Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:03 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

Viral Post, Alappuzha Collector, Students

'അവധിയില്ല, ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം, ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ; വൈറലായി ആലപ്പുഴ കളക്ടർ

Published:07 August 2022

പിന്നാലെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടി വന്ന തൻ്റെ പ്രയാസങ്ങളും ഐഎഎസ് പാസ്സാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആലപ്പുഴ: ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ ഏറെ കയ്യടി നേടിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ വി.ആര്‍. കൃഷ്ണ തേജ. കനത്ത മഴപെയ്‌ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പമുള്ള അദ്ദേഹത്തിൻ്റെ കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. 

പിന്നാലെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടി വന്ന തൻ്റെ പ്രയാസങ്ങളും ഐഎഎസ് പാസ്സാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കുട്ടികൾക്കായി പുതിയ കുറിപ്പുമായി വന്നിരിക്കുകയാണ് ആലപ്പുഴ കളക്ടർ.


കൃഷ്ണ തേജ പങ്കുവെച്ച കുറിപ്പ്


പ്രിയപ്പെട്ട കുട്ടികളെ,

എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ... 
ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...!!
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും. 
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ.
ഒരുപാട് സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top