Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

Nitish Kumar, Shiv Sena, BJP

നിതീഷ്കുമാർ ഉണ്ടാക്കിയ ഈ കൊടുങ്കാറ്റ് ബിജെപിക്ക്‌ ഇനി വലിയ വെല്ലുവിളിയായി തീരും ; ശിവസേന

Published:11 August 2022

ജൂണിൽ സേനാ നേതൃത്വത്തിനെതിരെ കലാപം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഡൽഹിക്ക് മുന്നിൽ മുട്ടുമടക്കിയെന്ന്   ദിനപത്രത്തിൽ  പറയുന്നു

മുംബൈ : ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചുവെന്നും ഈ കൊടുങ്കാറ്റ് ചുഴലിക്കാറ്റായി പല ഭാഗങ്ങളിലും മാറിയാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാവി പാർട്ടിക്ക് വെല്ലുവിളി ഉയർത്തുമെന്നും ശിവസേന വ്യാഴാഴ്ച അവകാശപ്പെട്ടു.

തന്റെ പാർട്ടിയായ ജനതാദൾ (യുണൈറ്റഡ്) നെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് വലിയൊരു തിരിച്ചടിയാണ് ബിജെപിക്ക്‌ നൽകിയത് എന്നും  ശിവസേന മുഖപത്രമായ 'സാമ്‌ന'യിലെ എഡിറ്റോറിയലിൽ പറഞ്ഞു.

ജൂണിൽ സേനാ നേതൃത്വത്തിനെതിരെ കലാപം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഡൽഹിക്ക് മുന്നിൽ മുട്ടുമടക്കിയെന്ന്   ദിനപത്രത്തിൽ  പറയുന്നു. ബിജെപി ഇല്ലാതെ തങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയുമെന്ന് നിതീഷ് കുമാർ തെളിയിച്ചുവെന്ന് അദ്ദേഹം (ഷിൻഡെ) മനസ്സിലാക്കണം.

2020 ലെ ആർ‌ജെ‌ഡിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പ്രസാദിന്റെ മകൻ തേജസ്വി യാദവിനെ  പ്രശംസിച്ച എഡിറ്റോറിയലിൽ അന്നത്തെ ബി‌ജെ‌പി-ജെ‌ഡി (യു) സഖ്യത്തിന് വെല്ലുവിളി ഉയർത്തിയ ബിഹാറിൽ യുവാക്കളുടെ ഇടയിൽ ജനപ്രിയനായ നേതാവായി വിശേഷിപ്പിച്ചു.

2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയും ജെഡിയുവും പരസ്പരം മത്സരിച്ചിരുന്നു. കുമാറും ലാലു പ്രസാദും തമ്മിലുള്ള ബന്ധം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നിരവധി ഉയർച്ച താഴ്ചകൾ നാം കണ്ടിട്ടുണ്ട്,എഡിറ്റോറിയലിൽ പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top