Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:26 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

നിറക്കൂട്ടുമായി സെന്‍റ് തോമസ് കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ; പദ്ധതിയുടെ ഭാഗമായത് 14 സ്കൂളുകൾ

Published:10 August 2022

പരിഷ്കരിച്ച മലയാള അക്ഷരമാലയും ഇംഗ്ലീഷ് അക്ഷരമാലയും കുട്ടികൾക്ക് കൗതുകമുണർത്തുന്ന വിവിധതരം ചിത്രങ്ങളുമാണ് നിറക്കൂട്ടിനെ അനശ്വരമാക്കുന്നത്.

കോട്ടയം: നാടിന്‍റെ നന്മയ്ക്കും സമൂഹത്തിന് വളർച്ചയ്ക്കും  വഴി തെളിച്ച അധ്യാപക വിദ്യാർത്ഥികളുടെ സജീവപ്രയത്ന ഫലമായ ' നിറക്കൂട്ട് ' അംഗീകാരത്തിന്‍റെ നിറവിൽ. ചിത്രകലയെത്തന്നെ പഠന ഭാഗമാക്കുകയും സ്കൂൾ ചുമരുകൾ മനോഹരമാക്കുകയും ചെയ്യുന്ന വ്യത്യസ്തമായ പ്രോജക്റ്റായിരുന്നുയിത്.

സ്കൂൾ കുട്ടികളിലെ സർഗാത്മകത, പഠന താത്പര്യം എന്നിവ വളർത്താനുതകുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം അധ്യാപക വിദ്യാർത്ഥികളിൽ സർഗ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയെന്നതായിരുന്നു നിറക്കൂട്ടിന്‍റെ ലക്ഷ്യം.മാതൃഭാഷാ പോഷക സമിതി രക്ഷിധി കാരിയും അക്ഷര സമരത്തിന്‍റെ അമരക്കാരനുമായ ഡോ. തോമസ് മൂലയിലച്ചനോപ്പം സെന്‍റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർത്ഥികൾ കൂടി കൈകോർത്തപ്പോൾ നിറക്കൂട്ട് വർണ്ണാഭമാക്കിയത് 14 സ്കൂളുകളാണ്. പരിഷ്കരിച്ച മലയാള അക്ഷരമാലയും ഇംഗ്ലീഷ് അക്ഷരമാലയും കുട്ടികൾക്ക് കൗതുകമുണർത്തുന്ന വിവിധതരം ചിത്രങ്ങളുമാണ് നിറക്കൂട്ടിനെ അനശ്വരമാക്കുന്നത്.

 1957ൽ സ്ഥാപിതമായ  അധ്യാപക പരിശീലന കലാലയമായ പാലാ സെന്‍റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാഠ്യ പാഠ്യേതര പദ്ധതികളിൽ  കേരളത്തിത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ്.  അധ്യാപക വിദ്യാർത്ഥികളിൽ  സമൂഹ നന്മയ്ക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുവാൻ ഉള്ള ആർജവം  നേടിയെടുക്കുവാനും തങ്ങളുടെ വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും  കോളേജ്  വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. 

 ഏപ്രിൽ 27ആം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വച്ച് നിറക്കൂട്ട് 2022 പദ്ധതിയുടെ ബ്രോഷർ ബഹുമാനപ്പെട്ട ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യുകയും ചിത്രാവിഷ്കാരം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻ കുട്ടിക്ക് സമർപ്പിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബീനമ്മ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. റ്റി. സി തങ്കച്ചൻ, നിറക്കൂട്ട് 2022 പദ്ധതി ടീച്ചർ ഇൻചാർജ് ഡോ. അലക്സ് ജോർജ്, ഡോ. ലവിനാ ഡൊമിനിക്, ജനറൽ കോ-ഓർഡിനേറ്റർ സോജോ ജോൺ പ്രോഗ്രാം കോഡിനേറ്റർ ലക്ഷ്മി എസ്, സ്നേഹ ജയകുമാർ ഡെൻസി ജോൺ, ജെയിംസ് മാത്യു, ലിജിൻ പുല്ലംകുന്നേൽ എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വമേകിയത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top