"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:05 August 2022
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സില് അഭിമാന നേട്ടവുമായി മുരളീ ശ്രീശങ്കര്‍. ലോങ് ജംപില്‍ ശ്രീ ശങ്കര്‍ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ ഒരു ഇന്ത്യന്‍ താരത്തിൻ്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ സ്വന്തം പേരിലാക്കിയത്.
8.08 മീറ്റര്‍ ദൂരം ചാടിയാണ് പുരുഷന്മാരുടെ ലോങ് ജംപില്‍ ശ്രീശങ്കര്‍ വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ഈ ദൂരം കണ്ടെത്തിയത്. ലോങ് ജംപില്മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം അനീസിന് 7.97 മീറ്റര്‍ ദൂരമാണ് കണ്ടെത്താനായത്. അഞ്ചാം സ്ഥാനത്താണ് അനീസ് ഫിനിഷ് ചെയ്തത്.