Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:46 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

thiruchitrambalam, trailer, movies, kollywood

ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രം ‘തിരുചിത്രാംബഴം’ ട്രെയിലര്‍ എത്തി

Published:10 August 2022

ധനുഷ്   പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഹോളിവുഡ്  ചിത്രം ഗ്രേ മാന്‍  ജൂലായ്  22  ന്  നെറ്റ്ഫ്ലിക്സിലൂടെ    റിലീസ്  ചെയ്തു.

പാന്‍  ഇന്ത്യന്‍  താരം  ധനുഷ്  നായകനാകുന്ന   പുതിയ   ചിത്രം    'തിരുചിത്രാംബഴ'ത്തിന്‍റെ  ട്രെയിലര്‍     കഴിഞ്ഞ  ദിവസം  പുറത്തിറങ്ങി. മിത്രന്‍    ജവഹര്‍  സംവിധാനം  ചെയ്യുന്ന   ചിത്രം    അഗസ്റ്റ്   18ന്  റിലീസ്  ചെയ്യും. നിത്യ  മേനോന്‍, റാഷി ഖന്ന,  പ്രിയ  ഭാവനി  ശങ്കര്‍ തുടങ്ങിയ  മൂന്ന്  നായികമാരാണ്   ചിത്രത്തിലുള്ളത്.

ട്രൈലറില്‍  ധനുഷ്  അവതരിപ്പിക്കുന്ന  കഥാപാത്രത്തിനെ  എല്ലാവരും  പഴം  എന്നാണ്   വിളിക്കുന്നത്‌.  ധനുഷിന്‍റെ  മുത്തച്ചനായി ഭാരതിരാജയും    അച്ചനായി   പ്രകാശ്‌  രാജുമാണ്   ചിത്രത്തിലെത്തുന്നത്. സണ്‍ പിക്ചെഴ്ഷ്  ആണ്   ചിത്രം  നിര്‍മ്മിച്ചിരിക്കുന്നത്. ധനുഷ്   പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഹോളിവുഡ്  ചിത്രം ഗ്രേ മാന്‍  ജൂലായ്  22  ന്  നെറ്റ്ഫ്ലിക്സിലൂടെ    റിലീസ്  ചെയ്തു. തെലുങ്ക്  സംവിധായകനായ   വെങ്കി  ആട്ലൂരി  ചിത്രം   സംവിധാനം  വാത്തി    എന്ന  ചിത്രവും     ഉടന്‍  റിലീസ്  ചെയ്യുന്ന  ധനുഷ്  ചിത്രമാണ്.

'തോളി പ്രേമ'  എന്ന    ചിത്രത്തിലൂടെ  പ്രശസ്തനായ   സംവിധായകനാണ്    വെങ്കി  ആട്ലൂരി. തെലുങ്കിലും   തമിഴിലും ആണ്   ചിത്രം ഒരുങ്ങുന്നത്. തെലുങ്കില്‍ ‘സാര്‍ '  എന്ന  പേരിലാണ്  ചിത്രം   റിലീസ് ചെയ്യുന്നത്.  സിതാര   എന്‍റര്‍ടെയിന്‍മേന്‍റിന്‍റെ   ബാനറില്‍   സായി സൌജന്യയും  എസ്.നാഗ വംശിയും  ചേര്‍ന്നാണ്  ചിത്രം   നിര്‍മ്മിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top