Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

White Water Kayaking, Kozhikkode, Latest News

ചാലിയാറിൻ്റെ ഓളപരപ്പില്‍ ഇനി കയാക്കിങ് ആരവം: വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ നൂറോളം കയാക്കര്‍മാര്‍ പങ്കെടുക്കും

Published:09 August 2022

ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ കയാക്കര്‍മാരായ 17 വയസ്സുകാരി പ്രിയങ്ക റാണ, 22കാരി നൈന അധികാരി എന്നിവര്‍ തുഷാരഗിരിയില്‍ നടക്കുന്ന കയാക്കിങ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗംഗ റിവര്‍ ഫെസ്റ്റിവല്‍ പോലുള്ള വിവിധ കയാക്കിങ് മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ളവരാണ് ഇരുവരും.

കോഴിക്കോട്: ചാലിയാറിൻ്റെ ഓളപരപ്പില്‍ ഇനി കയാക്കിങ് ആരവം. എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 12,13,14 ദിവസങ്ങളില്‍ നടക്കുന്ന വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ അന്താരാഷ്ട്ര-ദേശീയ തലത്തില്‍  ശ്രദ്ധിക്കപ്പെട്ട കയാക്കര്‍മാര്‍ അണിനിരക്കും. മുന്‍വര്‍ഷം നടന്ന കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റഷ്യയുടെ ഇവാന്‍ ഇത്തവണയും മത്സരത്തിന് ഉണ്ടാവും. റഷ്യന്‍ നാഷണല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് താരമായ ഇവാന്‍  വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിയാണ്.

ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ കയാക്കര്‍മാരായ 17 വയസ്സുകാരി പ്രിയങ്ക റാണ, 22കാരി നൈന അധികാരി എന്നിവര്‍ തുഷാരഗിരിയില്‍ നടക്കുന്ന കയാക്കിങ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗംഗ റിവര്‍ ഫെസ്റ്റിവല്‍ പോലുള്ള വിവിധ കയാക്കിങ് മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ളവരാണ് ഇരുവരും. കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ആണ് മൂവരെയും സ്‌പോണ്‍സര്‍ ചെയ്യുന്നത്.

മത്സരവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് എംഎല്‍എ, ജില്ലാ കലക്റ്റര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തില്‍ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇതിനോടകം 40ലേറെ കയാക്കര്‍മാര്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് https://www.keralaadventure.org/malabar-river-festival/ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ന് മുതല്‍  കോടഞ്ചേരിയിലെ ഹോട്ടല്‍ തുഷാര ഇന്റര്‍നാഷണലില്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലുംഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top