Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:06 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

Football, Qatar Football, Sports

ഖ​ത്ത​ര്‍ വീ​ണ്ടും അദ്ഭുതപ്പെടുത്തുന്നു: എ​ട്ട് ലോ​ക​ക​പ്പ് സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കും ഏ​കീ​കൃ​ത ക​മാ​ന്‍ഡ് സെ​ന്‍റ​ര്‍

Published:08 August 2022

# ഖ​​ത്ത​​റി​​ല്‍ നി​​ന്ന് ജെ​​സ്സി ജോ​​ണ്‍

കെ​​ജി​​ബി എ​​ന്ന മൂ​​ന്ന​​ക്ഷ​​ര​​ത്തി​​ല്‍ അ​​റി​​യ​​പ്പെ​​ട്ട ചാ​​ര​​സം​​ഘ​​ട​​ന അ​​ന്ന് എ​​തി​​ര്‍ ചേ​​രി​​യു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തേ​​സ​​മ​​യം ത​​ന്നെ സോ​​വി​​യ​​റ്റ് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ സു​​ര​​ക്ഷ​​യും പ​​രി​​ശോ​​ധ​​ന​​ക​​ളും ത​​ന്ത്ര​​പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​ക്കി

1917 ലെ ​​റ​​ഷ്യ​​ന്‍ വി​​പ്ല​​വ​​ത്തി​​നു ശേ​​ഷം ലോ​​ക​​ത്ത് സോ​​ഷ്യ​​ലി​​സ്റ്റ് - മു​​ത​​ലാ​​ളി​​ത്ത ചേ​​രി​​ക​​ള്‍ രൂ​​പ​​പ്പെ​​ട്ടു. പി​​ന്നീ​​ടു​​ള്ള ര​​ണ്ടു ദ​​ശാ​​ബ്ദ​​ത്തോ​​ളം ഇ​​രു​​ചേ​​രി​​ക​​ളി​​ലേ​​യും രാ​​ഷ്ട്ര​​ങ്ങ​​ള്‍ നേ​​രി​​ട്ട് ആ​​ക്ര​​മ​​ണ​​ങ്ങ​​ളോ വെ​​ല്ലു​​വി​​ളി​​ക​​ളോ പ്ര​​ത്യ​​ക്ഷ​​മാ​​യി ന​​ട​​ത്തി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ല്‍ ര​​ഹ​​സ്യ​​മാ​​യി എ​​തി​​ര്‍ചേ​​രി​​യു​​ടെ എ​​ല്ലാ നീ​​ക്ക​​ങ്ങ​​ളും അ​​വ​​ര്‍ സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. സോ​​ഷ്യ​​ലി​​സ്റ്റ് ചേ​​രി​​യു​​ടെ പ​​താ​​ക വാ​​ഹ​​ക​​രാ​​യി​​രു​​ന്ന പ​​ഴ​​യ സോ​​വി​​യ​​റ്റ് യൂ​​ണി​​യ​​ന്‍ ഇ​​ത്ത​​രം ചാ​​ര​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ അ​​തി​​സ​​മ​​ർ​​ഥ​​രാ​​യി​​രു​​ന്നു. കെ​​ജി​​ബി എ​​ന്ന മൂ​​ന്ന​​ക്ഷ​​ര​​ത്തി​​ല്‍ അ​​റി​​യ​​പ്പെ​​ട്ട ചാ​​ര​​സം​​ഘ​​ട​​ന അ​​ന്ന് എ​​തി​​ര്‍ ചേ​​രി​​യു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തേ​​സ​​മ​​യം ത​​ന്നെ സോ​​വി​​യ​​റ്റ് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ സു​​ര​​ക്ഷ​​യും പ​​രി​​ശോ​​ധ​​ന​​ക​​ളും ത​​ന്ത്ര​​പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​ക്കി. ക​​ഴു​​ക​​ന്‍ ക​​ണ്ണു​​ക​​ളു​​മാ​​യി ചെ​​മ്പ​​ട എ​​ല്ലാ മു​​ക്കി​​ലും മൂ​​ല​​യി​​ലും കാ​​വ​​ലി​​രു​​ന്നു.

മ​​നു​​ഷ്യ​​രു​​ടെ ഈ ​​കാ​​വ​​ലി​​ന​​പ്പു​​റം സാ​​ങ്കേ​​തി​​ക സം​​വി​​ധാ​​ന​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ നി​​രീ​​ക്ഷ​​ണം എ​​ന്ന ആ​​ശ​​യം സോ​​വി​​യ​​റ്റ് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ മു​​ന്നോ​​ട്ടു​​വ​​ച്ചു. ഈ ​​ദൗ​​ത്യം അ​​ക്കാ​​ല​​ത്തെ ഏ​​റ്റ​​വും പ്ര​​ഗ​​ത്ഭ​​നാ​​യ ഭൗ​​തി​​ക ശാ​​സ്ത്ര​​ജ്ഞ​​ന്‍ ലി​​യോ​​ണ്‍ തെ​​ര്‍മി​​ന്‍ ഏ​​റ്റെ​​ടു​​ത്തു. 1927 ല്‍ ​​ലോ​​ക​​ത്തെ അ​​മ്പ​​ര​​പ്പി​​ച്ച് തെ​​ര്‍മി​​ന്‍ ത​​ന്‍റെ നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​നം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. ക്യാ​​മ​​റ​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലെ ചി​​ത്ര​​ങ്ങ​​ള്‍ പ​​ക​​ര്‍ത്തി ടി.​​വി സ്ക്രീ​​നി​​ലൂ​​ടെ മ​​റ്റെ​​രി​​ട​​ത്തി​​രു​​ന്ന് നി​​രീ​​ക്ഷി​​ക്കു​​ന്ന സം​​വി​​ധാ​​നം. ക്ലോ​​സ്ഡ് സ​​ര്‍ക്യൂ​​ട്ട് ടി​​വി സി​​സ്റ്റം. ഇ​​ന്ന​​ത് സി​​സി​​ടി​​വി എ​​ന്ന ചു​​രു​​ക്കെ​​ഴു​​ത്തി​​ല്‍ ലോ​​ക​​ത്താ​​ക​​മാ​​നം സ്ഥാ​​പി​​ക്ക​​പ്പെ​​ട്ടു ക​​ഴി​​ഞ്ഞു. ന​​മ്മു​​ടെ നാ​​ട്ടി​​ന്‍ പു​​റ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ല്‍ വ​​രെ ഈ ​​സം​​വി​​ധാ​​നം ഇ​​ന്നു​​ണ്ട്.

ലോ​​ക​​ത്താ​​ക​​മാ​​നം ഉ​​പ​​യോ​​ഗി​​ച്ചു വ​​രു​​ന്ന സി​​സി​​ടി​​വി ലോ​​ക​​ക​​പ്പ് 2022 വേ​​ദി​​ക​​ളി​​ല്‍ സ്ഥാ​​പി​​ക്ക​​പ്പെ​​ടു​​ന്ന​​ത് വ​​ലി​​യ കാ​​ര്യ​​മ​​ല്ല. എ​​ന്നാ​​ല്‍ ഒ​​രു കേ​​ന്ദ്ര​​ത്തി​​ലി​​രു​​ന്ന് എ​​ട്ട് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലേ​​യും ചെ​​റി​​യ നീ​​ക്ക​​ങ്ങ​​ള്‍ പോ​​ലും സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ച്ച് റി​​മോ​​ര്‍ട്ട് ക​​ണ്‍ട്രോ​​ള്‍ സം​​വി​​ധാ​​ന​​ത്തി​​ല്‍ സ്റ്റേ​​ഡി​​യ​​ങ്ങ​​ളെ നി​​യ​​ന്ത്ര​​ക്കു​​ക എ​​ന്ന​​ത് പു​​തു​​മ നി​​റ​​ഞ്ഞ അ​​നു​​ഭ​​വ​​മാ​​ണ്. ലോ​​ക​​ക​​പ്പ് കാ​​ല​​ത്ത് ദോ​​ഹ ആ​​സ്പെ​​യ​​ര്‍ സോ​​ണി​​ലു​​ള്ള സ്പോ​​ര്‍ട്ട് ആ​​ക്സ​​ല​​റേ​​റ്റ​​ര്‍ എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലെ കേ​​ന്ദ്ര​​ത്തി​​ലി​​രു​​ന്ന് നൂ​​റേ​​ളം ഐ​​ടി വി​​ദ​​ഗ്ധ​​ര്‍ വേ​​ദി​​ക​​ളാ​​കെ ത​​ങ്ങ​​ളു​​ടെ വി​​ര​​ല്‍ത്തു​​മ്പി​​ല്‍ നി​​യ​​ന്ത്രി​​ക്കും.

മ​​രു​​ഭൂ​​മി​​യി​​ലും ക​​ട​​ല്‍ക്ക​​ര​​യി​​ലും ദോ​​ഹ​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി സ്ഥി​​തി ചെ​​യ്യു​​ന്ന എ​​ട്ട് സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടേ​​യും മ​​ധ്യ​​ത്തി​​ലാ​​ണ് ആ​​സ്പെ​​യ​​ര്‍ സെ​​ന്‍റ​​ര്‍. ഇ​​വി​​ടെ​​യു​​ള്ള ഏ​​കീ​​കൃ​​ത ക​​ണ്‍ട്രോ​​ള്‍ ആ​​ന്‍ഡ് ക​​മാ​​ന്‍ഡ് സെ​​ന്‍റ​​റി​​ലെ അ​​തി​​നൂ​​ത​​ന​​വും സ​​ങ്കേ​​തി​​ക തി​​ക​​വു​​ള്ള​​തു​​മാ​​യ സ്ക്രീ​​നു​​ക​​ളി​​ല്‍ സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ മു​​ക്കും​​മൂ​​ല​​യും വ​​രെ ദൃ​​ശ്യ​​മാ​​ണ്. മു​​റി​​ക​​ളു​​ടെ​​യും ഇ​​ട​​നാ​​ഴി​​ക​​ളു​​ടെ​​യും വാ​​തി​​ലു​​ക​​ള്‍ അ​​ട​​യ്ക്കാ​​നും തു​​റ​​ക്കാ​​നും റി​​മോ​​ര്‍ട്ട് ക​​ണ്‍ട്രോ​​ള്‍ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ഈ ​​കേ​​ന്ദ്ര​​ത്തി​​ലി​​രു​​ന്ന് സാ​​ധി​​ക്കും. അ​​സ്വാ​​ഭാ​​വി​​ക​​മാ​​യ നീ​​ക്ക​​ങ്ങ​​ളു​​ണ്ടാ​​യാ​​ല്‍ ഒ​​രു മി​​നി​​റ്റി​​ന​​കം അ​​ത് ക​​ണ്ടെ​​ത്തി റി​​പ്പോ​​ര്‍ട്ട് ചെ​​യ്യും.

സ്റ്റേ​​ഡി​​യ​​ങ്ങ​​ള്‍ക്കു​​ള്ളി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​രു​​ടെ ക​​ണ​​ക്കും പെ​​രു​​മാ​​റ്റ​​വും കൃ​​ത്യ​​മാ​​യി നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്നു. ടി​​ക്ക​​റ്റി​​ല്ലാ​​ത​​യോ അ​​തി​​ക്ര​​മി​​ച്ചോ ആ​​രെ​​ങ്കി​​ലും ക​​ട​​ന്നാ​​ല്‍ അ​​വ​​രെ കൃ​​ത്യ​​മാ​​യി ക​​ണ്ടെ​​ത്തി പി​​ടി​​കൂ​​ടും. ഇ​​ല​​ക്‌​​ട്രോ മെ​​ക്കാ​​നി​​ക്ക​​ല്‍ ബി​​ല്‍ഡി​​ങ് ക​​ണ്‍ട്രോ​​ള്‍ സി​​സ്റ്റം എ​​ന്ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​യാ​​ണ് ഇ​​വി​​ടെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഒ​​ന്നി​​ല​​ധി​​കം കേ​​ന്ദ്ര​​ങ്ങ​​ളെ ഒ​​രേ സ​​മ​​യം നി​​യ​​ന്ത്രി​​ക്കു​​ന്ന ഇ​​ത്ത​​രം സം​​വി​​ധാ​​നം ലോ​​ക​​ത്ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ് ന​​ട​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഏ​​കീ​​കൃ​​ത ക​​ണ്‍ട്രോ​​ള്‍ ക​​മാ​​ന്‍ഡ് സെ​​ന്‍റ​​ര്‍ മേ​​ധാ​​വി ഹ​​മ​​ദ് അ​​ഹ​​മ്മ​​ദ് അ​​ല്‍ മു​​ഹ​​മ്മ​​ദി പ​​റ​​യു​​ന്നു.

സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലെ ബ​​ള്‍ബ് പ്ര​​കാ​​ശി​​ക്കു​​ന്ന​​ത് വ​​രെ ഈ ​​ക​​ണ്‍ട്രോ​​ള്‍ സി​​സ്റ്റ​​ത്തി​​ന്‍റെ കീ​​ഴി​​ലാ​​ണ്. ലെ​​റ്റു​​ക​​ള്‍ തെ​​ളി​​ക്കാ​​നും കെ​​ടു​​ത്താ​​നും വ​​രെ ഈ ​​കേ​​ന്ദ്ര​​ത്തി​​ലി​​രു​​ന്ന് നി​​ഷ്പ്ര​​യാ​​സം സാ​​ധി​​ക്കും. മൈ​​താ​​ന​​ങ്ങ​​ള്‍ക്കു​​ള്ളി​​ലെ എ​​യ​​ര്‍ ക​​ണ്ടി​​ഷ​​ന്‍ - ഹീ​​റ്റി​​ങ് സം​​വി​​ധാ​​ന​​ങ്ങ​​ള്‍ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ത​​ണു​​പ്പ് കൂ​​ടു​​വാ​​നോ ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടാ​​നോ ഇ​​ട​​യാ​​കാ​​തെ ഓ​​രോ താ​​പ​​നി​​ല റി​​മോ​​ര്‍ട്ട് സം​​വി​​ധാ​​ന​​ത്തി​​ല്‍ ക്ര​​മീ​​ക​​രി​​ക്ക​​പ്പെ​​ടും. കാ​​ണി​​ക​​ള്‍ ഉ​​യ​​ര്‍ത്തു​​ന്ന വ​​ലി​​യ ആ​​ര​​വ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലും സ്റ്റേ​​ഡി​​യ​​ത്തി​​ലെ ശ​​ബ്ദ സം​​വി​​ധാ​​നം ക​​ളി​​ക്കാ​​ര്‍ക്ക് ബു​​ദ്ധി​​മു​​ട്ടാ​​കാ​​ത്ത ത​​ര​​ത്തി​​ല്‍ നി​​യ​​ന്ത്രി​​ക്കു​​വാ​​നും ഇ​​വി​​ടെ സം​​വി​​ധാ​​ന​​മു​​ണ്ട്. ക​​ളി​​ക്ക​​ള​​ക്ക​​ള്‍ക്കു​​ള്ളി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്‍റ​​ര്‍നെ​​റ്റ് സം​​വി​​ധാ​​നം വ​​രെ ഈ ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ പൂ​​ര്‍ണ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രി​​ക്കും. ചു​​രു​​ക്കി​​പ്പ​​റ​​ഞ്ഞാ​​ല്‍ ആ​​സ്പെ​​യ​​ര്‍ സെ​​ന്‍റ​​റി​​ലെ ഈ ​​കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ അ​​റി​​യാ​​തെ ഒ​​രീ​​ച്ച പോ​​ലും സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ക​​യി​​ല്ല.

ഡി​​ജി​​റ്റ​​ല്‍ ട്വി​​ന്‍ എ​​ന്ന സം​​വി​​ധാ​​ന​​മാ​​ണ് ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ള്‍ക്കാ​​യി ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഭൗ​​തി​​ക​​മാ​​യി നി​​ര്‍മ്മി​​ക്ക​​പ്പെ​​ട്ട എ​​ട്ട് സ്റ്റേ​​ഡി​​യ​​ങ്ങ​​ളും ഡി​​ജി​​റ്റ​​ലാ​​യി പു​​ന​​ര്‍ നി​​ർ​​മി​​ച്ചാ​​ണ് സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഓ​​രോ സ്ഥ​​ല​​ങ്ങ​​ളും വ​​സ്തു​​ക്ക​​ളും ഒ​​രി​​ല​​പോ​​ലും ഡി​​ജി​​റ്റ​​ല്‍ പു​​നഃ​​സൃ​​ഷ്ടി​​യി​​ല്‍ വി​​ട്ടു​​ക​​ള​​യാ​​തെ അ​​തി​​സൂ​​ഷ്മ​​ത പു​​ല​​ര്‍ത്തി​​യി​​രി​​ക്കു​​ന്നു. ഈ ​​സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ഏ​​കോ​​പ​​ന​​ത്തി​​ലും നി​​യ​​ന്ത്ര​​ണ​​ത്തി​​ലും ഇ​​ന്ത്യ​​ക്കാ​​രാ​​യ നി​​ര​​വ​​ധി ഐ​​ടി സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രു​​ടെ സേ​​വ​​നം ഖ​​ത്ത​​ര്‍ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു.

ആ​​സ്പെ​​യ​​ര്‍ ചീ​​ഫ് ടെ​​ക്നോ​​ള​​ജി ഓ​​ഫി​​സ​​ര്‍ നി​​യാ​​സ് അ​​ബ്ദു​​ള്‍ റ​​ഹ്മാ​​നാ​​ണ് ഇ​​തി​​ല്‍ പ്ര​​ധാ​​നി. ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​യാ​​യ ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കീ​​ഴി​​ലാ​​ണ് ഡി​​ജി​​റ്റ​​ല്‍ ട്വി​​ന്‍ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. നി​​യാ​​സ് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന വ​​ന്‍സം​​ഘം ക​​ഴി​​ഞ്ഞ വ​​ര്‍ഷം ന​​ട​​ന്ന ഫി​​ഫാ അ​​റ​​ബ് ക​​പ്പ് ഈ ​​ക​​മാ​​ന്‍ഡ് സെ​​ന്‍റ​​ര്‍ വ​​ഴി നി​​യ​​ന്ത്രി​​ച്ച് ഇ​​തി​​നോ​​ട​​കം വി​​ജ​​യി​​ച്ചു. 2021 ന​​വം​​ബ​​ര്‍ 28 ന് ​​കേ​​ന്ദ്രം പൂ​​ര്‍ണ സ​​ജ്ജ​​മാ​​യ​​തു മു​​ത​​ല്‍ ഇ​​ന്നു​​വ​​രെ ലോ​​ക​​ക​​പ്പ് 2022 ലെ ​​എ​​ല്ലാ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും ഇ​​വ​​രു​​ടെ ഡി​​ജി​​റ്റ​​ല്‍ ക​​ണ്ണു​​ക​​ള്‍ ഒ​​പ്പി​​യെ​​ടു​​ക്കാ​​തെ ക​​ട​​ന്ന് പോ​​കു​​ന്നി​​ല്ല. ഭാ​​വി​​യി​​ലും ഖ​​ത്ത​​ര്‍ ഏ​​റ്റെ​​ടു​​ക്കു​​ന്ന എ​​ല്ലാ കാ​​യി​​ക​​ദൗ​​ത്യ​​ങ്ങ​​ളു​​ടെ​​യും പി​​ന്നി​​ല്‍ ഈ ​​കേ​​ന്ദ്ര​​മു​​ണ്ടാ​​കു​​മെ​​ന്ന് ഉ​​റ​​പ്പ്.

എ​​ല്ലാ ലോ​​ക​​ക​​പ്പ് കാ​​ല​​ത്തും സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നു. കു​​പ്ര​​സി​​ദ്ധ​​രാ​​യ ""ഇം​​ഗ്ലീ​​ഷ് തെ​​മ്മാ​​ടി​​ക്കൂ​​ട്ടം'' പ​​ല​​പ്പോ​​ഴും ന​​ട​​ത്തു​​ന്ന അ​​ഴി​​ഞ്ഞാ​​ട്ട​​ങ്ങ​​ള്‍ ലോ​​ക​​ക​​പ്പ് വേ​​ദി​​ക​​ളി​​ലെ സ്ഥി​​രം വാ​​ര്‍ത്ത​​ക​​ളാ​​ണ്. ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്ക് ചീ​​ന്തി​​യെ​​റി​​യ​​പ്പെ​​ടു​​ന്ന ക​​ട​​ലാ​​സു​​ക​​ള്‍, സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രു​​ടെ ക​​ണ്ണു​​വെ​​ട്ടി​​ച്ച് പു​​ല്‍ത്ത​​കി​​ടി​​യി​​ലേ​​ക്ക് പാ​​ഞ്ഞ​​ടു​​ക്കു​​ന്ന ആ​​രാ​​ധ​​ക​​ര്‍, ബ​​ഹ​​ള​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ ബി​​യ​​ര്‍ക്കു​​പ്പി​​ക​​ള്‍ വ​​ലി​​ച്ച​​റി​​ഞ്ഞ് പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കു​​ന്ന​​വ​​ര്‍, ത​​ക്കം​​പാ​​ര്‍ത്ത് മോ​​ഷ​​ണം തൊ​​ഴി​​ലാ​​ക്കി​​യ​​വ​​ര്‍ അ​​ങ്ങ​​നെ ത​​ല​​വേ​​ദ​​ന​​ക​​ളാ​​ണ് ഓ​​രോ മേ​​ള​​യി​​ലെ​​യും സു​​ര​​ക്ഷ ചു​​മ​​ത​​ല​​ക്കാ​​ര്‍ നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പ് സ്റ്റേ​​ഡി​​യ​​ങ്ങ​​ള്‍ക്കു​​വേ​​ണ്ടി​​യു​​ള്ള ക​​മാ​​ന്‍ഡ് ആ​​ന്‍ഡ് ക​​ണ്‍ട്രോ​​ള്‍ സെ​​ന്‍റ​​റി​​ലെ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ആ​​ന്‍ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ഡ​​യ​​റ​​ക്റ്റ​​ര്‍ ഹാ​​നി ച​​ഹാ​​ലി​​ന് ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ള്‍ക്കൊ​​ണ്ട് ഉ​​റ​​ക്കം ന​​ഷ്ട​​പ്പെ​​ടു​​ക​​യി​​ല്ലെ​​ന്ന് ക​​രു​​താം. അ​​ത്ര​​യ്ക്ക് പ​​ഴു​​ത​​ട​​ച്ച സാ​​ങ്കേ​​തി​​ക​​ത്തി​​ക​​വാ​​ണ് ഖ​​ത്ത​​ര്‍ സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ല്‍ പു​​ല​​ര്‍ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

തെ​​മ്മാ​​ടി​​ക്കൂ​​ട്ട​​ങ്ങ​​ളും പ്ര​​ശ്ന​​ക്കാ​​രും ഖ​​ത്ത​​റി​​ലേ​​ക്ക് വി​​മാ​​നം ക​​യ​​റേ​​ണ്ട. ആ​​സ്പെ​​യ​​ര്‍ സോ​​ണി​​ലെ ക​​ണ്‍ട്രോ​​ള്‍ കേ​​ന്ദ്ര​​ത്തി​​ല്‍ നി​​ങ്ങ​​ള്‍ക്ക് കെ​​ണി​​യൊ​​രു​​ക്കി ഒ​​രു സം​​ഘം കാ​​ത്തി​​രി​​പ്പു​​ണ്ട്. അ​​വ​​രു​​ടെ ക​​ണ്ണു​​ക​​ളും വി​​ല്‍ത്തു​​മ്പും മൈ​​താ​​ന​​ത്തി​​ലെ ക​​ളി​​യൊ​​ഴി​​കെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളും നി​​യ​​ന്ത്രി​​ക്കു​​ന്നു. ഖ​​ത്ത​​ര്‍ ന​​ട​​പ്പാ​​ക്കു​​ന്ന ഈ ​​പു​​തി​​യ ആ​​ശ​​യം ഒ​​രു​​പ​​ക്ഷേ ലോ​​ക​​ത്തി​​നു ത​​ന്നെ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ല്‍ പു​​തി​​യ ദി​​ശാ​​ബോ​​ധം ന​​ല്‍കു​​മെ​​ന്നാ​​ണ് വി​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യം. അ​​തേ ഇ​​വ​​ര്‍ വീ​​ണ്ടും ന​​മ്മെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു.
 

(ലേ​ഖി​ക ഖ​ത്ത​റി​ൽ ദോ​ഹ അ​ല്‍തു​മാ​മ​യി​ലെ ഒ​ലീ​വ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക)
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top