"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:05 August 2022
കൊളംബിയയില്‍ നടക്കുന അണ്ടർ 20 -ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി ചരിത്രം രചിച്ച് ഇന്ത്യയുടെ രൂപാല്‍ ചൗദരി . മികച്ച വ്യക്തിഗത സമയമായ 51.85സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഈ ഉത്തര്‍പ്രദേശുകാരിയുടെ നേട്ടം.
2018ല്‍ ഹിമ ദാസിൻ്റെ സ്വര്‍ണത്തിന് ശേഷം ഈ ഇനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി കൂടിയാണ് രൂപാല്‍ ചൗദരി .നേരത്തെ നാല് ഗുണം 400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതോടുകൂടി ലോക അണ്ടർ 20 അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റായി രൂപാൽ ചൗധരിമാറി.
യുപിയിലെ മീററ്റ് ജില്ലയിലെ ഷാപൂർ ജയിൻപൂർ ഗ്രാമത്തിലെ ഒരു ചെറിയ കർഷകനാണ് രൂപാലിൻ്റെ അച്ഛൻ. 17 വയസ്സുകാരി വെറും മൂന്ന് ദിവസത്തിനുള്ളിൽ നാല് 400 മീറ്റർ ഓട്ടമത്സരങ്ങൾ ഓടി അവിശ്വസനീയമായ ഫോമിലാണ്. വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ ബ്രിട്ടന്റെ യെമി മേരി ജോൺ (51.50), കെനിയയുടെ ദമാരിസ് മുതുംഗ (51.71) എന്നിവർക്ക് പിന്നിൽ 51.85 സെക്കൻഡിൽ റൂപാൽ മൂന്നാം സ്ഥാനത്തെത്തി.