Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:43 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

PI Babu, Athletics Team Manager, Sports

സ​ന്തോ​ഷ​പൂ​ര്‍വം മാ​നെജ​ര്‍ സൈ​നി​ങ് ഓ​ഫ്

Published:10 August 2022

# സി.​കെ. രാ​ജേ​ഷ് കു​മാ​ര്‍

കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ അ​ത് ല​റ്റി​ക്‌​സി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ ന​ട​ത്തി​യ​ത്. അ​തി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്ര​ക​ട​നം ഏ​റെ മു​ക​ളി​ല്‍ നി​ല്‍ക്കു​ന്നു​വെ​ന്ന് ബാ​ബു മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു.

ബെ​ര്‍മി​ങ്ങാം കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ന്‍റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​യി​രു​ന്നു കേ​ര​ള അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ഐ. ബാ​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. വ​ള​രെ ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ടീ​മി​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ബാ​ബു ബെ​ര്‍മി​ങ്ങാ​മി​ല്‍ നി​ന്ന് ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത് നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ. 

കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ അ​ത് ല​റ്റി​ക്‌​സി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ ന​ട​ത്തി​യ​ത്. അ​തി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്ര​ക​ട​നം ഏ​റെ മു​ക​ളി​ല്‍ നി​ല്‍ക്കു​ന്നു​വെ​ന്ന് ബാ​ബു മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. എ​ല്‍ദോ​സ് പോ​ള്‍, എം.​ശ്രീ ശ​ങ്ക​ര്‍, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍ എ​ന്നീ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ യ​ഥാ​ക്ര​മം സ്വ​ര്‍ണം, വെ​ള്ളി, വെ​ള്ളി എ​ന്നി​ങ്ങ​നെ നേ​ടി. അ​തു കൊ​ണ്ടു ത​ന്നെ മ​ല​യാ​ളി എ​ന്ന നി​ല​യി​ല്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു. എ​ട്ടു മെ​ഡ​ലു​ക​ള്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍നി​ന്ന് ഇ​ന്ത്യ നേ​ടി. 

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ത്‌​ല​റ്റു​ക​ളെ​യാ​ണ് ഞാ​ന്‍ മാ​നേ​ജ് ചെ​യ്യേ​ണ്ട​ത് എ​ന്ന ഉ​ത്ത​മ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. ആ​ര്‍ക്കും ഒ​രു കു​റ​വും നീ​ര​സ​വു​മു​ണ്ടാ​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്വം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ക്കാ​നാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ബാ​ബു പ​റ​ഞ്ഞു.

സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഉ​ജ്വ​ലം

ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​മ​ണ്‍വെ​ല്‍ത്ത് രാ​ജ്യ​ങ്ങ​ള്‍ക്കാ​യി ബെ​ര്‍മി​ങ്ങാ​മി​ല്‍ ഒ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ മി​ക​ച്ച​താ​ണ്. പ്ര​ധാ​ന സ്റ്റേ​ഡി​യ​മാ​യ അ​ല​ക്‌​സാ​ണ്ട​റി​ലേ​ത​ട​ക്കം  വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ഗാ​ല​റി​ക​ളി​ല്‍ 95 ശ​ത​മാ​ന​വും താ​ത്കാ​ലി​ക​മാ​യി നി​ര്‍മി​ച്ച​വ​യാ​ണ്. എ​ന്നാ​ല്‍, വ​ള​രെ ശ്ര​ദ്ധി​ച്ചു​നോ​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​തു മ​ന​സി​ലാ​കൂ. ഗെ​യിം​സ് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഇ​വ മാ​റ്റും. പ്ര​കൃ​തി​ക്ക് ദോ​ഷം ചെ​യ്യാ​ത്ത രീ​തി​യി​ലാ​ണ് നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ഇ​ത്ത​രം മാ​തൃ​ക​ക​ള്‍ കേ​ര​ള​ത്തി​ലും സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. സ്റ്റേ​ഡി​യം നി​ര്‍മാ​ണ​ത്തി​ലെ ഭീ​മ​മാ​യ ചെ​ല​വ് ഇ​തി​ലൂ​ടെ കു​റ​യ്ക്കാ​നാ​കും. ന​മ്മു​ടെ എ​ത്ര​യോ സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ലെ ഗാ​ല​റി​ക​ളാ​ണ് പ​ക്ഷി കാ​ഷ്ഠി​ച്ചും അ​ല്ലാ​തെ​യു​മൊ​ക്കെ കി​ട​ക്കു​ന്ന​ത്? പ​രി​പാ​ല​ന​ത്തി​നാ​യി ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കാം. 

അ​ല​ക്‌​സാ​ണ്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കും മു​മ്പ് അ​ത്‌​ല​റ്റു​ക​ള്‍ക്കും മ​റ്റും വാം ​അ​പ്പി​നും പ​രി​ശീ​ല​ന​ത്തി​നു​മാ​യി ഒ​രു ഓ​ഡി​റ്റോ​റി​യ​മു​ണ്ട്. ഏ​താ​ണ്ട് 140 മീ​റ്റ​ര്‍ നീ​ള​വും 14 മീ​റ്റ​റോ​ളം വീ​തി​യു​മു​ണ്ട്. അ​ത്‌​ല​റ്റു​ക​ള്‍ക്ക് ഈ ​ഓ​ഡി​റ്റോ​റി​യം അ​ത്‌​ല​റ്റു​ക​ള്‍ക്ക് വ​ള​രെ അ​നു​ഗ്ര​ഹ​മാ​ണ്. 

ചെ​റു​പ്പ​ക്കാ​ര്‍ മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ വ​രെ​യു​ള്ള​വ​ര്‍ അ​ട​ങ്ങി​യ 13000 പേ​രാ​യി​രു​ന്നു ഗെ​യിം​സി​ന് വോ​ള​ന്‍റി​യ​ര്‍മാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്തു​സ​ഹാ​യ​വും ചെ​യ്യാ​ന്‍ അ​വ​ര്‍ എ​പ്പോ​ഴും സ​ന്ന​ദ്ധ​രാ​യു​ണ്ട്. ബെ​ര്‍മി​ങ്ങാം യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ല്‍ കാ​മ്പ​സ് ആ​യി​രു​ന്നു ഗെ​യിം​സ് വി​ല്ലേ​ജ്. ഓ​രോ മു​റി​യും ഫൈ​വ് സ്റ്റാ​ര്‍ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള​ത്. ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ന് യൂ​ജി​നി​ല്‍ വ​ള​രെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​ത്‌​ല​റ്റു​ക​ളു​ടെ താ​മ​സ​മെ​ങ്കി​ല്‍ ഇ​വി​ടെ എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മു​ള്ള താ​മ​സം. 

വി​ശാ​ല​മാ​യ ഡൈ​നി​ങ് ഹാ​ളാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. എ​ല്ലാ സ​മ​യ​ത്തും വി​വി​ധ ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ല​ഭ്യ​മാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള അ​ത്‌​ല​റ്റു​ക​ള​ട​ക്ക​മു​ള്ള​വ​രെ കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും സാ​ധി​ച്ചു.ന​മ്മു​ടെ സ്‌​പോ​ര്‍ട്‌​സി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും മാ​തൃ​ക​യാ​ക്കാ​വു​ന്ന പ​ല കാ​ര്യ​ങ്ങ​ളും ബെ​ര്‍മി​ങ്ങാ​മി​ല്‍ ക​ണ്ടു. സം​സ്ഥാ​ന സ​ര്‍ക്കാ​രി​നും കാ​യി​ക വ​കു​പ്പി​നും അ​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ കാ​യി​ക രം​ഗം അ​ത്ര​മി​ക​ച്ച രീ​തി​യി​ല​ല്ല മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന​ത് വാ​സ്ത​വ​മാ​ണ്. ഇ​ച്ഛാ​ശ​ക്തി​യോ​ടെ രാ​ഷ്ട്രീ​യ ര​ഹി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​യു​ള്ള യ​ത്‌​നം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ  കാ​യി​ക ത​ല​സ്ഥാ​ന​മാ​യി​രു​ന്ന കേ​ര​ളം വ​ള​രെ പി​ന്നോ​ട്ടു​പോ​കു​മെ​ന്ന​താ​ണ് ന​മ്മെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കേ​ണ്ട കാ​ര്യം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top