മി, ലോ​ങ് ജം​പി​ലും ട്രി​പ്പി​ള്‍ ജം​പി​ലും പ​ങ്കെ​ടു​ക്കാ​നി​രു​ന്ന ഐ​ശ്വ​ര്യ ബാ​ബു എ​ന്നി​വ​രും ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് 36 അം​ഗ ടീ​മി​ല്‍ നി​ന്ന് പു​റ​ത്താ​യി​രു​ന്നു.

ഇം​ഗ്ല​ണ്ട്, ജ​മൈ​ക്ക, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ത്യ മെ​ഡ​ല്‍ ഫേ​വ​റി​റ്റു​ക​ള​ല്ലെ​ങ്കി​ലും 100 മീ​റ്റ​റി​ല്‍ ധ​ന​ല​ക്ഷ്മി​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളി​ല്ലെ​ങ്കി​ലും അ​വ​രു​ടെ അ​ഭാ​വം വ​നി​ത​ക​ളു​ടെ 4-100 റി​ലേ ടീ​മി​ന് തി​രി​ച്ച​ടി​യാ​കും.4-00 മീ​റ്റ​ര്‍ റി​ലേ മ​ത്സ​ര​ത്തി​ലെ മ​റ്റൊ​രു അം​ഗം ജി​ല്‍ന ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് അ​വ​സാ​ന നി​മി​ഷം പു​റ​ത്താ​യി. 4-100 മീ​റ്റ​ര്‍ റി​ലേ ടീ​മി​ല്‍ ദ്യു​തി, ഹി​മ ദാ​സ്, ശ്ര​ബാ​നി ന​ന്ദ, എ​ന്‍ എ​സ് സി​മി എ​ന്നീ നാ​ല് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.​ഇ​വ​രി​ല്‍ ഒ​രാ​ള്‍ക്ക് പ​രു​ക്കേ​റ്റാ​ല്‍ ഇ​ന്ത്യ​ക്ക് മ​ത്സ​രി​ക്കാ​നാ​വി​ല്ല. ശ​നി​യാ​ഴ്ച ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ മാ​ര​ത്ത​ണി​ല്‍ ഇ​ന്ത്യ​യു​ടെ നി​തേ​ന്ദ​ര്‍ റാ​വ​ത്ത് 12-ാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

ഉ​ജ്വ​ലം, ഗെ​യിം​സ് വി​ല്ലേ​ജ്

ബെ​ര്‍മി​ങ്ങാം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഗെ​യിം​സ് വി​ല്ലേ​ജ്. മൂ​ന്നു ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലാ​യി ലോ​ക​ത്തെ വി​വി​ധ ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ള്‍ ഇ​വി​ടെ ല​ഭി​ക്കും. ഓ​രോ അ​ത്‌​ല​റ്റി​നും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഓ​രോ മു​റി. ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​നു പോ​ലും ഡോ​ര്‍മെ​റ്റ​റി സൗ​ക​ര്യ​മാ​യി​രു​ന്നു എ​ന്നാ​ണ് കേ​ട്ട​ത്. മി​ക​ച്ച കാ​ലാ​വ​സ്ഥ​യാ​ണ് മ​റ്റൊ​രു നേ​ട്ടം. ഓ​രോ അ​ത്‌​ല​റ്റി​നും അ​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ന്‍ അ​നു​കൂ​ല കാ​ലാ​വ​സ്ഥ പ്ര​ധാ​ന​മാ​ണ​ല്ലോ. ഗെ​യിം​സ് വി​ല്ലേ​ജി​ല്‍നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​യു​ണ്ട് പ്ര​ധാ​ന വേ​ദി​യാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ്‌​റ്റേ​ഡി​യം ക​ണ്ണി​നു കു​ളി​ര്‍മ പ​ക​രും. പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച​തു​ത​ന്നെ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top