Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:33 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Commonwealth, Triple Jump, Sports

ട്രിപ്പിള്‍ ജംപില്‍ മലയാളിത്തിളക്കം : സ്വര്‍ണവും വെള്ളിയും നേടി മലയാളി താരങ്ങൾ

Published:07 August 2022

നേരത്തെ ബോക്‌സിംഗിൽ വനിതകളുടെ മിനിമം വെയ്റ്റ് (45kg-48kg ) വിഭാ​ഗത്തിൽ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തിൽ അമിത് പാംഗല്‍ ഇന്ന് സ്വര്‍ണം നേടി

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. അബൂബക്കല്‍ 17. 2 മീറ്ററും എല്‍ദേസ് 17.3 മീറ്ററുമാണ് ചാടിയത്. വ്യക്തിഗത ഇനത്തില്‍ സ്വർണം നേടുന്ന ആദ്യത്തെ മലയാളിയാണ് എൽദോസ് പോൾ.

നേരത്തെ ബോക്‌സിംഗിൽ വനിതകളുടെ മിനിമം വെയ്റ്റ് (45kg-48kg ) വിഭാ​ഗത്തിൽ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തിൽ അമിത് പാംഗല്‍ ഇന്ന് സ്വര്‍ണം നേടി. അമിത് ഇംഗ്ലണ്ടിൻ്റെ കിയാരൻ മക്‌ഡൊണാൾഡിനെ തകർത്തപ്പോൾ നിതു ഇംഗ്ലണ്ടിൻ്റെ തന്നെ ഡെമി ജേഡ് റെസ്‌താനെതിരെയാണ് വിജയിച്ചത്.

ന്യൂസിലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇരു ടീമും 1-1ന് സമനിലയിലെത്തിയതിനാലാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 2-1നാണ് ഇന്ത്യയുടെ ജയം. 2006ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top