"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:04 August 2022
ആലുവ: ശക്തമായ മഴയിൽ ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തെ കൂറ്റന്‍ മരം കടപുഴകി വീണു. വന്‍ അപകട സാധ്യതയാണ് താലനാരിഴയ്ക്ക് ഒഴിവായി പോയത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ- പ്രചരിക്കുന്നുണ്ട്.
മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെ മരം കടപുഴകി വീഴുകയായിരുന്നു. സ്കൂള്‍ ബസ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ കടന്നുപോയതിന് ശേഷം മരം ശാന്തമായി വൈദ്യുതി ലൈനുകളടക്കം പൊട്ടിച്ച് റോഡിലേക്ക് മറഞ്ഞു വീഴുകയായിരുന്നു.
അതേസമയം അപകടാവാസ്ഥയിയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ പലതവണ അധികൃതരോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആളപായമില്ലെങ്കിലും ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.