Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:12 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Chess Olympiad, Chess, Sports

ചെസ് ഒളിംപ്യാഡ്; ഒറ്റക്കളി തോൽക്കാതെ സ്വർണം സ്വന്തമാക്കി നിഹാൽ സരിൻ, ടീം ഇനത്തിൽ ഇന്ത്യക്ക് രണ്ട് വെങ്കലം

Published:09 August 2022

ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് ഡിയും സ്വര്‍ണം നേടി. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെയാണ് സരിന്‍ സ്വര്‍ണം നേടിയത്.

ചെ​ന്നൈ: ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ ചെ​സി​ലെ മ​ഹാ​മേ​ള​യാ​യ ചെ​സ് ഒ​ളിം​പ്യാ​ഡ് അ​വ​സാ​നി​ച്ചു. ര​ണ്ടു മെ​ഡ​ലു​ക​ളു​മാ​യി വ​മ്പ​ന്‍ നേ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ക​രു​ത്ത​റി​യി​ച്ച​ത്. ര​ണ്ടു വെ​ങ്ക​ല മെ​ഡ​ലു​ക​ളാ​ണ് പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്നു ഇ​ന്ത്യ​ന്‍ വ​നി​താ ടീം ​അ​മേ​രി​ക്ക​യു​മാ​യി ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ജ​യി​ച്ചാ​ല്‍ സ്വ​ര്‍ണം ല​ഭി​ക്കു​മാ​യി​രു​ന്നു. 

പ​ക്ഷെ 1-3നു ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ വെ​ങ്ക​ലം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബി ​ടീ​മാ​ണ് വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്. ജ​ര്‍മ​നി​യെ 3-1നു ​ത​ക​ര്‍ത്താ​ണ് പു​രു​ഷ ടീ​മി​ന്‍റെ നേ​ട്ടം. ചെ​സ് ഒ​ളിം​പ്യാ​ഡി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ക്കു വെ​ങ്ക​ല മെ​ഡ​ല്‍ ല​ഭി​ച്ച​ത്. 2014ലെ ​ചാം​പ്യ​ന്‍ഷി​പ്പി​ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ഇ​ന്ത്യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. കൊ​നേ​രു ഹം​പി, താ​നി​യ സ​ച്ച്ദേ​വ്, വൈ​ശാ​ലി, ഭാ​ര​തി എ​ന്നി​വ​രു​ള്‍പ്പെ​ട്ട വ​നി​താ ടീ​മാ​ണ് രാ​ജ്യ​ത്തി​നു വെ​ങ്ക​ലം നേ​ടി​ത്ത​ന്ന​ത്. ഹം​പി​യും വൈ​ശാ​ലി​യും അ​വ​സാ​ന റൗ​ണ്ട് മ​ല്‍സ​ര​ങ്ങ​ളി​ല്‍ സ​മ​നി​ല വ​ഴ​ങ്ങി. താ​നി​യ​യും ഭ​ക്തി കു​ല്‍ക്ക​ര്‍ണി​യും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യു​മാ​യു​ള്ള നി​ര്‍ണാ​യ​ക​മാ​യ അ​വ​സാ​ന മ​ല്‍സ​ര​ത്തി​ലെ ഫ​ലം തീ​ര്‍ച്ച​യാ​യും ഈ ​ടീ​മി​നെ നി​രാ​ശ​പ്പെ​ടു​ത്തും. എ​ങ്കി​ലും സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ന്ന ഒ​ളിം​പ്യാ​ഡി​ല്‍ വെ​ങ്ക​ലം നേ​ടാ​നാ​യ​തി​ല്‍ വ​നി​താ ടീ​മി​നു തീ​ര്‍ച്ച​യാ​യും അ​ഭി​മാ​നി​ക്കാം. 

 പു​രു​ഷ വി​ഭാ​ഗ​ത​ത്തി​ല്‍ ഉ​സ്ബെ​ക്കി​സ്താ​നാ​ണ് സ്വ​ര്‍ണം ല​ഭി​ച്ച​ത്. അ​ര്‍മേ​നി​യ​ക്കു വെ​ള്ളി​യും ഇ​ന്ത്യ​യു​ടെ ബി ​ടീ​മി​നു വെ​ങ്ക​ല​വും ല​ഭി​ച്ചു. ഇ​ന്ത്യ​ന്‍ എ ​ടീ​മി​നേ​ക്കാ​ള്‍ മു​ക​ളി​ല്‍ ബി ​ടീ​മി​നു ഫി​നി​ഷ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം. 11ാം റൗ​ണ്ടി​ല്‍ മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സ​രി​നും റൗ​ണ​ക്ക് സ​ധ്വാ​നി​യും വി​ജ​യം കൊ​യ്ത​പ്പോ​ള്‍ പ്ര​ഗ്‌​നാ​ന​ന്ദ​യും ഡി ​ഗു​കേ​ഷും സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്തു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top