Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:08 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

കൈതിയുടെ രണ്ടാം ഭാഗം അടുത്ത വർഷം

Published:10 August 2022

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയായ 'വിരുമൻ' 12 നാണ് റീലിസ് ചെയ്യുന്നത്. തിരക്കഥയും സംവിധാനവും മുത്തയ്യയാണ് നിര്‍വഹിക്കുന്നത്. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

തിരുവനന്തപുരം: കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് തമിഴ് നടന്‍ കാര്‍ത്തി. ഇളയ ദളപതി വിജയയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായ ഉടനെ ലോകേഷ് കനകരാജ് കൈതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിയും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും അഭിനയിക്കുന്ന വിരുമന്റെ കേരള റീലിസിനോടു അനുബന്ധിച്ചു ഹൈസിന്തില്‍ വെച്ചു നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരന്‍ സൂര്യയുമൊന്നിച്ച് സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടെന്നും നല്ല തിരക്കഥകള്‍ വന്നാല്‍ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം സിനിമയില്‍ മുഖം കാണിക്കാന്‍ കഴിയാഞ്ഞത് ദില്ലി എന്ന കഥാപാത്രം ആവശ്യപ്പെടുന്ന രൂപത്തിലായിരുന്നില്ല അതിനാലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ കാര്‍ത്തിയുടെ കൈതി സിനിമയിലെ ദില്ലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. അതിനു മറുപടിയായി ദില്ലി എന്ന കഥാപാത്രത്തിനോടു കാട്ടുന്ന സ്നേഹം കാണുമ്പോള്‍ സന്തോഷം ഉണ്ടെന്ന് കാര്‍ത്തി പറഞ്ഞു. വീരുമന്‍ സിനിമയെ കുറിച്ചും താരം സംസാരിച്ചു. വില്ലേജ് കഥാപാത്രത്തിനായി പുതിയ പെണ്‍കുട്ടി വേണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് അതിഥിയില്‍ എത്തിയതെന്നും പ്രിയാമണിയുടെ ഛായ ഉള്ള പെണ്‍കുട്ടി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും കാര്‍ത്തി പറഞ്ഞു.  

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയായ 'വിരുമൻ' 12 നാണ് റീലിസ് ചെയ്യുന്നത്. തിരക്കഥയും സംവിധാനവും മുത്തയ്യയാണ് നിര്‍വഹിക്കുന്നത്. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ്  സഹനിര്‍മാണം. കൊമ്പൻ എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള വിരുമൻ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top