Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:13 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Avinash Sabile, Priyanka Goswamy, Commonwealth Games

കോമണ്‍വെല്‍ത്ത് ഗെയിംസ് : അവിനാഷിനും പ്രിയങ്കക്കും ചരിത്ര നേട്ടം : നടത്തത്തിലും സ്റ്റീപ്പിള്‍ ചേസിലും വെള്ളി

Published:06 August 2022

ചരിത്രത്തിൽ ആദ്യമായി ആണ് കോമൺവെൽത്ത് ഗെയിംസിൽ നടത്തത്തിൽ ഒരു ഇന്ത്യൻ താരം വെള്ളി മെഡൽ നേടുന്നത്. 26 കാരിയായ പ്രിയങ്ക 43:38:82 എന്ന സമയത്തിനുള്ളിൽ ആണ് താരം നടത്തം പൂർത്തിയാക്കിയത്

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബിള്‍ വെള്ളി മെഡല്‍ നേടിയപ്പോൾ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി.

ചരിത്രത്തിൽ ആദ്യമായി ആണ് കോമൺവെൽത്ത് ഗെയിംസിൽ നടത്തത്തിൽ ഒരു ഇന്ത്യൻ താരം വെള്ളി മെഡൽ നേടുന്നത്. 26 കാരിയായ പ്രിയങ്ക 43:38:82 എന്ന സമയത്തിനുള്ളിൽ ആണ് താരം നടത്തം പൂർത്തിയാക്കിയത്. കരിയറിലെ ഏറ്റവും മികച്ച സമയം ഏതാണ്ട് 7 മിനിറ്റിൽ അധികം കുറച്ചു ആണ് പ്രിയങ്ക 10,000 മീറ്റർ നടത്തം പൂർത്തിയാക്കിയത്. തൻ്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ കരിയറിലെ ഏറ്റവും മികച്ച സമയവും മെഡലും നേടി ചരിത്രം തന്നെയാണ് പ്രിയങ്ക കുറിച്ചത്.

പുരുഷന്മാരിൽ 20 കിലോമീറ്റർ നടത്തത്തിൽ 2010 ൽ ഹർമീന്ദർ സിംഗ് മെഡൽ നേടിയ ശേഷം നടത്തത്തിൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ നേടുന്ന ആദ്യ മെഡൽ ആണ് ഇത്.

 

 ഇന്ത്യയ്‌ക്ക് ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്റ്റീപ്പിള്‍ ചേസ് വിഭാഗത്തില്‍ മെഡല്‍ ലഭിക്കുന്നത്. കഴിഞ്ഞ പത്ത് തവണ നടന്ന കോമണ്‍വെല്‍ത്ത് മത്സരത്തിലും ആദ്യമൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നത് കെനിയയുടെ താരങ്ങളാണ്. എട്ട് മിനിറ്റും 11 സെക്കന്‍ഡും സമയമെടുത്താണ് അവിനാഷ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന റബാറ്റ് ഡയമണ്ട് ലീഗില്‍ അവിനാഷ് രേഖപ്പെടുത്തിയ 8:12 എന്ന റെക്കോര്‍ഡ് തിരുത്തിക്കൊണ്ടായിരുന്നു ബര്‍മിംഗ്ഹാമിലെ പ്രകടനം. കെനിയയുടെ അബ്രഹാം കിബിവോട്ടാണ് അവിനാഷിനെ മറികടന്ന് ബര്‍മിംഗ്ഹാമില്‍ സ്വര്‍ണം നേടിയത്. വെറും 0.05 സെക്കന്‍ഡിനായിരുന്നു അവിനാഷിന് സ്വര്‍ണം നഷ്ടപ്പെട്ടത്. കെനിയയുടെ തന്നെ അമോസ് സെറെം ഈ ഇനത്തില്‍ വെങ്കലവും നേടി.

കഴിഞ്ഞ മാസം ഒറിഗോണില്‍ നടന്ന ലോക അത്‌ലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 11-ാം സ്ഥാനത്തായിരുന്നു അവിനാഷ് സാബ്ലേ. എന്നാല്‍ ബര്‍മിംഗ്ഹാമില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനം കാഴ്ചവെക്കാന്‍ അവിനാഷിന് കഴിഞ്ഞു. സ്റ്റീപ്പില്‍ ചേസില്‍ ആദ്യമായാണ് ഇന്ത്യയ്‌ക്ക് കോമണ്‍വെല്‍ത്ത് മെഡല്‍ ലഭിക്കുന്നത് എന്നതിനാല്‍ ചരിത്രം തിരുത്തിയ അവിനാഷിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും അവിനാഷിനെ അഭിനന്ദനമറിയിച്ചിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top