Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Eldhos Paul, Commonwealth, Sports

ആ ​വാ​ക്ക് പൊ​ന്നാ​യി, വെ​ള്ളി​യാ​യി

Published:08 August 2022

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

എ​യ​ര്‍ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ല​യാ​ളി​യു​മാ​യ ഹ​രി​കൃ​ഷ്ണ​നാ​ണ് ഇ​രു​വ​രെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഹ​രി​കൃ​ഷ്ണ​നെ ഇ​രു​വ​ര്‍ക്കു​മൊ​പ്പം അ​യ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ലും ഇ​രു​വ​ര്‍ക്കും പ​രി​ശീ​ല​ക​നി​ല്ലാ​യി​രു​ന്നു

കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് തു​ട​ങ്ങി​യ ദി​വ​സം മാ​ര്‍ച്ച് പാ​സ്റ്റി​നു ശേ​ഷം സം​സാ​രി​ക്കു​മ്പോ​ള്‍ എ​ല്‍ദോ​സ് പോ​ളും അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​റും നി​റ​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു എ​ല്‍ദോ​സ് എ​ങ്കി​ല്‍ ഫൈ​ന​ലി​ലെ​ത്താ​നാ​വാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​യി​രു​ന്നു അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍. എ​ന്നാ​ല്‍, ഇ​രു​വ​രും ഒ​രേ സ്വ​ര​ത്തി​ല്‍ പ​റ​ഞ്ഞ ഒ​രു​കാ​ര്യ​മു​ണ്ട്, ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ലെ നി​രാ​ശ ഇ​വി​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന്. മെ​ഡ​ല്‍ നേ​ടാ​ന്‍ ഞ​ങ്ങ​ള്‍ക്കാ​കു​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രും പ​റ​ഞ്ഞ​ത്. ഇ​രു​വ​രു​ടെ​യും വാ​ക്ക് പൊ​ന്നും വെ​ള്ളി​യു​മാ​യി.. നാ​ടി​നാ​കെ അ​ഭി​മാ​ന​മാ​യി..​വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യി​റ​ങ്ങി​യ ഇ​രു​വ​രും രാ​ജ്യ​ത്ത​തി​ന് അ​ഭി​മാ​ന​പ്പ​ത​ക്കം സ​മ്മാ​നി​ക്കു​മ്പോ​ള്‍ ഇ​വ​രെ ഇ​ത്ത​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തി​യ പ​രി​ശീ​ല​ക​ന്‍ കൂ​ടെ​യി​ല്ല എ​ന്ന വി​ഷ​മ​മു​ണ്ട്.

എ​യ​ര്‍ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ല​യാ​ളി​യു​മാ​യ ഹ​രി​കൃ​ഷ്ണ​നാ​ണ് ഇ​രു​വ​രെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഹ​രി​കൃ​ഷ്ണ​നെ ഇ​രു​വ​ര്‍ക്കു​മൊ​പ്പം അ​യ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ലും ഇ​രു​വ​ര്‍ക്കും പ​രി​ശീ​ല​ക​നി​ല്ലാ​യി​രു​ന്നു. ലോ​ങ് ജം​പി​ല്‍ വെ​ള്ളി നേ​ടി​യ ശ്രീ​ശ​ങ്ക​റി​ന്‍റെ പ​രി​ശീ​ല​ക​നും അ​ച്ഛ​നു​മാ​യ മു​ര​ളി​യാ​യി​രു​ന്നു ഇ​രു​വ​ര്‍ക്കും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്. 

   പ​രി​ശീ​ല​ക​ന്‍റെ അ​ഭാ​വ​ത്തി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത് ഇ​രു​വ​രു​ടെ​യും പ്ര​തി​ഭ​യ്ക്കു കി​ട്ടി​യ വ​ലി അം​ഗീ​കാ​ര​മാ​ണ്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും ദൈ​വാ​നു​ഗ്ര​ഹ​വു​മാ​ണ് മെ​ഡ​ല്‍ നേ​ട്ട​ത്തി​ലേ​ക്ക് ഞ​ങ്ങ​ളെ ന​യി​ച്ച​തെ​ന്ന് ഇ​രു​വ​രും മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു. കോ​ച്ച് കൂ​ടെ​യി​ല്ലാ​തി​രു​ന്ന​ത് വ​ലി​യ വി​ഷ​മ​മു​ണ്ടാ​ക്കി. എ​ന്നി​രു​ന്നാ​ലും രാ​ത്രി ര​ണ്ട​ര മൂ​ന്നു മ​ണി​വ​രെ​യൊ​ക്കെ വീ​ഡി​യോ കോ​ളി​ലൂ​ടെ ഞ​ങ്ങ​ള്‍ക്ക് വേ​ണ്ട തി​രു​ത്ത​ലു​ക​ള്‍ പ​റ​ഞ്ഞു​ത​ന്നു. ലോ​ക ചാം​പ്യ​ന്‍ഷി​പ്പ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ഫൈ​ന​ലി​ലെ​ത്താ​ത്ത​തി​ല്‍ വ​ലി​യ  നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​ച്ച് എ​നി​ക്കു ത​ന്നെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​നി​ക്ക് മെ​ഡ​ല്‍ സ​മ്മാ​നി​ച്ച​ത്- അ​ബ്ദു​ള്ള പ​റ​ഞ്ഞു. 

 ബെ​ര്‍മി​ങ്ങാ​മി​ലെ​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ ഓ​രോ നി​മി​ഷ​വും കൗ​തു​ക​വും അ​ദ്ഭു​ത​വു​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ക്ക്. മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തി ഔ​ദ്യോ​ഗി​ക വ​സ്ത്ര​വും ധ​രി​ച്ച് ന​ട​ന്ന​പ്പോ​ള്‍ മു​ത​ല്‍ ആ​വേ​ശ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ക്ക്. ആ ​ആ​വേ​ശം ഇ​പ്പോ​ള്‍ മെ​ഡ​ലാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ച്ച എ​ല്ലാ​വ​ര്‍ക്കും ന​ന്ദി- എ​ല്‍ദോ​സും അ​ബ്ദു​ള്ള​യും പ​റ​ഞ്ഞു. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും വ​രു​ന്ന ഒ​ളിം​പി​ക്‌​സി​ലും ഈ ​മെ​ഡ​ല്‍ വേ​ട്ട പ്ര​ചോ​ദ​ന​മാ​കും- ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ര്‍ത്തു. എ​ല്‍ദോ​സ് ഇ​ന്ത്യ​ന്‍ നേ​വി​യി​ലും അ​ബ്ദു​ള്ള എ​യ​ര്‍ഫോ​ഴ്‌​സി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് എ​ല്‍ദോ​സ് ഇ​വി​ടെ സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. 16.99 മീ​റ്റ​റാ​ണ് എ​ല്‍ദോ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം. 

 ഭു​വ​നേ​ശ്വ​റി​ല്‍ ക​ഴി​ഞ്ഞ മേ​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍പ്രീ മൂ​ന്നാം പ​തി​പ്പി​ല്‍ ക​ണ്ടെ​ത്തി​യ 17.19 മീ​റ്റ​റാ​ണ് അ​ബ്ദു​ള്ള​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. കോ​ല​ഞ്ചേ​രി പാ​ല​യ്ക്ക​മ​റ്റം കൊ​ച്ചു​തോ​ട്ട​ത്തി​ല്‍ പൗ​ലോ​സി​ന്‍റെ ര​ണ്ടു​മ​ക്ക​ളി​ല്‍ മൂ​ത്ത മ​ക​നാ​ണ്. എ​ല്‍ദോ​സി​ന് നാ​ല​ര വ​യ​സു​ള്ള​പ്പോ​ള്‍ അ​മ്മ മ​റി​യ​ക്കു​ട്ടി മ​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് അ​ച്ഛ​ന്‍റെ അ​മ്മ​യാ​യ മ​റി​യാ​മ്മ വ​ര്‍ഗീ​സാ​ണ് എ​ല്‍ദോ​സി​നെ വ​ള​ര്‍ത്തി​യ​ത്. ഡ​ല്‍ഹി​യി​ല്‍ പെ​റ്റി ഓ​ഫീ​സ​റാ​യി​ട്ടാ​ണ് എ​ല്‍ദോ​സ് ഇ​പ്പോ​ള്‍ ജോ​ലി ചെ​യ്യു​ന്ന​ത്.  കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം അ​ബൂ​ബ​ക്ക​ര്‍- സാ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ബ്ദു​ള്ള. 

ഇ​ത് ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ര​ക​ട​നം

കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ര​ക​ട​ന​മാ​ണ് ബെ​ര്‍മ്മി​ങ്ങാ​മി​ലേ​ത്. ഇ​തു​വ​രെ ഒ​രു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മ​ട​ക്കം ആ​റു മെ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​ക്ക് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. റി​ലേ​യി​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഇ​നി മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​മു​ണ്ട്. 2010ല്‍ ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലാ​യി​രു​ന്നു ര​ണ്ടു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മ​ട​ക്കം 12 മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. 

വ​നി​ത​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ, വ​നി​ത​ക​ളു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ എ​ന്നീ​യി​ന​ങ്ങ​ളി​ല്‍ സ്വ​ര്‍ണ​വും പു​രു​ഷ​ന്മാ​രു​ടെ ഡി​സ്‌​ക​സ് ത്രോ, ​വ​നി​ത​ക​ളു​ടെ ലോ​ങ് ജം​പ്, വ​നി​ത​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ ​എ​ന്നി​വ​യി​ല്‍ വെ​ള്ളി​യും വ​നി​ത​ക​ളു​ടെ 10000 മീ​റ്റ​ര്‍, പു​രു​ഷ​ന്മാ​രു​ടെ 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം, വ​നി​ത​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ, ​പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യും 4-100 മീ​റ്റ​ര്‍ റി​ലേ, പു​രു​ഷ​ന്മാ​രു​ടെ ട്രി​പ്പി​ള്‍ ജം​പ്, പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ന്‍ ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ വെ​ങ്ക​ല​വും ഇ​ന്ത്യ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം പ​രി​ശോ​ധി​ച്ചാ​ല്‍ 2010 ലെ ​വ​നി​ത​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ ​പ്ര​ക​ട​ന​ത്തി​നു ശേ​ഷം അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രി​ന​ത്തി​ല്‍ത്ത​ന്നെ സ്വ​ര്‍ണ​വും വെ​ള്ളി​യും ഇ​ന്ത്യ​ക്ക് ല​ഭി​ക്കു​ന്ന​ത്. 

  അ​ന്ന് സ്വ​ര്‍ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും ഇ​ന്ത്യ​ക്കാ​യി​രു​ന്നു. കൃ​ഷ്ണ പൂ​നി​യ, ഹ​ര്‍വ​ന്ദ് കൗ​ര്‍, സീ​മ അ​ന്‍റി​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു യ​ഥാ​ക്ര​മം സ്വ​ര്‍ണം, വെ​ള്ളി, വെ​ങ്ക​ലം എ​ന്നി​വ നേ​ടി​യ​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top