Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:48 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Kalimaram, Kottayam, LP School

പഠനത്തിനൊപ്പം രസിക്കാൻ‍ കളിമരവുമായി പിറയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍

Published:11 August 2022

12 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കളിമരത്തില്‍ അണ്ണാനും വേഴാമ്പലും  മൂങ്ങയും ഒക്കെയുണ്ട്. പോരാഞ്ഞ് ഉടുമ്പ്, പല്ലി, പാറ്റ, പുഴുക്കൾ തുടങ്ങി നിരവധി ജീവികൾ വേറെ. എല്ലാം മനുഷ്യനിർമിതമാണെന്ന് മാത്രം

കോട്ടയം: കുട്ടികള്‍ക്ക് കളിച്ചു രസിക്കാനും മാനസിക ശാരീരിക വികാസത്തിനുമായി സ്‌കൂള്‍ മുറ്റത്ത് കളിമരം എന്ന വേറിട്ട ആശയം നടപ്പാക്കി കിടങ്ങൂര്‍ പഞ്ചായത്തിലെ പിറയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍. 12 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കളിമരത്തില്‍ അണ്ണാനും വേഴാമ്പലും  മൂങ്ങയും ഒക്കെയുണ്ട്. പോരാഞ്ഞ് ഉടുമ്പ്, പല്ലി, പാറ്റ, പുഴുക്കൾ തുടങ്ങി നിരവധി ജീവികൾ വേറെ. എല്ലാം മനുഷ്യനിർമിതമാണെന്ന് മാത്രം.

മരത്തിന് ചുറ്റും വള്ളിപ്പടര്‍പ്പുകള്‍, ചിതല്‍പ്പുറ്റ് എന്നിവയുമുണ്ട്. കിളിമരത്തിന് ചുവട്ടിലുള്ള പൊത്തിലൂടെ മരത്തിനകത്ത് കയറുന്നതിനും മരത്തിനകത്തുള്ള പടിക്കെട്ടിലൂടെ മുകളിലേക്ക് കയറുന്നതിനും ശിഖരങ്ങളില്‍ ഇരിക്കുന്നതിനും സൗകര്യമുണ്ട്. പ്രീപ്രൈമറി സ്‌കൂളിലെ തീം അടിസ്ഥാനമാക്കിയാണു നിര്‍മാണം. കുട്ടികളുടെ കളിസ്ഥലം നവീകരിക്കുന്നതിനായി പ്രീപ്രൈമറി നോണ്‍ റക്കറിങ് പദ്ധതിയിലൂടെ എസ്.എസ്.എ യില്‍നിന്നു ധനസഹായം ലഭിച്ചപ്പോഴാണ് അധ്യാപകരില്‍ ഇത്തരമൊരാശയം ഉടലെടുത്തതെന്ന് പ്രധാനാധ്യാപിക എസ്. ശ്രീകല പറഞ്ഞു. ബിആര്‍സി  അധ്യാപകനായ പി.എം ദാസിന്റെ നേതൃത്വത്തിലാണ് കളിമരത്തിന്റെ നിര്‍മാണം. എസ്എസ്എയിൽ നിന്നും ലഭിച്ച 40,000 രൂപയും വിവിധ ക്ലബ്ബുകളുടെ സഹായവും ഉള്‍പ്പെടെ 72,000 രൂപയാണ് നിര്‍മാണച്ചെലവ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top