Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:27 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

idukki dam, orange alert, pathanamthitta

ജലനിരപ്പ് 2381. 54 ആയി; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

Published:05 August 2022

അതേസമയം, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വലിയ ഡാമുകളായ കക്കി - ആനത്തോട്, പമ്പ  റിസര്‍വോയറുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആദ്യമുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. 

തൊടുപുഴ: ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2381. 54 അടി ആയി. സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു. ജലനിരപ്പ് 2482.53 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്

അതേസമയം, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വലിയ ഡാമുകളായ കക്കി - ആനത്തോട്, പമ്പ  റിസര്‍വോയറുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആദ്യമുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. 

കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണെങ്കിലും നിലവിൽ ശേഖരിക്കാൻ അനുവാദമുള്ള പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75  മീറ്റര്‍ ആണ്. ഇവിടെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 973.75 മീറ്റര്‍, 974.75മീറ്റര്‍, 975.25 മീറ്റര്‍ ജലനിരപ്പ് എത്തുമ്പോഴാണ്. ഇപ്പോൾ 973.75 മീറ്ററില്‍ എത്തിയതിനെ തുടർന്നാണ് കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചത്.

ശബരിഗിരി പദ്ധതിയുടെ രണ്ടാമത്തെ വലിയ സംഭരണി ആയ പമ്പയിൽ 986.33 മീറ്ററാണ് സംഭരണ പരിധി. ഇന്ന്(5-8-22) വൈകിട്ട് 3.30ന്  ജലനിരപ്പ് 982 മീറ്ററില്‍ എത്തിയതിനെ തുടർന്നാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത് പമ്പ ഡാമിൽ  നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പില്‍ എത്തിച്ചേരുമ്പോഴാണ്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായിട്ടുണ്ട്.

ഇത്‌ മൂലം രണ്ട് റിസർവോയറുകളിലും ഇനിയും ജല നിരപ്പ് കൂടാനാണ് സാധ്യത.ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരങ്ങളിൽ  താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top