Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:18 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

Two Men, Movie News, Entertainment

പ്രവാസി ഡ്രൈവറുടെ കഥ പറയുന്ന 'ടു മെൻ പ്രേക്ഷക ശ്രദ്ധ നേടുന്നു

Published:10 August 2022

വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടുപേർ നടത്തുന്ന യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്.

ഇർഷാദ്, രൺജി പണിക്കർ, ഡോണി ഡാർവിൻ, ലെന, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം "ടു മെൻ" വിജയകരമായി പ്രദർശനം തുടരുന്നു. മലയാളസിനിമയിൽ ഗൾഫ് പശ്ചാത്തലത്തിൽ കഥപറയുന്ന റോഡ് മൂവിയാണ് ടു മെൻ. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടുപേർ നടത്തുന്ന യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്.

 ചിത്രത്തിലെ 90 ശതമാനവും യുഎഇയിലാണ് ചിത്രീകരിച്ചത്. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ്.  തിരക്കഥയും സംഭാഷണവും മുഹമ്മദ് വെമ്പായം. കലാ സംവിധായകനും  പ്രൊജക്റ്റ്‌ ഡിസൈനറും ജോയൽ ജോർജാണ്.

ടു മെൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡാനി ഡാർവിനും ജോയലും ചേർന്ന് ചേർന്ന് രാസ്ത എന്റർടൈൻമെന്റ് എന്നൊരു ബാനർ തുടങ്ങിയിരുന്നു .മെൽവിൻ ജി ബാബു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തന്റെ പ്രീ പ്രോഡക്ഷനുമായിരിക്കുമ്പോളാണ്  ' ഡി ഗ്രൂപ്പ്'നിർമിക്കുന്ന 'ടു മെൻ' ൽ പ്രൊജക്റ്റ് ഡിസൈനറും ആർട്ട് ഡയറക്ടറും ആയി ജോയിൻ ചെയുന്നത് . "

ടു മെൻ എന്ന സിനിമയെപ്പറ്റി നല്ല ആത്മവിശ്വാസമുണ്ട് ജോയലിന്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ചതിനാൽ ചിത്രീകരണ സമയത്ത് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. കഥാപാത്രങ്ങൾക്കായി വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ ഒരു തോക്ക് സംഘടിപ്പിക്കാൻ വരെ അവർ വല്ലാതെ കഷ്ടപ്പെടുകയുണ്ടായി.അവസാനം ഷാർജ ഷൂട്ടിംഗ് ക്ലബ്ബിൽ നിന്നാണ് ഗൺ കിട്ടിയത് .പുറമെയുള്ള ചിത്രീകരണം ആയത് കൊണ്ട് തന്നെ പല ഫെസിലിറ്റികളും ലഭിക്കാൻ വലിയ പാടായിരുന്നു.

നാടിനെ അപേക്ഷിച്ചു വിദേശത്തു സിനിമാ ചിത്രീകരണം വളരെ പ്രയാസമാണെന്ന് ജോയൽ പറയുന്നു. എങ്കിലും ഓരോ കൽക്കാരന്മാരും അവരുടെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിനുവേണ്ടി മാറ്റിവച്ചു..നിങ്ങൾക്ക് ധൈര്യം ആയി ഈ സിനിമ നിങ്ങൾക്ക് കാണാം എന്നും ജോയൽ പറയുന്നു. ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷവാനാണ് ജോയൽ ഇപ്പോൾ.

സംവിധായകൻ ആകാൻ ആഗ്രഹമുള്ള ഒരു ചെറുപ്പക്കാരൻ പ്രൊഡക്ഷൻ മേഖലയിലും അഭിനയ മേഖലയിലും ആർട്ട് മേഖലയിലും എല്ലാം ഓടി നടക്കുന്നത് കാണുമ്പോൾ സിനിമ ഒരു ദിവസം അയാൾക്കു മുന്നിൽ മുട്ട് കുത്തും എന്ന് പ്രതീക്ഷിക്കാം..അങ്ങനെ സിനിമ സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ ഒരു ആഗ്രഹപൂർത്തികരണമാണ് ടു മെൻ എന്ന ഈ സിനിമ എന്ന് പറയാം.

ഓഗസ്റ്റ് 5 ന് ടു മെൻ തിയറ്ററിൽ റിലീസിന് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കേരളക്കര കൊടുത്തത് നിരാശപെടുത്താത്ത വരവേൽപ്പാണ് . എന്നാലും ഇന്ന് സിനിമ ലോകം നേരിടുന്ന വെല്ലുവിളി എന്ന് പറയുന്നത് തിയറ്ററുകളിലേക്ക് എത്താൻ മടി കാണിക്കുന്ന പ്രേക്ഷകർ ആണ്.ആഗ്രഹങ്ങളും കഴിവും കൂട്ടിച്ചേർത്തു നമ്മുടെ നാട്ടിൽ റിലീസ് ആകുന്ന ഓരോ ചിത്രത്തിനും അർഹിക്കുന്ന വരവേൽപ് കൊടുക്കേണ്ടത് മലയാളി പ്രേക്ഷകന്റെ ചുമതലയാണെന്ന് ജോയൽ അഭിപ്രായപ്പെട്ടു..

സ്വന്തമായ്‌ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ജോയൽ ഇപ്പോൾ..മെൽവിൻ ജി ബാബു ഉൾപ്പടെ മലയാളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റേഴ്സ് അണി നിരക്കുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാം . സിനിമ ലോകം അല്ലാതെ മീഡിയ ഗോഡ്( mediagod.in ) എന്ന അഡ്വെർടൈസിങ് കമ്പനിയും മറ്റൊരു ഐ. ടി കമ്പനിയും നടത്തികൊണ്ട് പോകുന്നു.ജോയൽ നിർമിക്കുന്ന 'ഫിഫത് സീസൺ' എന്ന ഒരു ഓഫ് ബീറ്റ് ചിത്രം  ഉടൻ റിലീസിന് ഒരുങ്ങുകയാണ് .


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top