Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

Sree krishna Jayanti, Navi Mumbai, National News

നവിമുംബൈ കാമോട്ടെയിൽ ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ മഹാശോഭായാത്ര നടത്തുന്നു

Published:11 August 2022

ഇതിന്റെ നടത്തിപ്പിനായി 101 അംഗ വിശാല സ്വാഗതസംഘവും രൂപീകരിച്ചു. ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് നവിമുംബൈയിലെ കാമോത്തെ സെക്ടർ 16 ലെ ശിവക്ഷേത്രത്തിൽ നിന്നാണ്‌ മഹാശോഭായാത്ര ആരംഭിക്കുന്നത്.

നവിമുംബൈ: ഹിന്ദു സേവാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ, സാമുദായിക സംഘടനകൾ, അയ്യപ്പക്ഷേത്ര കമ്മിറ്റികൾ, നാരായണീയ പാരായണ സമിതികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഈ മാസം 19 ന് നടത്തുന്നു.

ഇതിന്റെ നടത്തിപ്പിനായി 101 അംഗ വിശാല സ്വാഗതസംഘവും രൂപീകരിച്ചു. ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് നവിമുംബൈയിലെ കാമോത്തെ സെക്ടർ 16 ലെ ശിവക്ഷേത്രത്തിൽ നിന്നാണ്‌ മഹാശോഭായാത്ര ആരംഭിക്കുന്നത്.

നൂറുകണക്കിന് കൃഷ്ണന്മാരും, രാധമാരും ശ്രീകൃഷ്ണഭഗവാൻ്റെ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യങ്ങളും ഉൾപ്പെടെ നവിമുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ മഹാശോഭായാത്രയിൽ പങ്കെടുക്കുമെന്ന്‌ പരിപാടിയുടെ പ്രധാന ഭാരവാഹികളിൽ ഒരാളായ രമേശ് കലംബോളി അറിയിച്ചു. സെക്ടര് 35 ലെ അയ്യപ്പക്ഷേത്രത്തിലാണ് ശോഭായാത്ര സമാപിക്കുന്നത്‌. തുടർന്ന് ഉറിയടിയും അവിൽപ്പൊതി വിതരണവും ഉണ്ടായിരിക്കും.ശ്രീകൃഷ്ണ, രാധാ വേഷങ്ങൾ ഭക്തർ വഴിപാടായാണ് സമർപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9819181444, 9819264433


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top