Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:55 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

India, Commonwealth, sports

മിന്നിത്തിളങ്ങി ഇന്ത്യ

Published:09 August 2022

# സ്പോർട്സ് ലേഖകൻ

മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​ല്‍ ഇ​ന്ത്യ ഗോ​ള്‍ഡ് കോ​സ്റ്റി​ല്‍ നേ​ടി​യ​തി​നേ​ക്കാ​ള്‍ കു​റ​വാ​ണ്. എ​ന്നാ​ല്‍, ഇ​ന്ത്യ എ​ല്ലാ​ക്കാ​ല​ത്തും മെ​ഡ​ലു​ക​ള്‍ ഏ​റെ നേ​ടു​ന്ന ഷൂ​ട്ടി​ങ് ഇ​ത്ത​വ​ണ ഗെ​യിം​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​പോ​ലെ 2010 ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് വ​ള​രെ​യ​ധി​കം മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ച അ​മ്പെ​യ്ത്തും ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല

പ​തി​നൊ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ബെ​ര്‍മി​ങ്ങാ​മി​ല്‍ന​ട​ന്ന 22-ാമ​ത് കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി. പ​തി​വു​പോ​ലെ ഓ​സ്‌​ട്രേ​ലി​യ ഇ​ത്ത​വ​ണും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന്‍റെ ജേ​താ​ക്ക​ളാ​യി. ക​ഴി​ഞ്ഞ ത​വ​ണത്തെ അ​ത്ര​യും മെ​ഡ​ല്‍ നേ​ടി​യി​ല്ലെ​ങ്കി​ലും 67 സ്വ​ര്‍ണ​വും 57 വെ​ള്ളി​യും 54 വെ​ങ്ക​ല​വു​മു​ള്‍പ്പെ​ടെ 178 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഒ​ന്നാ​മ​തെ​ത്തി. ര​ണ്ടാ​മ​ത് ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടാ​ണ്. അ​വ​ര്‍ക്ക് 57 സ്വ​ര്‍ണ​വും 66 വെ​ള്ളി​യും 53 വെ​ങ്ക​ല​വു​മ​ട​ക്കം 176 മെ​ഡ​ലു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ നാ​ലാം സ്ഥാ​ന​ത്താ​യി​പ്പോ​യ കാ​ന​ഡ ഇ​ത്ത​വ​ണ മി​ക​ച്ച പ്ര​ട​ന​വു​മാ​യി 26 സ്വ​ര്‍ണ​വും 32 വെ​ള്ളി​യും 34 വെ​ങ്ക​ല​വു​മ​ട​ക്കം 92 മെ​ഡ​ലു​ക​ള്‍ നേ​ടി മൂ​ന്നാ​മ​തെ​ത്തി. 280 സ്വ​ര്‍ണ മെ​ഡ​ലു​ക​ള്‍ക്കാ​യി 72 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തി​ലേ​റെ കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ത്ത​ത്. 

12 ഇനങ്ങളിലും മെഡലുകളുമായി ഇന്ത്യ

മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​ല്‍ ഇ​ന്ത്യ ഗോ​ള്‍ഡ് കോ​സ്റ്റി​ല്‍ നേ​ടി​യ​തി​നേ​ക്കാ​ള്‍ കു​റ​വാ​ണ്. എ​ന്നാ​ല്‍, ഇ​ന്ത്യ എ​ല്ലാ​ക്കാ​ല​ത്തും മെ​ഡ​ലു​ക​ള്‍ ഏ​റെ നേ​ടു​ന്ന ഷൂ​ട്ടി​ങ് ഇ​ത്ത​വ​ണ ഗെ​യിം​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​പോ​ലെ 2010 ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് വ​ള​രെ​യ​ധി​കം മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ച അ​മ്പെ​യ്ത്തും ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ​ത്തെ പ്ര​ക​ട​നം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് എ​ന്നു പ​റ​യു​ന്ന​തി​ല്‍ അ​തി​ശ​യോ​ക്തി​യി​ല്ല. 16 കാ​യി​ക ഇ​ന​ങ്ങ​ളി​ല്‍ 12ലും ​പ​ങ്കെ​ടു​ത്ത ഇ​ന്ത്യ 22 സ്വ​ര്‍ണ​വും 16 വെ​ള്ളി​യും 23 വെ​ങ്ക​ല​വു​മു​ള്‍പ്പ​ടെ 61 മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. നാ​ലാം സ്ഥാ​ന​വും നേ​ടി. 26 സ്വ​ര്‍ണ​മു​ള്‍പ്പെ​ടെ 66 മെ​ഡ​ലു​ക​ളാ​യി​രു​ന്നു ഗോ​ള്‍ഡ് കോ​സ്റ്റി​ല്‍ ഇ​ന്ത്യ നേ​ടി​യ​ത്. മൂ​ന്നാം സ്ഥാ​ന​വു​മു​ണ്ടാ​യി​രു​ന്നു. 

ഇ​ന്ത്യ​യ്ക്ക് ഏ​റെ ആ​ധി​പ​ത്യ​മു​ള്ള ഗു​സ്തി​യി​ലും ബാ​ഡ്മി​ന്‍റ​ണി​ലും സ​മ്പൂ​ര്‍ണ മേ​ല്‍ക്കോ​യ്മ ഇ​ന്ത്യ​ക്കു​ണ്ടാ​യി​രു​ന്നു. ഭാ​രോ​ദ്വ​ഹ​ന​ത്തി​ലും ടേ​ബി​ള്‍ ടെ​ന്നീ​സി​ലും ബോ​ക്‌​സി​ങ്ങി​ലും ഇ​ന്ത്യ ഏ​റെ മു​ന്നേ​റി. അ​ത്‌​ല​റ്റി​ക്‌​സാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച​ത്. എ​ട്ടു മെ​ഡ​ലു​ക​ള്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍നി​ന്നു മാ​ത്രം നേ​ടി.  

  • ഗു​സ്തി​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ധി​പ​ത്യ​ത്തെ ഇ​ത്ത​വ​ണ​യും ആ​രും ത​ക​ര്‍ത്തി​ല്ല. 12 മെ​ഡ​ലു​ക​ള്‍ നേ​ടാ​നാ​യി. ുക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ഗു​സ്തി​യി​ല്‍ നി​ന്ന് മാ​ത്രം ല​ഭി​ച്ച​ത്. ഇ​തി​ല്‍ ആ​റ് സ്വ​ര്‍ണ​വും അ​ഞ്ച് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മു​ണ്ട്.

ഗു​സ്തി​യി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ബ​ജ്‌​റം​ഗ് പൂ​നി​യ (65 കി​ലോ), ര​വി കു​മാ​ര്‍ ദ​ഹി​യ (57 കി​ലോ), ന​വീ​ന്‍ (74 കി​ലോ) എ​ന്നി​വ​ര്‍ സ്വ​ര്‍ണ​വും മോ​ഹി​ത് ഗ്രേ​വാ​ള്‍ (125 കി​ലോ), ദീ​പ​ക് നെ​ഹ്‌​റ (97 കി​ലോ) എ​ന്നി​വ​ര്‍ വെ​ങ്ക​ല​വും നേ​ടി. ഗു​സ്തി​യി​ല്‍ വ​നി​ത​ക​ളു​ടെ ആ​ധി​പ​ത്യ​മാ​ണു​ണ്ടാ​യ​ത്. വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സാ​ക്ഷി മാ​ലി​ക് (62 കി​ലോ), വി​നേ​ഷ് ഫോ​ഗ​ട്ട് (53 കി​ലോ) എ​ന്നി​വ​ര്‍ സ്വ​ര്‍ണ​വും അ​ന്‍ഷു മാ​ലി​ക് (57 കി​ലോ) വെ​ള്ളി​യും ദി​വ്യ ക​ക്രാ​ന്‍ (68 കി​ലോ), പൂ​ജ ഗെ​ഹ്ലോ​ട്ട് (50 കി​ലോ), പൂ​ജ സി​ഹാ​ഗ് (76 കി​ലോ) എ​ന്നി​വ​ര്‍ വെ​ങ്ക​ല​വും നേ​ടി.

  • ബാ​ഡ്മി​ന്‍റ​ണി​ല്‍  ആ​റ് മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. സിം​ഗി​ള്‍സി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും വ​നി​താ വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ സ്വ​ര്‍ണം നേ​ടി​യ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി. ര​ണ്ട് ത​വ​ണ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഒ​ളി​മ്പി​ക് മെ​ഡ​ല്‍ നേ​ടി​യ പി.​വി.​സി​ന്ധു വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍ണം നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വെ​ള്ളി മെ​ഡ​ല്‍ ഇ​ത്ത​വ​ണ സ്വ​ര്‍ണ​മാ​ക്കി മാ​റ്റാ​ന്‍ സി​ന്ധു​വി​ന് സാ​ധി​ച്ചു. മി​ക്‌​സ​ഡ് ടീം ​ഇ​ന​ത്തി​ലും സി​ന്ധു മെ​ഡ​ല്‍ നേ​ടി. ഈ ​ഇ​ന​ത്തി​ല്‍ വെ​ള്ളി​യാ​ണ് ല​ഭി​ച്ച​ത്.
  • പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സി​ല്‍ ല​ക്ഷ്യ സെ​ന്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സ്വ​ര്‍ണം നേ​ടി. സ്വ​ര്‍ണം പ്ര​തീ​ക്ഷി​ച്ച കി​ഡം​ബി ശ്രീ​കാ​ന്ത് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 
  • പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സു​വ​ര്‍ണ​പ്ര​തീ​ക്ഷ​യാ​യ സാ​ത്വി​ക് സാ​യ്രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ വ​നി​താ ഡ​ബി​ള്‍സി​ല്‍ മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം വെ​ങ്ക​ല​വും നേ​ടി.
  • ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ നി​ന്ന് 10 മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി. മൂ​ന്ന് സ്വ​ര്‍ണ​വും മൂ​ന്ന് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും. ടോ​ക്കി​യോ ഒ​ളിം​പി​ക്‌​സി​ല്‍  വെ​ള്ളി നേ​ടി​യ മീ​രാ​ബാ​യ് ചാ​നു സൈ​കോം ഇ​വി​ടെ​യും പ്ര​തീ​ക്ഷ തെ​റ്റി​ച്ചി​ല്ല. വ​നി​ത​ക​ളു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി സ്വ​ര്‍ണം നേ​ടി.  ബി​ന്ദ്യാ​റാ​ണി ദേ​വി വെ​ള്ളി​യും ഹ​ര്‍ജി​ന്ദ​ര്‍ കൗ​ര്‍ വെ​ങ്ക​ല​വും നേ​ടി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ജെ​റെ​മി ലാ​ല്‍റി​ന്‍നും​ഗ​യും അ​ചി​ന്ത ഷി​യൂ​ലി​യും സ്വ​ര്‍ണം നേ​ടി. സ​ങ്കേ​ത് സ​ര്‍ഗ​റും വി​കാ​സ് ഠാ​ക്കൂ​റും വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. ഗു​രു​രാ​ജ പൂ​ജാ​രി, ല​വ്പ്രീ​ത് സി​ങ്, ഗു​ര്‍ദാ​പ് സി​ങ് എ​ന്നി​വ​ര്‍ക്ക് വെ​ങ്ക​ലം ല​ഭി​ച്ചു. 

ടി​ടി​യി​ല്‍ തി​ള​ങ്ങി ശ​ര​ദ്ക​മ​ലും ഇ​ന്ത്യ​യും

ടേ​ബി​ള്‍ ടെ​ന്നീ​സാ​ണ് ഇ​ന്ത്യ തി​ള​ക്ക​മാ​ര്‍ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മ​റ്റൊ​രി​നം. പു​രു​ഷ​ന്മാ​രു​ടെ മി​ക​വി​ല്‍ ഏ​ഴു മ​ഡ​ലു​ക​ള്‍ നേ​ടാ​നാ​യി. വ​നി​താ വി​ഭാ​ഗം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പു​രു​ഷ​ന്മാ​ര്‍ ക​ത്തി​ക്ക​യ​റി. 41കാ​ര​നാ​യ അ​ജ​ന്ത ശ​ര​ദ് ക​മ​ല്‍  ത​ന്‍റെ അ​വ​സാ​ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഏ​റ്റ​വു​മ​ധി​കം മെ​ഡ​ലു​ക​ള്‍ നേ​ടി​യ താ​ര​മാ​യി മാ​റി. പു​രു​ഷ സിം​ഗി​ള്‍സി​ലും മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ലും പു​രു​ഷ ടീം ​ഇ​ന​ത്തി​ലും സ്വ​ര്‍ണം നേ​ടി​യ അ​ജ​ന്ത പു​രു​ഷ ഡ​ബി​ള്‍സി​ല്‍ വെ​ള്ളി​യും നേ​ടി. അ​ഞ്ച് മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. അ​ജ​ന്ത​യു​ടെ നേ​ട്ട​ങ്ങ​ള്‍ കൂ​ടാ​തെ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ സ​ത്യ​ന്‍ ജ്ഞാ​ന​ശേ​ഖ​ര​ന്‍ വെ​ങ്ക​ല​വും നേ​ടി. മ​ണി​ക ബ​ത്ര​യ​ട​ക്ക​മു​ള്ള വ​നി​താ താ​ര​ങ്ങ​ള്‍ നി​രാ​ശ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ശ​ര​ദ് ക​മ​ലി​ന്‍റെ കൂ​ടെ മ​ത്സ​രി​ച്ച ശ്രീ​ജ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 

ഇ​ടി​ച്ചു ത​ക​ര്‍ത്ത് ഇ​ന്ത്യ

ബോ​ക്‌​സി​ങ്ങി​ല്‍ ഏ​ഴ് മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്. മൂ​ന്നു സ്വ​ര്‍ണം ഒ​രു വെ​ള്ളി മൂ​ന്നു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. ലോ​ക ചാം​പ്യ​ന്‍ നി​ഖാ​ത് സ​രി​ന്‍, നീ​തു ഘ​ന്‍ഘാ​സ്, അ​മി​ത് പം​ഗ​ല്‍ എ​ന്നി​വ​ര്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്വ​ര്‍ണം നേ​ടി. സാ​ഗ​ര്‍ അ​ഹ്ലാ​വാ​ദ് വെ​ള്ളി​യും രോ​ഹി​ത് ടോ​കാ​സ്, ജാ​സ്മി​ന്‍, മു​ഹ​മ്മ​ദ് ഹു​സ്സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ വെ​ങ്ക​ല​വും നേ​ടി. അ​തേ​സ​മ​യം, ടോ​ക്കി​യോ ഒ​ളിം​പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ ല​വ്‌​ലി​ന​യ്ക്ക് ഇ​വി​ടെ മെ​ഡ​ല്‍ ല​ഭി​ക്കാ​ത്ത​ത് നി​രാ​ശ​യാ​യി. ഏ​റ്റ​വും അ​പ്ര​തീ​ക്ഷി​ത​വും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യ നേ​ട്ട ലോ​ണ്‍ബോ​ള്‍സി​ലാ​യി​രു​ന്നു. 

യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ കു​ത്ത​ക​യാ​യ ലോ​ണ്‍ ബോ​ള്‍ വ​നി​താ വി​ഭാ​ഗം ഫോ​ര്‍സ് മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍ണം നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ ച​രി​ത്രം കു​റി​ച്ചു. ലോ​ണ്‍ ബോ​ളി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​യ്ക്ക് മെ​ഡ​ല്‍. ല​വ്‌​ലി ചൗ​ബേ, രൂ​പ റാ​ണി ടി​ര്‍ക്കി, ന​യ​ന്‍മോ​ണി സൈ​കി​യ, പി​ങ്കി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​ഖ്യ​മാ​ണ് ഇ​ന്ത്യ്ക്ക് ച​രി​ത്ര വി​ജ​യം സ​മ്മാ​നി​ച്ച​ത്. 
പി​ന്നാ​ലെ ഇ​തേ ഇ​ന​ത്തി​ല്‍ പു​രു​ഷ ടീം ​വെ​ള്ളി മെ​ഡ​ല്‍ നേ​ടി. 

മ​ല​യാ​ളം തി​ള​ങ്ങി​യ അ​ത്‌​ല​റ്റി​ക്‌​സ്

2010ലെ ​ഡ​ല്‍ഹി കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലാ​യി​രു​ന്നു അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ന​മ്മു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. അ​തി​നു പി​ന്നി​ലെ​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ബെ​ര്‍മി​ങ്ങാ​മി​ലേ​ത്. മ​ല​യാ​ളി താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ല്‍ എ​ട്ടു മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത്. ഒ​രു സ്വ​ര്‍ണ​വും നാ​ല് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടും. ഇ​തി​ല്‍ മൂ​ന്നു മെ​ഡ​ലും മ​ല​യാ​ളി താ​ര​ങ്ങ​ളു​ടേ​താ​ണ്. 

ഒ​ളിം​പി​ക്‌​സി​ല്‍ ജാ​വ​ലി​നി​ല്‍ സ്വ​ര്‍ണം നേ​ടി​യ നീ​ര​ജ് ചോ​പ്ര പി​ന്മാ​റി​യെ​ങ്കി​ലും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ഇ​ന്ത്യ​യു​ടെ സ്വ​ര്‍ണ​പ്ര​തീ​ക്ഷ​യാ​യി മ​ല​യാ​ളി ലോ​ങ്ജം​പ് താ​രം എം.​ശ്രീ​ശ​ങ്ക​ര്‍ വെ​ള്ളി മെ​ഡ​ലു​മാ​യി പ്ര​തീ​ക്ഷ​യേ​കി. തൊ​ട്ടു​പി​ന്നാ​ലെ ഏ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ട്രി​പ്പി​ള്‍ ജം​പി​ല്‍ എ​ല്‍ദോ​സ് പോ​ള്‍ സ്വ​ര്‍ണ​വും അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍ വെ​ള്ളി​യും നേ​ടി. കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ട്രി​പ്പി​ള്‍ ജം​പി​ല്‍ സ്വ​ര്‍ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​രം എ​ന്ന റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി​യാ​ണ് എ​ല്‍ദോ​സ് സ്റ്റേ​ഡി​യം വി​ട്ട​ത്. 

 കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ പു​രു​ഷ ലോ​ങ്ജം​പി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പു​രു​ഷ താ​രം എ​ന്ന റെ​ക്കോ​ഡ് ത​ന്‍റെ പേ​രി​ല്‍ കു​റി​ച്ചാ​ണ് ദേ​ശീ​യ റെ​ക്കോ​ഡ് ജേ​താ​വ് കൂ​ടി​യാ​യ ശ്രീ​ശ​ങ്ക​ര്‍ ബ​ര്‍മി​ങ്ങാ​മി​ല്‍ നി​ന്ന് മ​ട​ങ്ങു​ന്ന​ത്.

പു​രു​ഷ​ന്മാ​രു​ടെ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​സി​ല്‍ വെ​ള്ളി നേ​ടി​ക്കൊ​ണ്ട് അ​വി​നാ​ഷ്് മു​കു​ന്ദ് സാ​ബ്ലെ താ​ര​മാ​യി മാ​റി. ദേ​ശീ​യ റെ​ക്കോ​ഡ് നേ​ട്ട​ത്തോ​ടെ​യാ​ണ്( 8:11.20) സാ​ബ്്‌​ലെ തി​ള​ങ്ങി​യ​ത്. കെ​നി​യ​യു​ടെ കു​ത്ത​ക​യാ​യ ഈ ​ഇ​ന​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ താ​രം മെ​ഡ​ല്‍ നേ​ടു​ന്ന​ത്. വ​നി​ത​ക​ളു​ടെ 10 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ പ്രി​യ​ങ്ക ഗോ​സ്വാ​മി​യും വെ​ള്ളി നേ​ടി​യി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​രു​ടെ ഹൈ​ജം​പി​ല്‍ തേ​ജ​സ്വി​നി ശ​ങ്ക​ര്‍, വ​നി​താ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ അ​ന്നു റാ​ണി, പു​രു​ഷ​ന്മാ​രു​ടെ 10 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ സ​ന്ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വെ​ങ്ക​ലം നേ​ടി.

  • ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വ​നി​താ ക്രി​ക്ക​റ്റ് കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യ​പ്പോ​ള്‍ ഇ​ന്ത്യ വെ​ള്ളി​യു​മാ​യി തി​ള​ങ്ങി. ക​ലാ​ശ​പ്പോ​രി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യോ​ട് തോ​ല്‍വി വ​ഴ​ങ്ങി. 
  • പു​രു​ഷ ഹോ​ക്കി​യി​ല്‍ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത് ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ഓ​സ്‌​ട്രേ​ലി​യ​യോ​ട് ദ​യ​നീ​യ തോ​ല്‍വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നു. ഫൈ​ന​ലി​ല്‍ എ​തി​രി​ല്ലാ​ത്ത ഏ​ഴു​ഗോ​ളു​ക​ള്‍ക്കാ​ണ് ഓ​സീ​സ് ഇ​ന്ത്യ​യെ ത​ക​ര്‍ത്ത​ത്. ഇ​തോ​ടെ വെ​ള്ളി കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു. മൂ​ന്നാം ത​വ​ണ​യാ​ണ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ ടീം ​വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന​ത്.
  • സ്‌​ക്വാ​ഷി​ല്‍ സൗ​ര​വ് ഘോ​ഷാ​ല്‍ ര​ണ്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ള്‍ നേ​ടി. പു​രു​ഷ സിം​ഗി​ള്‍സി​ലും ദീ​പി​ക പ​ള്ളി​ക്ക​ലി​നൊ​പ്പം മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ലു​മാ​ണ് താ​രം മെ​ഡ​ല്‍ നേ​ടി​യ​ത്. പ​വ​ര്‍ലി​ഫ്റ്റി​ങ്ങി​ല്‍ ഇ​ന്ത്യ​യു​ടെ സൂ​ധീ​ര്‍ സ്വ​ര്‍ണം നേ​ടി​യ​തും എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. ജൂ​ഡോ​യി​ല്‍ നി​ന്ന് ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഇ​ന്ത്യ നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സു​ശീ​ല ദേ​വി​യും തൂ​ലി​ക മാ​നും വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യ് കു​മാ​ര്‍ യാ​ദ​വ് വെ​ങ്ക​ലം നേ​ടി. 2026ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് അ​ടു​ത്ത ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. അ​വി​ടെ വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​യി പോ​കാ​ന്‍ ഈ ​മെ​ഡ​ല്‍ വേ​ട്ട പ്ര​ചോ​ദ​ന​മാ​കും. 

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top