Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Kozhikkode Mayor, Mayor Beena Philip

ക്വിറ്റ് ഇന്ത്യ വര്‍ഷികാചരണത്തില്‍ പങ്കെടുക്കാതെ കോഴിക്കോട് മേയര്‍

Published:09 August 2022

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് മേയറുടെ വിട്ടുനില്‍ക്കലെന്നാണ് സൂചന. മേയര്‍ക്ക് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

കോഴിക്കോട്:  ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വര്‍ഷികാചരണ പരിപാടിയില്‍ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയര്‍  ബീന ഫിലിപ്പ്. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് മേയറുടെ വിട്ടുനില്‍ക്കലെന്നാണ് സൂചന. മേയര്‍ക്ക് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

പിആര്‍ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളെജ് ചരിത്ര വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയില്‍ മെയര്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതുമായിരുന്നു.എന്നാല്‍ മേയര്‍ മാറി നിന്നതല്ലെന്നും മറ്റൊരു അടിയന്തര മീറ്റിങ്ങിലാണെന്നുമാണ് തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചത്. പങ്കെടുക്കാനാകില്ലെന്ന് തന്നേയും പിആര്‍ഡി ഡെപ്യൂട്ടി ഡയറക്റ്ററേയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി.

മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍  ഇനിയെന്താകുമെന്നാണ് ആകാംഷ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top