Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Rudi Koertzen, Umpire, Cricket

മുൻ ഐസിസി അമ്പയർ റൂഡി കോര്‍ട്‌സെന്‍ കാറപകടത്തിൽ മരിച്ചു

Published:09 August 2022

ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ റൂഡിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് മത്സരത്തിനിറങ്ങുക

ജോഹന്നാസ്ബര്‍ഗ്: മുൻ ഐസിസി അമ്പയർ റൂഡി കോര്‍ട്‌സെന്‍ കാര്‍ അപകടത്തിൽ മരിച്ചു (73) . ഗോൾഫ് ടൂർണമെന്റിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കൾക്കൊപ്പം കേപ്ടൗണില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും മരിച്ചു എന്നാണ് റിപ്പോർട്ട്.

 

ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ റൂഡിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് മത്സരത്തിനിറങ്ങുക. 

 

1981ൽ അമ്പയറിങ് കരിയര്‍ ആരംഭിച്ച റൂഡി . ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധയാകർഷിച്ചത്. 331 രാജ്യാന്തര മത്സരങ്ങളില്‍ റൂഡി അമ്പയറായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറാകുന്ന രണ്ടാമത്തെയാളാണ് റൂഡി. അലിം ധാറാണ് ഒന്നാമൻ. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലൂടെയായിരുന്നു റൂഡിയുടെ അരങ്ങേറ്റം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top