Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 1:39 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

new delhi, mask, covid cases

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

Published:11 August 2022

നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴയും ഈടാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: കൊവിഡ് കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴയും ഈടാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിബന്ധന ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡൽഹിയിൽ കൊവിഡ് കേസുകൾ വർധനവും ഒമിക്രോണിന്റെ തീവ്ര വ്യാപനശേഷിയുള്ള ഉപ വകഭേദം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ 2146 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 17.83 ശതമാനമാണ്. 24 മണിക്കൂറിനിടെ എട്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top