Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:32 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

എൻസിഎസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബൻ; കോട്ടയം എൻസിഎസ് വസ്ത്രയുടെ ഉദ്ഘാടനം ആഗസ്റ്റ് 31ന് 

Published:10 August 2022

കുഞ്ചാക്കോ ബോബൻ ആദ്യമായാണ് കേരളത്തിലെ ഒരു ടെക്‌സ്‌റ്റൈൽ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. പാരമ്പര്യവും വിശ്വസ്തതയുമുള്ള സ്ഥാപനം എന്ന നിലയിലാണ് താൻ എൻസിഎസ് വസ്ത്തിന്റെ ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു

കോട്ടയം: കോട്ടയം നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എൻസിഎസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി സിനിമാ താരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ എൻ.സി.എസ് വസ്ത്രത്തിന്റെ കരാർ ഏറ്റുവാങ്ങി. എൻസിഎസ് വസ്ത്രം ചെയർമാൻ എൻ എം രാജു , ഡയറക്റ്റർമാരായ അലൻ ജോർജ്, പ്രിൻസി അലൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഓഗസ്റ്റ് 31ന് സിഎംഎസ് കോളെജ് റോഡിൽ കോളെജിന് എതിർ വശത്താണ് എൻസിഎസ് വസ്ത്രം പ്രവർത്തനം ആരംഭിക്കുന്നത്. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ്, അനു സിതാര, മിയ ജോർജ് എന്നിവർ ചേർന്നാണ് എൻ.സി.എസ് വസ്ത്രം ഉദ്ഘാടനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബൻ ആദ്യമായാണ് കേരളത്തിലെ ഒരു ടെക്‌സ്‌റ്റൈൽ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. പാരമ്പര്യവും വിശ്വസ്തതയുമുള്ള സ്ഥാപനം എന്ന നിലയിലാണ് താൻ എൻസിഎസ് വസ്ത്തിന്റെ ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്നെ വിശ്വസിക്കുന്നവർ എനിക്ക് വിശ്വസിക്കാനാവുന്നവരെയുമായി എത്തിയപ്പോഴാണ് ബ്രാൻഡ് അംബാസിഡറാകാൻ തീരുമാനിച്ചത്. വസ്ത്രം എന്ന ബ്രാൻഡിന് വിശ്വാസ്യത ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

42 വർഷത്തിലേറെയായി ബാങ്കിംഗ്, ഓട്ടോ മോബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാൻന്റേഷൻ, പബ്‌ളിഷിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന എൻസിഎസ് ഗ്രൂപ്പ് 2019ൽ തിരുവല്ലയിലാണ് എൻസിഎസ് വസ്ത്രത്തിന്റെ ആദ്യ ഷോറൂം ആരംഭിക്കുന്നത്. ഏറ്റവും മികച്ച തുണിത്തരങ്ങൾ ഉപഭോക്താവിന് നൽകുകയാണ് എൻസിഎസ് വസ്ത്രത്തിന്റെ ലക്ഷ്യം. ഇതിനായി രാജ്യത്തുടനീളമുള്ള നെയ്ത്തുകാരും വിതരണക്കാരുമായി എൻസിഎസ് വസ്ത്രം ബന്ധപ്പെട്ടിരിക്കുന്നു.

ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഫാമിലി ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന ആശയവുമായി 60,000 സ്‌ക്വയർഫീറ്റ് വിശാലതയിൽ എൻസിഎസ് വസ്ത്രത്തിന്റെ രണ്ടാമത്തെ ഷോറും കോട്ടയത്ത് ഒരുങ്ങുകയാണ്. ഫാഷൻ സങ്കൽപ്പങ്ങൾക്കനുസൃതമായി ഡിസൈൻ ചെയ്യാനും ഇവിടെ സാധിക്കും. അതിനായി പ്രിൻസി അലന്റെ നേതൃത്വത്തിൽ ഒരു ഡിസൈനർ സ്റ്റുഡിയോയും ഇവിടെ പ്രവർത്തിക്കുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top