Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:09 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

Jai Bhim, Surya, Movie News, Entertainment

'ജയ് ഭീം' വിവാദം: സൂര്യക്കെതിരായ എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Published:11 August 2022

ചിത്രം വണ്ണിയാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച്‌ നഗരത്തിലെ രുദ്ര വണ്ണിയര്‍ സേനയുടെ അഭിഭാഷകന്‍ കെ സന്തോഷാണ് സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ സമീപിച്ചത്

'ജയ് ഭീം' എന്ന തമിഴ് സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ നടന്‍ സൂര്യ ശിവകുമാറിനും സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍രാജയ്ക്കും എതിരെ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എന്‍ സതീഷ്‌കുമാറാണ് എഫ്.ഐ.ആര്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

ചിത്രം വണ്ണിയാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച്‌ നഗരത്തിലെ രുദ്ര വണ്ണിയര്‍ സേനയുടെ അഭിഭാഷകന്‍ കെ സന്തോഷാണ് സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ സമീപിച്ചത്. പിന്നീട് സിനിമാ നിര്‍മ്മാതാവിനും നടനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

വണ്ണിയര്‍ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ചിത്രത്തിൻ്റെ നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ജ്ഞാനവേലിനും വണ്ണിയാര്‍ സംഘം നേരത്തെ നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മാതാക്കള്‍ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച്‌ ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു ആവശ്യം.  ഇതിനു പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ രംഗത്തെത്തിയിരുന്നു. 

സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നടന്‍ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top