Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:24 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

kochi, business, CNG, market

സി​എ​ൻ​ജി​യും പൊ​ള്ളി​ത്തു​ട​ങ്ങി

Published:05 August 2022

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ കി​ലോ​ഗ്രാ​മി​നു 91 രൂ​പ​യാ​ണ് വി​ല. ര​ണ്ടു ദി​വ​സം മു​ൻ​പാ​യി​രു​ന്നു അ​ഞ്ച് രൂ​പ വ​ർ​ധ​ന.

കൊ​ച്ചി: കു​റ​ഞ്ഞ വി​ല​യി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ന്ധ​ന​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി അ​വ​ത​രി​പ്പി​ച്ച പ്ര​കൃ​തി​വാ​ത​ക​ത്തി​നും (എ​ൽ​എ​ൻ​ജി) തീ​വി​ല. വാ​ഹ​ന ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​എ​ൻ​ജി​യു​ടെ (സ​മ്മ​ർ​ദി​ത പ്ര​കൃ​തി​വാ​ത​കം) വി​ല​യി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വി​ല വ​ർ​ധ​ന 94 ശ​ത​മാ​ന​മാ​ണ്.

2016ൽ 47 ​രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന ഒ​രു കി​ലോ​ഗ്രാം സി​എ​ൻ​ജി​ക്ക് ഇ​പ്പോ​ൾ കൊ​ച്ചി​യി​ലെ വി​ല 91 രൂ​പ​യാ​ണ്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ കി​ലോ​ഗ്രാ​മി​നു 91 രൂ​പ​യാ​ണ് വി​ല. ര​ണ്ടു ദി​വ​സം മു​ൻ​പാ​യി​രു​ന്നു അ​ഞ്ച് രൂ​പ വ​ർ​ധ​ന.

ആ​ഭ്യ​ന്ത​ര വാ​ത​ക​ത്തി​നും വി​ല​ക്ക​യ​റ്റം 

കൊ​വി​ഡും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ സ​മ്മ​ർ​ദ​വും റ​ഷ്യ– യു​ക്രെ​യ്ൻ യു​ദ്ധ​വു​മൊ​ക്കെ ഇ​റ​ക്കു​മ​തി വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ക്കു​ന്ന​തി​നി​ടെ, ഇ​ന്ത്യ ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ത​ക​ത്തി​നും ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ട് വ​ട്ടം വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഒ​രു മി​ല്യ​ൺ മെ​ട്രി​ക് ബ്രി​ട്ടി​ഷ് തെ​ർ​മ​ൽ യൂ​ണി​റ്റ് (എം​എം​ബി​ടി​യു) വാ​ത​ക​ത്തി​ന്‍റെ വി​ല 1.79 ഡോ​ള​റാ​യി​രു​ന്നു. ഒ​ക്റ്റോ​ബ​റി​ൽ 2.9 ഡോ​ള​റാ​യും ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ 6.1 ഡോ​ള​റാ​യും വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലെ വി​ല 10.5 ഡോ​ള​റാ​ണ്.

ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്യാ​സ് ലി​മി​റ്റ​ഡാ​ണ് (ഐ​ഒ​എ​ജി​പി​എ​ൽ) ഈ ​ജി​ല്ല​ക​ളി​ൽ സി​എ​ൻ​ജി ല​ഭ്യ​മാ​ക്കു​ന്ന​ത്. മാ​ർ​ച്ച്– ഓ​ഗ​സ്റ്റ് കാ​ല​ത്തു മാ​ത്രം ര​ണ്ടു വ​ട്ട​മാ​ണ് ഐ​ഒ​എ​ജി​പി​എ​ൽ വി​ല കൂ​ട്ടി​യ​ത്.  അ​തേ​സ​മ​യം അ​റ്റ്ലാ​ന്‍റി​ക് ഗ​ൾ​ഫ് ആ​ൻ​ഡ് പ​സി​ഫി​ക് (എ​ജി ആ​ൻ​ഡ് പി) ​സി​എ​ൻ​ജി വി​ത​ര​ണം ചെ​യ്യു​ന്ന ജി​ല്ല​ക​ളി​ൽ ഈ​യി​ടെ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം– 83 രൂ​പ, കൊ​ല്ലം– 82, ആ​ല​പ്പു​ഴ– 81 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top