Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:34 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Qatar 2022, Sports, World Cup Football

ഖത്തർ 2022 : ആകാശ യാത്രികരെ വരവേൽക്കാൻ ഗൾഫ് തയാറെടുക്കുന്നു

Published:02 August 2022

# ഖ​ത്ത​റി​ല്‍ നി​ന്ന് ജെ​സ്സി ജോ​ണ്‍

ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യും കാ​ഴ്ച്ച​ക്കാ​രു​മു​ള്ള ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ 12 വ​ര്‍ഷം മു​മ്പ് ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ഖ​ത്ത​റി​ന് മേ​ള അ​നു​വ​ദി​ച്ച​തി​നെ എ​തി​ര്‍ത്ത​വ​ര്‍ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന് ഈ ​യാ​ത്രാ​ക്ലേ​ശ​മാ​യി​രു​ന്നു

അ​ബി​ക്ക​ട​ലി​ല്‍ നി​ന്ന് ഒ​മാ​ന്‍ ഗ​ള്‍ഫ് വ​ഴി ദു​ബാ​യ് തീ​ര​ത്തി​ലൂ​ടെ പേ​ര്‍ഷ്യ​ന്‍ ഗ​ള്‍ഫി​ലേ​ക്ക് ക​ട​ന്നാ​ല്‍ സൗ​ദി അ​റേ​ബ്യ​യോ​ട് ചേ​ര്‍ന്ന് ക​ട​ലി​ലേ​ക്ക് നീ​ണ്ടു നി​ല്‍ക്കു​ന്ന ഉ​പ​ദ്വീ​പാ​ണ് ഖ​ത്ത​ര്‍. വി​സ്തീ​ര്‍ണം 11,581 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍. 38,852 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള കേ​ര​ള​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് വ​ലു​പ്പം. സൗ​ദി ഒ​ഴി​കെ വേ​റൊ​രു രാ​ജ്യ​വു​മാ​യും ക​ര അ​തി​ര്‍ത്തി​യി​ല്ല. ഇ​റാ​ന്‍, യു​എ​ഇ, ബ​ഹ്റൈ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി സ​മു​ദ്രാ​തി​ര്‍ത്തി പ​ങ്കി​ടു​ന്നു. ഒ​മാ​ന്‍ ഗ​ള്‍ഫി​ല്‍ നി​ന്നും പേ​ര്‍ഷ്യ​ന്‍ ഗ​ള്‍ഫി​ലേ​ക്കു​ള്ള നാ​വി​ക​മാ​ര്‍ഗം ഇ​പ്പോ​ള്‍ ച​ര​ക്ക് നീ​ങ്ങ​ള്‍ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ വി​ദേ​ശ​സ​ഞ്ചാ​ര​ത്തി​ന് പൂ​ര്‍ണ​മാ​യും ആ​കാ​ശ​യാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന രാ​ഷ്ട്ര​മാ​ണ് ഖ​ത്ത​ര്‍.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യും കാ​ഴ്ച്ച​ക്കാ​രു​മു​ള്ള ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ 12 വ​ര്‍ഷം മു​മ്പ് ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ഖ​ത്ത​റി​ന് മേ​ള അ​നു​വ​ദി​ച്ച​തി​നെ എ​തി​ര്‍ത്ത​വ​ര്‍ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന് ഈ ​യാ​ത്രാ​ക്ലേ​ശ​മാ​യി​രു​ന്നു. അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദോ​ഹ അ​ന്ത​ര്‍ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ലോ​ക​ക​പ്പ് സീ​സ​ണ്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി ഉ​ണ്ടാ​യി​രു​ന്നി​ല്ല. 2014 ഏ​പ്രി​ല്‍ 30 ന് ​ഹ​മ​ദ് ഇ​ന്‍റ​ര്‍ നാ​ഷ്ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ട് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. ഖ​ത്ത​റി​ലെ എ​ല്ലാ ലോ​ക​ക​പ്പ് സ്റ്റേ​ഡി​യ​ങ്ങ​ളു​മാ​യും വ​ള​രെ അ​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഈ ​ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പൂ​ര്‍ണ​ശേ​ഷി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ല്‍ ലോ​ക​ക​പ്പ് കാ​ല​ത്തെ യാ​ത്രാ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് വി​ല​യി​രു​ത്തി​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി പോ​ലെ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധം ഖ​ത്ത​റി​നു മേ​ല്‍ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യ​ത്.

2017 ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ 2021 ജ​നു​വ​രി അ​ഞ്ച് വ​രെ നീ​ണ്ട ശ​ക്ത​മാ​യ ഉ​പ​രോ​ധം. മ​ധ്യ​പൂ​ര്‍വേ​ഷ്യ​യി​ലെ ക​രു​ത്ത​ന്മാ​രാ​യ സൗ​ദി അ​റേ​ബ്യ, യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ്റി​ന്‍, ഈ​ജി​പ്ത് എ​ന്നി​വ​യും ഇ​വ​യു​ടെ സ​ഖ്യ​രാ​ഷ്ട്ര​ങ്ങ​ളും ഖ​ത്ത​റു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും ഉ​പേ​ക്ഷി​ക്കു​ന്നു. വ്യോ​മ​യാ​ന രം​ഗ​ത്ത് ഖ​ത്ത​റി​ലേ​ക്ക് വി​മാ​ന​ങ്ങ​ള്‍ നി​രോ​ധി​ക്കു​ക മാ​ത്ര​മ​ല്ല അ​വി​ടേ​ക്കു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളും അ​ട​യ്ക്ക​പ്പെ​ട്ടു. ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സി​ന് ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം വ്യോ​മാ​തി​ര്‍ത്തി​ക്ക് മു​ക​ളി​ല്‍ പ​റ​ക്കു​ന്ന​ത് പോ​ലും വി​ല​ക്ക​പ്പെ​ട്ടു. ഉ​പ​രോ​ധ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഖ​ത്ത​റി​ന്‍റെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ള്‍ ചാ​ര​ക്കൂ​മ്പാ​ര​മാ​കു​മെ​ന്ന് ലോ​കം ക​ണ​ക്കു​കൂ​ട്ടി. 1986 ലോ​ക​ക​പ്പ് കൊ​ളം​ബി​യ​യി​ല്‍ നി​ന്നും മെ​ക്സി​ക്കോ​യി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട​ത് പോ​ലെ 2022 ലോ​ക​ക​പ്പ് ഏ​ത് രാ​ജ്യം ഏ​റ്റെ​ടു​ക്കു​മെ​ന്ന് വ​രെ ച​ര്‍ച്ച​ക​ള്‍ നീ​ണ്ടു. ഉ​പ​രോ​ധ​ത്തെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ്ര​തി​രോ​ധി​ച്ച് ലോ​ക​ക​പ്പ് സം​ഘാ​ട​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ വി​ജ​യം വ​രി​ച്ചു.

ഒ​രു​പ​ക്ഷേ വി​മാ​ന​യാ​ത്ര​ക​ളെ ഇ​ത്ര​യ​ധി​കം ആ​ശ്ര​മി​ച്ച മ​റ്റൊ​രു ലോ​ക​ക​പ്പ് ഇ​തി​നു മു​മ്പ് ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ല്‍ ത​ന്നെ ഈ ​മേ​ഖ​ല​യി​ല്‍ വി​പു​ല​മാ​യ സ​ഹ​ക​ര​ണ​മാ​ണ് മ​ധ്യ അ​റ​ബ് രാ​ഷ​ട്ര​ങ്ങ​ളി​ല്‍ നി​ന്നും ഖ​ത്ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​റ​ബ് മേ​ഖ​ല​യി​ല്‍ ഖ​ത്ത​റി​നു പു​റ​മേ ഇ​റാ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും 2022 ലോ​ക​ക​പ്പി​ല്‍ മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ വ​ലി​യ രാ​ഷ​ട്ര​ങ്ങ​ളാ​യ ഇ​വ​രു​ടെ പൂ​ര്‍ണ്ണ സ​ഹ​ക​ര​ണം ഖ​ത്ത​ര്‍ ഇ​തി​നോ​ട​കം ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു.

ലോ​ക​ക​പ്പ് കാ​ല​ത്ത് ഇ​റാ​ന്‍റെ വ്യോ​മ​യാ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഖ​ത്ത​ര്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. തി​ര​ക്കേ​റു​മ്പോ​ള്‍ ഖ​ത്ത​റി​ന്‍റെ വി​മാ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​വാ​ന്‍ ബ​ന്ദ​ര്‍ അ​ബ്ബാ​സ്, ബു​ഷെ​ഹ്റി​ലും ഇ​റാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. ക​ളി​കാ​ണു​വാ​ന്‍ പാ​സു​മാ​യി​യെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍ക്ക് വി​സ​ര​ഹി​ത പ്ര​വേ​ശ​നം ഇ​റാ​ന്‍ അ​നു​വ​ദി​ക്കു​ന്നു. ഇ​വ​രു​ടെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ നി​ന്നും ദോ​ഹ​യി​ലേ​ക്ക് ഷ​ട്ടി​ല്‍ വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ ഖ​ത്ത​ര്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി മേ​ധാ​വി മു​ഹ​മ്മ​ദ് ഹ​ലാ​ഹ് അ​ല്‍ ഹ​ജ്രി, ഇ​റാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​ഹ​മ്മ​ദി ബ​ക്ഷ് എ​ന്നി​വ​ര്‍ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്.

ഉ​പ​രോ​ധം പൂ​ര്‍ണ​മാ​യി പി​ന്‍വ​ലി​ച്ച സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്റൈ​ന്‍, കു​വൈ​റ്റ്, ഈ​ജി​പ്ത് എ​ന്നി​വ​ര്‍ ഖ​ത്ത​റു​മാ​യി എ​ല്ലാ മേ​ഖ​ല​യി​ലും പൂ​ര്‍ണ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്ത് കൂ​ടെ നി​ല്‍ക്കു​ന്നു. അ​റേ​ബ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ലോ​ക​ക​പ്പ് കാ​ല​ത്ത് വി​മാ​ന സ​ര്‍വീ​സു​ക​ളി​ലൂ​ടെ ചാ​ക​ര​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ല്ലാ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റി​ലേ​ക്ക് അ​ധി​ക വി​മാ​ന സ​ര്‍വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ രാ​വി​ലെ ക​ളി​കാ​ണാ​ന്‍ ഖ​ത്ത​റി​ലെ​ത്തി വൈ​കി​ട്ട് തി​രി​കെ​യെ​ത്തി താ​മ​സി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ കാ​ണി​ക​ളെ എ​ത്തി​ക്കു​ന്ന ഷ​ട്ടി​ല്‍ വി​മാ​ന സ​ര്‍വീ​സു​ക​ള്‍ക്കാ​ണ് രാ​ജ്യ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തി​ല്‍ ഏ​റ്റ​വും നേ​ട്ടം ല​ക്ഷ്യ​മി​ടു​ന്ന രാ​ജ്യ​മാ​ണു യു​എ​ഇ. ദു​ബാ​യ്, ഷാ​ര്‍ജ, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​നോ​ദ​മേ​ഖ​ല​ക​ളി​ല്‍ സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മെ​ന്നും കൊ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം ത​ങ്ങ​ളു​ടെ ടൂ​റി​സം പ​തി​ന്‍മ​ട​ങ്ങ് ശ​ക്തി​പ്പെ​ടു​മെ​ന്നും എ​മ​റേ​റ്റ്സ് ക​രു​തു​ന്നു.

യു​എ​ഇ ദു​ബാ​യി​ല്‍ നി​ന്ന് ദോ​ഹ​യി​ലേ​ക്ക് ഫ്ളൈ ​ദു​ബാ​യ് 30 സ​ര്‍വ്വി​സു​ക​ളും എ​യ​ര്‍ അ​റേ​ബ്യ 14 സ​ര്‍വീ​സു​ക​ളും ഒ​മാ​ന്‍ മ​സ്ക്ക​ത്തി​ല്‍ നി​ന്നും 24 അ​ധി​ക സ​ര്‍വീ​സു​ക​ളും സൗ​ദി അ​റേ​ബ്യ റി​യാ​ദ്, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും 20 സ​ര്‍വീ​സു​ക​ളും കു​വൈ​റ്റ് 10 സ​ര്‍വീ​സു​ക​ളും ലോ​ക​ക​പ്പ് കാ​ല​ത്ത് ദോ​ഹ​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ന​ട​ത്തും. ഇ​തി​ന് പു​റ​മേ ഏ​ഷ്യ​യി​ലേ​യും മ​റ്റ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലേ​യും രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് ദോ​ഹ​യി​ലേ​ക്കു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ എ​യ​ര്‍പോ​ര്‍ട്ടു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പു​റ​മേ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഗ​താ​ഗ​ത മേ​ഖ​ല​യി​ലും വ​ലി​യ നേ​ട്ടം ലോ​ക​ക​പ്പ് കാ​ല​ത്ത് മ​ധ്യേ​ഷ്യ​യാ​കെ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ഖ​ത്ത​റി​നൊ​പ്പം ലോ​ക​ക​പ്പ് സ​ഹ സം​ഘാ​ട​ക​രു​ടെ കു​പ്പാ​യ​മ​ണി​യാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ജി​സി​സി രാ​ഷ്ട്ര​ങ്ങ​ള്‍.

ന​വം​ബ​ര്‍ - ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ 28000 വി​മ​ന സ​ര്‍വീ​സു​ക​ളാ​ണ് ഖ​ത്ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ട്രാ​ന്‍സ്റ്റ് വി​മാ​ന​ങ്ങ​ള്‍ കൂ​ടി​യെ​ത്തു​മ്പോ​ള്‍ ഖ​ത്ത​റി​ന്‍റെ വ്യോ​മ​യാ​ന മേ​ഖ​ല പ്ര​ക്ഷു​ബ്ധ​മാ​കും. ഇ​തി​നെ തി​ക​ഞ്ഞ പ്രൊ​ഫ​ഷ​ണ​ലി​സ​ത്തോ​ടെ കാ​ണു​മെ​ന്ന് ഖ​ത്ത​ര്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി എ​യ​ര്‍ നാ​വി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഡ​യ​റ​ക്റ്റ​ര്‍ അ​ഹ​മ്മ​ദ് അ​ല്‍ ഇ​സ​ഹാ​ക്ക്. വി​മാ​ന​ങ്ങ​ളു​ടെ എ​യ​ര്‍ ക​ണ്‍ട്രോ​ള്‍ സം​വി​ധാ​നം പാ​ര്‍ക്കി​ങ് അ​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. പ്ര​തി​ദി​നം 1600 സ​ര്‍വീ​സു​ക​ള്‍ ന​ട​ത്താ​നു​ള്ള ഭൗ​തി​ക സൗ​ക​ര്യം ഖ​ത്ത​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ജ്ജ​മാ​ണ്. നി​ല​വി​ല്‍ പ്ര​തി​ദി​നം 800 സ​ര്‍വീ​സു​ക​ള്‍ ഖ​ത്ത​റി​ലെ എ​യ​ര്‍പോ​ര്‍ട്ടു​ക​ള്‍ വ​ഴി ന​ട​ക്കു​ന്നു. ഹ​മ​ദ് അ​ന്ത​ര്‍ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പാ​ര്‍ക്കി​ങ് ശേ​ഷി വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക എ​യ​ര്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ക​ണ്‍ട്രോ​ള്‍ സി​സ്റ്റം - വെ​ര്‍ച്വ​ല്‍ ട​വ​ര്‍ സം​വി​ധാ​നം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​ജ്ജ​മാ​കും. ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ ഈ ​സം​വി​ധാ​നം പൂ​ര്‍ത്തി​യാ​കു​ന്ന ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​ണ് ദോ​ഹ. സ്ക്രീ​നു​ക​ള്‍ വ​ഴി ഇ​വി​ടെ​യെ​ത്തു​ന്ന വി​മാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​മാ​യി അ​ന​വ​ധി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം സ​ജ്ജ​മാ​യി​യ​താ​യും ഖ​ത്ത​ര്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ദി​വ​സേ​ന 800 സ​ര്‍വീ​സു​ക​ള്‍ ഇ​പ്പോ​ഴു​ണ്ട്. 2014 മ​ദ്ധ്യം വ​രെ ഖ​ത്ത​റി​ന്‍റെ വ്യോ​മ​യാ​ന മേ​ഖ​ല​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന ദോ​ഹ ഇ​ന്‍റ​ര്‍ നാ​ഷ്ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ട് ലോ​ക​ക​പ്പ് കാ​ല​ത്ത് സ​ജ്ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. 2013 ല്‍ ​മാ​ത്രം ര​ണ്ടു​കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ച​രി​ത്രം ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​നു​ണ്ട്. ദോ​ഹ - ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ത​മ്മി​ല്‍ വെ​റും 11 കി​ലോ​മീ​റ്റ​ര്‍ ക​ര​ദൂ​രം മാ​ത്ര​മേ​യു​ള്ളൂ. ഇ​വ​യു​ടെ ആ​കാ​ശ​ദൂ​രം അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ​യാ​ണ്. അ​തി​നാ​ല്‍ ഏ​ത് സ​മ​യ​ത്തും വി​മാ​നം പ​ര​സ്പ​രം തി​രി​ച്ചു​വി​ടാ​നും പാ​ര്‍ക്കി​ങ് ഏ​രി​യ സം​യു​ക്ത​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്ന​തും വ​ലി​യ നേ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​ന്നു.

മ​ശൃ​ഹ​ശി​ലൃ​മ​ശേി​ഴ.െ​രീാ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​നെ 2022 ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന സ​ര്‍വീ​സ് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​ണ് ഖ​ത്ത​ര്‍ എ​യ​വേ​യ്സ്. അ​മെ​രി​ക്ക​ന്‍ വി​മാ​ന നി​ര്‍മാ​താ​ക്ക​ളാ​യ ബോ​യി​ങ്ങി​ല്‍ നി​ന്നും 737 മാ​ക്സ് സീ​രി​യ​സി​ല്‍പ്പെ​ട്ട 25 വി​മാ​ന​ങ്ങ​ള്‍ക്ക് ഖ​ത്ത​ര്‍ ഓ​ഡ​ര്‍ ന​ല്‍കി​യി​ട്ടു​ണ്ട്. 230 യാ​ത്ര​ക്കാ​ര്‍ക്ക് ഓ​രോ വി​മാ​ന​ത്തി​ലും യാ​ത്ര ചെ​യ്യാം. ഏ​റ്റ​വും ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള വി​മാ​ന​മാ​ണ് ബോ​യി​ങ് 737. നി​ല​വി​ല്‍ 120 ബോ​യി​ങ് വി​മാ​ന​ങ്ങ​ള്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​യി​നു​ണ്ട്. ലോ​ക​ത്തി​ലെ 150 ലേ​റെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഇ​വ​ര്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​ര്‍ക്കൊ​പ്പം ലോ​ക​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന എ​യ​ര്‍വേ​യ്സു​ക​ളും ലോ​ക​ക​പ്പ് കാ​ല​ത്ത് ഖ​ത്ത​റി​ന്‍റെ ആ​കാ​ശ​മേ​ഖ​ല​യി​ല്‍ വ​ട്ട​മി​ടും. എ​യ​ര്‍ ട്രാ​ഫി​ക്ക് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ മു​ന്നേ​റാ​ന്‍ സാ​ധി​ക്കൂ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ​യും പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്. ഭീ​ക​രാ​ക്ര​മ​ണം പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​ന്‍ ബ്രി​ട്ടീ​ഷ് റോ​യ​ല്‍ എ​യ​ര്‍ഫോ​ഴ്സി​ന്‍റെ സ​ഹാ​യം ഖ​ത്ത​ര്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ചു​രു​ക്ക​ത്തി​ല്‍ ലോ​ക​ക​പ്പ് കാ​ല​ത്ത് ഖ​ത്ത​റി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന 70 ല​ക്ഷ​ത്തോ​ളം പേ​രെ സ്വീ​ക​രി​ക്കാ​നും അ​വ​ര്‍ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കും വേ​ണ്ട എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍ഡ് ലെ​ഗ​സി​യും ഖ​ത്ത​ര്‍ സ​ര്‍ക്കാ​രും കാ​ത്തി​രി​ക്കു​ന്നു. 

(ലേ​ഖി​ക ഖ​ത്ത​റി​ൽ ദോ​ഹ അ​ല്‍തു​മാ​മ​യി​ലെ ഒ​ലീ​വ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക) 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top