Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:46 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Food

മട്ടൻ വറുത്തരച്ചത് വേഗത്തിൽ തയാറാക്കാൻ ഒരു അടിപൊളി റെസിപി

Published:03 August 2022

നാവിൽ എരിവിന്‍റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ ഒരു ക്വിന്‍റൽ ബിരിയാണി വേണമെങ്കിലും കഴിക്കാം, അപ്പത്തിനോ പൊറോട്ടയ്ക്കോ  സൈഡ് കറിയായും ഇതുപയോഗിക്കാം

മലബാറിന്‍റെ തനത് രുചിയാണ് മട്ടൺ വറുത്തരച്ചത്. നാവിൽ എരിവിന്‍റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ ഒരു ക്വിന്‍റൽ ബിരിയാണി വേണമെങ്കിലും കഴിക്കാം, അപ്പത്തിനോ പൊറോട്ടയ്ക്കോ  സൈഡ് കറിയായും ഇതുപയോഗിക്കാം.

ആവശ്യമുള്ള സാധനങ്ങൾ

മട്ടൺ– 500 ഗ്രാം.
സാവാള– 2 വലുത്
ഇഞ്ചി– 1 ചെറിയ കഷ്ണം
പച്ചമുളക്– 5 എണ്ണം
വെളുത്തുള്ളി – 6 അല്ലി
തേങ്ങ– അരമുറി
ജീരകം– 1 ടിസ്പൂൺ
കറിവേപ്പില– ആവശ്യത്തിന്
മുളകുപൊടി – 1.5 ടേബിൾ സ്പൂൺ
മല്ലിപ്പൊടി– 2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി –1 ടേബിൾ സ്പൂൺ ( എരിവിന് അനുസരിച്ച്)
വെളിച്ചെണ്ണആവശ്യത്തിന്
ഉപ്പ്–ആവശ്യത്തിന്

 

തയാറാക്കുന്ന വിധം
 

ആദ്യം വെളിച്ചെണ്ണയിൽ തേങ്ങ നന്നായി വറുത്തെടുക്കുക. ബ്രൗൺ നിറമാവുമ്പോൾ കറിവേപ്പിലയും ജീരകവും ചേർത്ത് ഇറക്കി വയ്ക്കാം. ശേഷം നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ മട്ടൺ ഉപ്പും മഞ്ഞളും ചേർത്ത് നന്നായി വേവിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ സവാള നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ കീറിയെടുത്ത പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ച മട്ടൺ ചേർത്ത് നന്നായി യോജിപ്പിക്ക‌ാം..

അതിനു ശേഷം ചൂടാക്കിയെടുത്ത മുളകുപൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം ആവശ്യത്തിന‌ു വെള്ളം ഒഴിച്ച‌ു നന്നായി തിളപ്പിക്കുക. എരിവിന് ആവശ്യമായ കുരുമുളക‌ുപൊടിയും ചേർക്കാം. നന്നായി തിളച്ച ശേഷം അരച്ചു വച്ച തേങ്ങ ചേർക്കാം. കുറുകി വരുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top