Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:19 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Crime News, Gujarat, Born baby

പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം ഒരു കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, മറ്റൊരു കുഞ്ഞിനെ പൊട്ടകിണറ്റിലിട്ടു; നടക്കുന്ന സംഭവം നടന്നത് ഗുജറാത്തിൽ

Published:05 August 2022

സബര്‍കാന്തയിലെ ഹിമ്മത് നഗറിനടുത്തുള്ള ഗംഭോയിയിൽ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയിരുന്നത്. മണ്ണില്‍ ഇളക്കം ശ്രദ്ധയില്‍പെട്ട കര്‍ഷകര്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ 108ല്‍ വിളിച്ച്‌ ആംബുലന്‍സ് എത്തിച്ച്‌ കുഞ്ഞിന് അടിയന്തര പരിചരണം നല്‍കുകയായിരുന്നു

അഹമ്മദാബാദ്: നവജാത ശിശുക്കളെ ജീവനോടെ കുഴിച്ചുമൂടി. ഗുജറാത്തില്‍ സബര്‍കാന്ത ജില്ലയിലാണ് കുഞ്ഞിനെ പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം കൃഷിയിടത്തില്‍ കുഴിച്ചുമൂടിയത്. അതേസമയം ദഹോഡ് ജില്ലയിലെ ഗര്‍ബദയില്‍ ഒരു കിണറില്‍നിന്നും മറ്റൊരു പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടു കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

സബര്‍കാന്തയിലെ ഹിമ്മത് നഗറിനടുത്തുള്ള ഗംഭോയിയിൽ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയിരുന്നത്. മണ്ണില്‍ ഇളക്കം ശ്രദ്ധയില്‍പെട്ട കര്‍ഷകര്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ 108ല്‍ വിളിച്ച്‌ ആംബുലന്‍സ് എത്തിച്ച്‌ കുഞ്ഞിന് അടിയന്തര പരിചരണം നല്‍കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി.

മണ്ണ് ഇളകുന്നത് കണ്ട കർഷകർ ആദ്യം കരുതിയത് പാമ്പോ മറ്റ് ഇഴജന്തുക്കളോ ആയിരിക്കുമെന്നാണ്. തുടർന്ന് നിലം ഉഴുതുനോക്കിയപ്പോഴാണ് ഒരു കുഞ്ഞിക്കാല്‍ കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു കിലോ തൂക്കമുള്ള കുഞ്ഞിൻ്റെ പൊക്കിള്‍കൊടി നീക്കംചെയ്‌തിട്ടില്ല. ഏഴാം മാസത്തിലാണ് പ്രസവം നടന്നിട്ടുള്ളത്. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിനകം തന്നെ കുഞ്ഞിനെ കുഴിച്ചുമൂടിയതായാണ് മനസിലാക്കുന്നതെന്നും കുട്ടിയെ പ്രവേശിപ്പിച്ച സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ എന്‍.എച്ച്‌ ഷാഹ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, കുഞ്ഞിനെ ഉപേക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ദഹോഡ് ജില്ലയിലുള്ള ഭേ എന്ന പേരിലുള്ള ഗ്രാമത്തിലാണ്. പൊട്ടക്കിണറ്റില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന ഒരു കര്‍ഷകന്‍ കരച്ചില്‍കേട്ട് കിണറ്റിനരികില്‍ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ബാസ്‌കറ്റും കയറും ഉപയോഗിച്ച്‌ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ അടിയന്തര പരിചരണം നല്‍കിയതിനാല്‍ കുഞ്ഞിൻ്റെ ആരോഗ്യനില വീണ്ടെടുക്കാനായി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗര്‍ബദ എസ്.ഐ യു.ആര്‍ ദാമര്‍ പറഞ്ഞു. കുഞ്ഞിൻ്റെ  രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മറ്റാരെങ്കിലും കുഞ്ഞിനെ കിണറ്റില്‍ ഉപേക്ഷിച്ചതാണോ എന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top