"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:03 August 2022
യെല്ലാപ്പൂരില്നിന്ന 25 കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഗദഗാരയിലെ മറ്റൊരു പ്രവിശ്യയിലേക്കാണ് ഞങ്ങള്‍ പിന്നീട് പോയത്. ധാരാളം കുട്ടികള്‍ വിവിധ സ്പോര്‍ട്സില്‍ പ്രാവീണ്യമുള്ളവരാണെന്നറിഞ്ഞായിരുന്നു പോക്ക്. ചെന്നപ്പോള്‍ കുറെ കുട്ടികള്‍ കബഡി കളിക്കുകയാണ്. മഴപെയ്ത് തെന്നുന്ന പ്രതലത്തിലാണ് കളി. ഞങ്ങളുടെകൂടെ ഇവിടെവച്ച് പരിചയപ്പെട്ട ജറോമും ഉണ്ടായിരുന്നു. ഞങ്ങളെകണ്ടതും അവര്‍ ഓടിയടുത്തുവന്നു. വിവരങ്ങള്‍ ഓരോന്നും ചോദിച്ച അവര്‍ ഞങ്ങള്‍ക്കു മുമ്പില്‍ രണ്ടു ടീമുകളായി തിരിഞ്ഞ് കബഡി കളിക്കാന്‍ ആരംഭിച്ചു. ഒരു പ്രഫഷണല്‍ മത്സരത്തില്‍ പ്രകടിപ്പിക്കുന്ന വീറും വാശിയും അതിലുപരി നിലവാരവും അവര്‍ക്കുണ്ടായിരുന്നു.
എല്ലാവരും തന്നെ തെന്നി വീഴുന്നുണ്ടെങ്കിലും അവയൊന്നും വകവയ്ക്കാതെ മുന്നേറുകയാണ്. കബഡിയെ അവര്‍ അത്രത്തോളും സ്നേഹിക്കുന്നുണ്ട്. അതുപോലെ ഫുട്ബോളര്‍മാര്‍ക്കു വേണ്ടുന്ന ശരീര ഭാഷയും ഊര്‍ജവും ആ കുട്ടികള്‍ക്കുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചാല്‍ ഉന്നത നിലവാരത്തില്‍ കളിക്കാന്‍ സാധിക്കുന്നവര്‍. വലിയ മൈതാനങ്ങള്‍ ഇവര്‍ക്ക് അന്യമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവര്‍ കബഡി പോലുള്ള മകളികളിലേക്കു തിരിയുകയാണ്. മിഡില്‍, ലോങ് ഡിസ്റ്റന്‍സ് റണ്ണര്‍മാരുടെ ശരീര ഘടനയാണ് ഇവര്‍ക്ക്. വേഗവും കുതിപ്പും നമ്മെ അദ്ഭുതപ്പെടുത്തും. 12ഉം 13ഉം വയസുള്ള ഈ കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് ശരിയായ പരിശീലനം നല്‍കുന്നില്ല എന്നതാണ് പ്രധാന ചോദ്യം.
ജറോം പറയുകയാണ്, എന്റെ സ്വപ്നങ്ങള്‍ക്ക് ഇനി ചിറകുമുളയ്ക്കില്ല എന്നറിയാം. അതിനുള്ള പ്രായം കഴിഞ്ഞു. എന്നാല്‍, ഈ കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്കിയാല് ഇന്ത്യക്കായി ഇവര്‍ മെഡലുകള്‍ നേടു. ഞങ്ങളെ സഹായിക്കൂ.
സിദ്ദികള്‍ക്ക് വേണ്ടത് സ്നേഹം
‘ഒരു വാക്ക് ജീവിതത്തിലെ എല്ലാ ഭാരങ്ങളില് നിന്നും വേദനകളില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നു. ആ വാക്ക് സ്നേഹമാണ്.’ എന്നൊരു പ്രശസ്തമായ വചനമുണ്ട്. സിദ്ദി സമുദായത്തിലുള്ളവര്‍ക്ക് സ്നേഹം നല്‍കുക. അവരില്‍നിന്ന് നമുക്ക് അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാകും. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയഇടപെടലുകള്‍ എന്നിവയുടെ അഭാവമാണ് അവരുടെ സാമൂഹിക ശാക്തീകരണത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍. വലിയ നഗരങ്ങളിലെ യാത്രയും താമസവും അവരുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമാണ്. അതുകൊണ്ട്
ഇവരുടെ ഗ്രാമത്തില്‍ത്തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, സ്റ്റേഡിയങ്ങള്‍ പണിയുക, അതിലൊക്കെ ഉപരി പോഷകാഹാരങ്ങള്‍ ഇവിടുത്തെ കുട്ടികള്ക്കുക തുടങ്ങി കൃത്യമായ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ മുഖ്യധാരയിലേക്ക് ഇവരെ ഉയര്‍ത്താന്‍ കഴിയും. സ്പോര്‍ട്സിലൂടെ ഒരു ജനതയെ മോചിപ്പിക്കാനാകും. അത് നമ്മുടെ ഉത്തരവാദിത്വമാണെന്നാണ് തിരിച്ചറിയണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷികം നാം കൊണ്ടാടുമ്പോള്‍ അതിന് ഇവര്‍ക്കും അര്‍ഹതയുണ്ട്.
സിദ്ദികളെ ഇന്ത്യക്കാരായി അംഗീകരിക്കുക എന്നതാണ് പൊതുസമൂഹം ചെയ്യേണ്ടത്. അതു നമ്മുടെ ബാധ്യത മാത്രമല്ല, അവരുടെ അവകാശമാണ്. സമീപനത്തില്‍ മുമ്പത്തേക്കാള്‍ മാറ്റമുണ്ട്. മന്ദഗതിയിലാണെങ്കിലും, ഭാവിയില്‍ അവരും നമുക്കൊപ്പമാകും എന്ന ഉറച്ചുവിശ്വസിക്കുന്നു.
(അവസാനിച്ചു..)