Published:06 August 2022
കോട്ടയം: ജർമൻ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷന്റെ (ഉഗ്മ) ബെസ്റ്റ് മിനിസ്റ്റർ അവാർഡ് മന്ത്രി റോഷി അഗസ്റ്റിന്. 50000 രൂപയും ഫലകവും പ്രശസ്തി പ്രതവും അടങ്ങുന്നതാണ് അവാർഡ്.
സെപ്റ്റംബർ 10ന് ജർമനിയിലെ കൊളോണിൽ നടക്കുന്ന ഇന്റർനാഷണൽ മലയാളി കൺവൻഷനിൽ വച്ച് കൊളോൺ മേയർ റെക്കർ ഹെൻട്രേ അവാർഡ് സമ്മാനിക്കും. അസോസിയേഷൻ അംഗങ്ങൾക്കിടയിൽ നടത്തിയ ഗ്യാലപ് പോളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതെന്ന് ഉഗ്മ പ്രസിഡന്റ് എബ്രാം ജോൺ, സെക്രട്ടറി രാജേഷ് പിള്ള എന്നിവർ പറഞ്ഞു.