Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:26 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

mumbai, cricket, rohit sharma, virat kohli, asia cup t20

സ​ഞ്ജു​വി​ല്ല, ഏ​ഷ്യാ ക​പ്പ് ടീ​മിനെ രോഹിത് നയിക്കും, കോഹ്‌ലിയെത്തി

Published:09 August 2022

ഈ​മാ​സം 27 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 11 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ജൂ​ലൈ 14ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രാ ഏ​ക​ദി​ന​ത്തി​ലാ​ണ് ബു​മ്ര അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്.

മും​ബൈ: ഏ​ഷ്യ ക​പ്പ് ടി20​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സ​ഞ്ജു സാം​സ​ണി​ല്ല . പ​തി​ന​ഞ്ചം​ഗ ടീ​മി​നെ രോ​ഹി​ത് ശ​ര്‍മ ന​യി​ക്കും. കെ ​എ​ല്‍ രാ​ഹു​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി​യെ  ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു. വെ​റ്റ​റ​ന്‍ താ​രം ആ​ര്‍ അ​ശ്വി​നും ടീ​മി​ലി​ട​മു​ണ്ട്. റി​ഷ​ഭ് പ​ന്തി​ന് പു​റ​മെ സീ​നി​യ​ര്‍ താ​രം ദി​നേ​ശ് കാ​ര്‍ത്തി​കി​നേ​യും വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. ഇ​തോ​ടെ സ​ഞ്ജു​വും ഇ​ഷാ​ന്‍ കി​ഷ​നും പു​റ​ത്താ​യി.

ശ്രേ​യ​സ് അ​യ്യ​ര്‍, അ​ക്സ​ര്‍ പ​ട്ടേ​ല്‍, ദീ​പ​ക് ചാ​ഹ​ര്‍ എ​ന്നി​വ​ര്‍ സ്റ്റാ​ന്‍ഡ് ബൈ ​താ​ര​ങ്ങ​ളാ​ണ്.നാ​ല് സ്പി​ന്ന​ര്‍മാ​ര്‍ ടീ​മി​ലു​ണ്ട്. അ​ശ്വി​ന് പു​റ​മെ ര​വീ​ന്ദ്ര ജ​ഡേ​ജ, യൂ​സ്വേ​ന്ദ്ര ചാ​ഹ​ല്‍, ര​വി ബി​ഷ്ണോ​യ് എ​ന്നി​വ​രാ​ണ് സ്പി​ന്ന​ര്‍മാ​ര്‍. ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, അ​ര്‍ഷ്ദീ​പ് സിം​ഗ്, ആ​വേ​ഷ് ഖാ​ന്‍ എ​ന്നി​വ​ര്‍ പേ​സ​ര്‍മാ​രാ​യും ടീ​മി​ലെ​ത്തി. ഓ​ള്‍റൗ​ണ്ട​ര്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പു​റം വേ​ദ​ന​യെ തു​ട​ര്‍ന്ന് സ്റ്റാ​ര്‍ പേ​സ​ര്‍ ജ​സ്പ്രി​ത് ബു​മ്ര​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ലോ​ക​ക​പ്പി​ന് മു​മ്പ് താ​ര​ത്തെ പൂ​ര്‍ണ കാ​യി​ക​ക്ഷ​മ​ത​യോ​ടെ നി​ല​നി​ര്‍ത്ത​ണം എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ഏ​ഷ്യ ക​പ്പി​ല്‍ നി​ന്നൊ​ഴി​വാ​ക്കു​ന്ന​ത്. 

ഈ​മാ​സം 27 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 11 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ജൂ​ലൈ 14ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രാ ഏ​ക​ദി​ന​ത്തി​ലാ​ണ് ബു​മ്ര അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന- ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​വു​ന്ന ര​ണ്ടാ​മ​ത്തെ പേ​സ​റാ​ണ് ബു​മ്ര. നേ​ര​ത്തെ ഹ​ര്‍ഷ​ല്‍ പ​ട്ടേ​ലി​നേ​യും (ഒ​മൃ​വെ​മ​ഹ ജ​മ​ലേ​ഹ) പ​രി​ക്കി​നെ തു​ട​ര്‍ന്ന് ഏ​ഷ്യാ ക​പ്പി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍മ, കെ ​എ​ല്‍ രാ​ഹു​ല്‍, വി​രാ​ട് കോ​ലി, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ദീ​പ​ക് ഹൂ​ഡ, റി​ഷ​ഭ് പ​ന്ത്, ദി​നേ​ശ് കാ​ര്‍ത്തി​ക്, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍ അ​ശ്വി​ന്‍, യൂ​സ്വേ​ന്ദ്ര ചാ​ഹ​ല്‍, ര​വി ബി​ഷ്ണോ​യ്, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, അ​ര്‍ഷ്ദീ​പ് സിം​ഗ്, ആ​വേ​ഷ് ഖാ​ന്‍. ആ​റ് ടീ​മു​ക​ളെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ക. ദു​ബാ​യി​യും ഷാ​ര്‍ജ​യു​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​വു​ക. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ബി ​ഗ്രൂ​പ്പി​ലാ​ണ്. 

യോ​ഗ്യ​താ റൗ​ണ്ട് ക​ളി​ച്ചെ​ത്തു​ന്ന ഒ​രു ടീം ​കൂ​ടി ഈ ​ഗ്രൂ​പ്പി​ലു​ണ്ടാ​കും. ഹോ​ങ്കോ​ങ്, കു​വൈ​ത്ത്, സിം​ഗ​പ്പൂ​ര്‍, യു​എ​ഇ ടീ​മു​ക​ളാ​ണ് യോ​ഗ്യ​താ പോ​രാ​ട്ട​ത്തി​ല്‍ മാ​റ്റു​ര​ക്കു​ന്ന ടീ​മു​ക​ള്‍.27ന് ​ശ്രീ​ല​ങ്ക-​അ​ഫ്ഗാ​നി​സ്ഥാ​ന്‍ പോ​രാ​ട്ട​ത്തോ​ടെ തു​ട​ക്ക​മാ​കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 28നാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം.  ദു​ബാ​യി​യാ​ണ് ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​വു​ക.30ന് ​ബം​ഗ്ലാ​ദേ​ശ്-​അ​ഫ്ഗാ​നി​സ്ഥാ​ന്‍ മ​ത്സ​രം ന​ട​ക്കും. 31ന് ​ദു​ബാ​യി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ യോ​ഗ്യ​താ റൗ​ണ്ട് ജ​യി​ച്ചെ​ത്തു​ന്ന ടീ​മി​നെ നേ​രി​ടും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top