Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:11 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Asia Cup, Cricket, Sanju Samson

ഏ​ഷ്യാ​ ക​പ്പ് പൊളിക്കും

Published:10 August 2022

ഫൈ​ന​ലി​നു തു​ല്യ​മാ​യ ഇ​ന്ത്യ- പാ​ക് ക്ലാ​സി​ക്ക് 28നു ​ദു​ബാ​യി​ലാ​ണ്.​യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍ത്തു​മെ​ന്നു​റ​പ്പ്

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ഏ​ഷ്യാ​ക​പ്പി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യി സിം​ബാ​ബ് വെ​യി​ല്‍ ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​യി പോ​കും. 18നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ല്‍. ശി​ഖ​ര്‍ ധ​വാ​ന്‍ ന​യി​ക്കു​ന്ന ടീ​മി​ല്‍ ക​രു​ത്ത​രു​ണ്ട്. അ​തേ​സ​മ​യം, മു​മ​ന്‍നി​ര താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ര്‍മ, വി​രാ​ട് കോ​ഹ്്‌​ലി തു​ട​ങ്ങി​യ​വ​രി​ല്ല. ഇ​തി​നോ​ട​കം ഏ​ഷ്യാ ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ​ര​മ്പ​ര​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മൊ​ന്നു​മി​ല്ല. ഈ ​മാ​സം 27 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 11 വ​രെ യു​എ​ഇ​യി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ്. ഫൈ​ന​ലി​നു തു​ല്യ​മാ​യ ഇ​ന്ത്യ- പാ​ക് ക്ലാ​സി​ക്ക് 28നു ​ദു​ബാ​യി​ലാ​ണ്.​യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍ത്തു​മെ​ന്നു​റ​പ്പ്. നാ​യ​ക​ന്‍ ബാ​ബ​ര്‍ അ​സ​മി​ന്‍റെ ഫോ​മും മി​ക​വു​മാ​ണ് അ​വ​രു​ടെ ക​രു​ത്ത്. ഇ​ന്ത്യ​ന്‍ നി​ര​യി​ലേ​ക്കു വ​ന്നാ​ല്‍, മി​ക​ച്ച താ​ര​ങ്ങ​ളു​ടെ സ​മ്മേ​ള​ന​മാ​ണെ​ങ്കി​ലും മി​ക്ക​വ​രും ഫോ​മി​ല​ല്ലാ​ത്ത​ത് ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​ണ്. 

വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഒ​രു മ​ല്‍സ​ര​ത്തി​ല്‍പ്പോ​ലും ക​ളി​ക്കാ​തെ കെ​.എ​ല്‍. രാ​ഹു​ല്‍ നേ​രി​ട്ട് ഏ​ഷ്യാ ക​പ്പി​ല്‍ ക​ളി​ക്കു​ന്ന​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കും.  ഇ​ന്ത്യ​ക്കു വേ​ണ്ടി കു​റ​ച്ചു മ​ല്‍സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ച് ഗെ​യിം ടൈം ​ല​ഭി​ക്കു​ന്ന​തോ​ടെ ആ​ത്മ​വി​ശ്വാ​സ​വും വീ​ണ്ടെ​ടു​ക്കാ​ന്‍ കെ​എ​ല്‍ രാ​ഹു​ലി​നു സാ​ധി​ക്കും. അ​തു അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ച് മാ​ത്ര​മ​ല്ല ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചു ന​ല്ല കാ​ര്യ​മാ​ണ്. മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം രാ​ഹു​ലി​ന്‍റെ ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ഏ​ഷ്യാ ക​പ്പി​ലേ​ത്. ഓ​പ്പ​ണി​ങി​ല്‍ യു​വ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഋഷ​ഭ് പ​ന്ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് വ​ള​രെ ന​ല്ലൊ​രു ഓ​പ്ഷ​നാ​ണ്.

ഇ​ന്ത്യ എ​ല്ലാ​യ്പ്പോ​ഴും പു​തി​യ ത​ല​മു​റ​യി​ലെ ക്രി​ക്ക​റ്റ​ര്‍മാ​രെ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. വ​രാ​നി​രി​ക്കു​ന്ന സിം​ബാ​ബ്വെ പ​ര്യ​ട​നം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കു ക​ഴി​വ് തെ​ളി​യി​ക്കാ​നു​ള്ള ന​ല്ലൊ​രു അ​വ​സ​രം കൂ​ടി​യാ​യി​രി​ക്കും. ഋഷ​ഭ് പ​ന്തി​നെ ഓ​പ്പ​ണ​റാ​യി ഇ​റ​ക്കാ​മെ​ന്ന​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഒ​രു ഓ​പ്ഷ​നാ​ണ്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഓ​പ്പ​ണ​റാ​യി താ​രം അ​ധി​ക​മൊ​ന്നും പെ​ര്‍ഫോം ചെ​യ്തി​ട്ടി​ല്ല. പ​ക്ഷെ ഓ​പ്പ​ണ​റാ​യി ക​ളി​ക്കാ​നു​ള്ള ശേ​ഷി ഋഷ​ഭി​നു​ണ്ട്. ബാ​റ്റി​ങി​ല്‍ വി​രാ​ട് കോ​ഹ്‌​ലി മോ​ശം ഫോ​മി​ലൂ​ടെ ക​ട​ന്നു​പോ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് തീ​ര്‍ത്തും നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്.   വ​ള​രെ പോ​സി​റ്റി​വാ​യി​ട്ടു​ള്ള ഒ​രു സം​ഭാ​ഷ​ണ​മാ​യി​രി​ക്കും ഇ​തെ​ന്നു താ​ന്‍ ക​രു​തു​ക​യും ചെ​യ്യു​ന്ന​താ​യി ജ​യ​വ​ര്‍ധ​നെ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, വ​രാ​നി​രി​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഫൈ​ന​ല്‍ വ​രി​ല്ലെ​ന്ന് ല​ങ്ക​ന്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ള ജ​യ​വ​ര്‍ധ​ന പ​റ​ഞ്ഞു.  ഇ​വ​രി​ല്‍ ഒ​രു ടീം ​മാ​ത്ര​മേ ഫൈ​ന​ലി​ല്‍ ക​ട​ക്കു​ക​യു​ള്ളൂ എ​ന്ന് ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​ക്കിസ്ഥാന്‍ എ​ന്നീ മൂ​ന്നു ടീ​മു​ക​ള്‍ക്കാ​ണ് മേ​ല്‍ക്കൈ​യു​ള്ള​ത്. ഇ​വ​രി​ലൊ​രു ടീ​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ ഏ​ഷ്യാ ക​പ്പ് സ്വ​ന്ത​മാ​ക്കു​ക​യെ​ന്നു താ​ന്‍ ക​രു​തു​ന്ന​താ​യും മ​ഹേ​ള ജ​യ​വ​ര്‍ധ​നെ കൂ​ട്ടി​ച്ചേ​ര്‍ത്തു.

സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ വി​മ​ര്‍ശ​നം

 ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്ന് സ​ഞ്ജു സാം​സ​ണെ ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം ശ​ക്തം.  ടി20 ​ഫോ​ര്‍മാ​റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്ന് പ​ല​രും ആ​വ​ശ്യ​പ്പെ​ട്ട ഋഷ​ഭ് പ​ന്താ​ണ് സ്‌​ക്വാ​ഡി​ല്‍ ഇ​ടം​പി​ടി​ച്ച ഒ​രു വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍. ഐ​പി​എ​ല്‍ പ​തി​ന​ഞ്ചാം സീ​സ​ണി​ല്‍ ഫി​നി​ഷ​റാ​യി പേ​രെ​ടു​ത്തെ​ങ്കി​ലും അ​തി​ന് ശേ​ഷം വ​ല്ല​പ്പോ​ഴും മാ​ത്രം ബാ​റ്റി​ന് തീ​പി​ടി​പ്പി​ച്ച ഡി​കെ​യും സ്‌​ക്വാ​ഡി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ച​പ്പോ​ഴാ​ണ് ഈ ​വ​ര്‍ഷം രാ​ജ്യാ​ന്ത​ര ടി20​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച സ്ട്രൈ​ക്ക് റേ​റ്റും ബാ​റ്റിം​ഗ് ശ​രാ​ശ​രി​യു​മു​ള്ള ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​റാ​യ സ​ഞ്ജു പു​റ​ത്താ​യ​ത്.  

2006ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ടി20 ​അ​ര​ങ്ങേ​റ്റം കു​റി​ച്ചെ​ങ്കി​ലും ദി​നേ​ശ് കാ​ര്‍ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ഐ​പി​എ​ല്ലി​ല്‍ ഫി​നി​ഷ​റെ​ന്ന് പേ​രെ​ടു​ത്ത​തോ​ടെ ആ ​റോ​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് വീ​ണ്ടും ചേ​ക്കേ​റു​ക​യാ​യി​രു​ന്നു ദി​നേ​ശ് കാ​ര്‍ത്തി​ക്. 

എ​ന്നാ​ല്‍ അ​വ​സാ​ന 10 രാ​ജ്യാ​ന്ത​ര ടി20​ക​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ് ഡി​കെ​യു​ടെ ബാ​റ്റ് ഐ​പി​എ​ല്‍ മോ​ഡ​ല്‍ വെ​ടി​ക്കെ​ട്ട് കാ​ഴ്ച​വെ​ച്ച​ത് എ​ന്ന​ത് ഏ​ഷ്യാ ക​പ്പ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സെ​ല​ക്ട​ര്‍മാ​ര്‍ ഗൗ​നി​ച്ചി​ല്ല. അ​യ​ര്‍ല​ന്‍ഡി​നെ​തി​രാ​യ ആ​ദ്യ ടി20 ​മു​ത​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ അ​ഞ്ചാം ടി20 ​വ​രെ ദി​നേ​ശ് കാ​ര്‍ത്തി​ക്കി​ന്‍റെ സ്‌​കോ​ര്‍ 5(4 പ​ന്തി​ല്‍), 0(1), 11(7), 12(17), 6(7), 41(19), 7(13), 0(0), 6(9), 12(9) എ​ന്നി​ങ്ങ​നെ​യാ​ണ്. എ​ന്നി​ട്ടും സ​ഞ്ജു​വി​നെ പ​രി​ഗ​ണി​ക്കാ​തെ ദി​നേ​ശ് കാ​ര്‍ത്തി​ക്കി​ന് ഇ​ന്ത്യ അ​വ​സ​രം ന​ല്‍കി.

സ​ഞ്ജു ടോ​പ് ഓ​ര്‍ഡ​ര്‍/​മ​ധ്യ​നി​ര ബാ​റ്റ​റാ​ണ് എ​ന്ന​തി​നാ​ലാ​ണ് അ​വ​സ​രം ന​ല്‍കാ​തി​രു​ന്ന​തെ​ന്ന് വാ​ദി​ച്ചാ​ലും ഡി​കെ​യ്ക്ക് അ​വ​സ​രം ന​ല്‍കി​യ​തി​നെ ക​ണ​ക്കു​ക​ള്‍ കൊ​ണ്ട് ന്യാ​യീ​ക​രി​ക്കാ​ന്‍ സെ​ല​ക്ട​ര്‍മാ​ര്‍ക്ക് ക​ഴി​ഞ്ഞേ​ക്കി​ല്ല. വ​മ്പ​ന്‍ ഫി​നി​ഷ​റെ​ന്ന് വാ​ഴ്ത്തു​മ്പോ​ഴും ഈ ​വ​ര്‍ഷം രാ​ജ്യാ​ന്ത​ര ടി20​യി​ല്‍ ദി​നേ​ശ് കാ​ര്‍ത്തി​ക്കി​ന് 133.33 സ്ട്രൈ​ക്ക് റേ​റ്റും 21.33 ശ​രാ​ശ​രി​യു​മേ​യു​ള്ളൂ. ഫി​നി​ഷ​റു​ടെ റോ​ളി​ല്‍ ടീം ​ഇ​ന്ത്യ​ക്കാ​യി ഡി​കെ​യ്ക്ക് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ചു​രു​ക്കം. ടി20​യി​ല്‍ 2022ല്‍ ​റി​ഷ​ഭ് പ​ന്തി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. അ​തേ​സ​മ​യം സ​ഞ്ജു​വി​ന് 158.40 സ്ട്രൈ​ക്ക് റേ​റ്റും 44.75 ബാ​റ്റിം​ഗ് ശ​രാ​ശ​രി​യു​മു​ണ്ട് ഈ ​വ​ര്‍ഷം രാ​ജ്യാ​ന്ത​ര ടി20​യി​ല്‍. 

ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള സ്‌​ക്വാ​ഡി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ സെ​ല​ക്ട​ര്‍മാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍മാ​രാ​യി സ​ഞ്ജു സാം​സ​ണും ഇ​ഷാ​ന്‍ കി​ഷ​നും ഇ​ടം​പി​ടി​ക്കാ​തി​രു​ന്ന​പ്പോ​ള്‍ ദി​നേ​ശ് കാ​ര്‍ത്തി​ക്കി​നും റി​ഷ​ഭ് പ​ന്തി​നും ഇ​ന്ത്യ അ​വ​സ​രം ന​ല്‍കു​ക​യാ​യി​രു​ന്നു. വി​ശ്ര​മ​ത്തി​ന് ശേ​ഷം വി​രാ​ട് കോ​ലി​യും പ​രി​ക്ക് മാ​റി കെ ​എ​ല്‍ രാ​ഹു​ലും ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ പ​രി​ക്കേ​റ്റ പേ​സ​ര്‍മാ​രാ​യ ജ​സ്പ്രീ​ത് ബു​മ്ര​യെ​യും ഹ​ര്‍ഷ​ല്‍ പ​ട്ടേ​ലി​നേ​യും ഏ​ഷ്യാ ക​പ്പി​ന് പ​രി​ഗ​ണി​ച്ചി​ല്ല. രോ​ഹി​ത് ശ​ര്‍മ്മ ത​ന്നെ​യാ​ണ് ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കു​ക.

രാ​ഹു​ല്‍ വൈ​സ് ക്യാ​പ്റ്റ​നാ​യി തു​ട​രും. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ദീ​പ​ക് ഹൂ​ഡ, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍ അ​ശ്വി​ന്‍, യു​സ്‌​വേ​ന്ദ്ര ച​ഹ​ല്‍, ര​വി ബി​ഷ്‌​ണോ​യ്, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, അ​ര്‍ഷ്ദീ​പ് സിം​ഗ്, ആ​വേ​ശ് ഖാ​ന്‍ എ​ന്നി​വ​രും സ്‌​ക്വാ​ഡി​ലെ​ത്തി. ശ്രേ​യ​സ് അ​യ്യ​ര്‍, ദീ​പ​ക് ചാ​ഹ​ര്‍, അ​ക്സ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രെ സ്റ്റാ​ന്‍ഡ്ബൈ താ​ര​ങ്ങ​ളാ​യി ഉ​ള്‍പ്പെ​ടു​ത്തി​യ​പ്പോ​ഴും സ​ഞ്ജു​വി​നെ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് വ​ലി​യ ആ​രാ​ധ​ക​രോ​ക്ഷ​ത്തി​ന് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top