Published:06 August 2022
സ്വാതന്ത്ര്യ ദിനത്തിനോട് അനുബ്ധിച്ചുള്ള അനിൽ കുമ്പഴയുടെ ഷോർട്ട് ഫിലിം ആണ് ഇപ്പൊൾ സാമുഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ശ്രീജിത് പണിക്കർ ഷയർ ചെയ്തതോടെ ആയിരത്തിലധികം ആളുകളാണ് ഇ വിഡിയോ ഷയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി പേരെ കണ്ട വിഡിയോ ഓൺ ലൈനായും അല്ലാതെയും നിങ്ങളുടെ സീസണൽ ദേശസ്നേഹം പ്രകടിപ്പിച്ചു കഴിഞ്ഞാൽ, വലിച്ചെറിയാൻ ഈ പതാക വെറുമൊരു തുണിക്കഷണമോ കടലാസ്സോ അല്ല...ഇതൊരു വികാരമാണ്...ആദരവോടെ ഓരോ ഭാരതീയനും ഹൃദയത്തിലേറ്റുന്ന അമൂല്യ നിധിയാണ് എന്നൊരു ആശയം നൽകുന്ന തരത്തിൽ ഉള്ളതാണ്.
നമ്മുടെ ദേശീയത ഇങ്ങനെ ഉയർന്നു പാറുന്നതിന് പിന്നിൽ നിരവധി പേരുടെ ജീവത്യാഗമുണ്ട്, തടവറ ജീവിതമുണ്ട്, കഠിന സമരങ്ങളുണ്ട്, നിരന്തര പ്രാർത്ഥനകളുണ്ട്...ആ ഓർമ്മകളിൽ, ഇതിങ്ങനെ നെഞ്ചോട് ചേർത്ത് അഭിമാനത്തോടെ നമുക്ക് ഉറക്കെ ചൊല്ലാം... വന്ദേ മാതരം...ഈ വരികൾ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. അനിൽ കുമ്പഴ പ്രശസ്ത കലാസംവിധായകനും സംവിധായകനും ബ്ലോഗറും കൂടെയാണ്. നമ്മുടെ നാട്ടിൽ തന്നെ അടുത്ത ദിവസങളിൽ നടന്ന കഥയാണ് ഇ വിഡിയോ ചിത്രീകരണത്തിന്റെ അടിസ്ഥാനം.
ചവറ്റുകൂനയിൽ തള്ളപ്പെട്ട ദേശിയ പതാകയും അതിനെ സല്യൂട്ട് ചെയ്യുന്ന പോലിസ് ഒഫിസറും നമ്മൾ മറന്നിട്ടില്ല .. 20 രൂപക്കും മറ്റും കിട്ടുന്ന ഫ്ലാഗ് ആവിശ്യം കഴിഞ്ഞാൽ അതു വലിച്ചേറിയരുത് എന്ന വികാരനിർഭരമായി ചിത്രികരിച്ചിരിക്കുന്നു അനിൽ കുമ്പഴ.ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് സോണിയ ബോബിൻ എന്ന ബ്ലോഗർ ആണ്. ഇതിൻ്റെ ക്യാമറയും എഡിറ്റിംങും ചെയ്തിരിക്കുന്നത് ജോബിൻ മാത്യൂ ആണ് ശ്രിജിത്ത് പണിക്കർ ഉൾപ്പാടെ ഒരു പാട് പേർ ഇതിനകം തന്നെ ഷെയർ ചെയ്തു കഴിഞ്ഞു... ഈ കുഞ്ഞു വിഡിയോയിലൂടെ വലിയ സന്ദേശം നൽകുന്ന ഈ ചിത്രം ...കാണണം കാരണം ഇതു നമ്മക്കു ചുറ്റും സംഭവിക്കുന്ന കാര്യം തന്നെയാണ് ... പി ആർ ഒ സുനിത സുനിൽ