Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:50 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

pathanamthitta, crime news

സ്‌കൂളിൽ നിന്നും നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Published:05 August 2022

പിതാവ് കോൺട്രാക്ടർ ആണെന്നും സ്‌കൂളിലെ പണികൾക്ക് ശേഷം ബാക്കിവന്ന വസ്തുക്കൾ മാറ്റാൻ വന്നതെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് എത്തിയത്.

പത്തനംതിട്ട : അടൂർ എനാദിമംഗലം മാരൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഇളക്കി വച്ച   ഇരുമ്പ് ഗേറ്റും,  ഇരുമ്പ് കോണിപ്പടിയും  അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച കേസിൽ കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ അനൂപി(20)നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30 ന് പത്തനാപുരത്ത് നിന്നും വാഹനം വാടകക്ക് വിളിച്ച് സ്‌കൂളിലെത്തിയ ഇയാൾ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ സംശയം തോന്നിയ ഡ്രൈവർ പോലീസിനെയും, നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

പിതാവ് കോൺട്രാക്ടർ ആണെന്നും സ്‌കൂളിലെ പണികൾക്ക് ശേഷം ബാക്കിവന്ന വസ്തുക്കൾ മാറ്റാൻ വന്നതെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് എത്തിയത്. ഡ്രൈവർ അറിയിച്ചപ്രകാരം ആളുകൾ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചെങ്കിലും ഉടനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടരന്വേഷണത്തിലാണ് അന്വേഷണത്തിൽ  ഇന്ന്  ഉച്ചയോടെ  പ്രതിയെ അറസ്റ്റ് ചെയ്തത്. 

കൂടൽ, പത്തനാപുരം പോലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. അടൂർ ഡി.വൈ.എസ്പി. ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി ഡിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ വിപിൻ കുമാർ, ധന്യ.കെ.എസ്സ്  സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, മനീഷ്.എം  എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top