Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:09 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

thrissur, crime news

രാത്രി ഉറങ്ങാന്‍ സമ്മതിച്ചില്ല; മടല്‍കൊണ്ട് 4 വയസുകാരനെ മര്‍ദിച്ച സംഭവത്തിൽ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

Published:09 August 2022

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

തൃശൂര്‍: കുന്നംകുളത്ത് 4 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. തെങ്ങിന്റെ മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്.  

ഇന്നുച്ചയ്ക്കായിരുന്നു സംഭവം.കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് തെങ്ങിന്‍ മടല്‍ കൊണ്ട് കുട്ടിയെ പ്രസാദ് ആക്രമിച്ചത്.   കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.  ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള  മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top