Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Other news

Lydia De Vega, Sports

ഏഷ്യയുടെ വേ​ഗ​റാ​ണി ലി​ഡി​യ ഡി ​വേ​ഗ അ​ന്ത​രി​ച്ചു

Published:11 August 2022

ലി​ഡി​യ​യും ഉ​ഷ​യും ത​മ്മി​ലു​ള്ള അ​തി​വേ​ഗ പോ​രാ​ട്ട​ങ്ങ​ള്‍ 80 ക​ളി​ലെ അ​ത്ല​റ്റി​ക്സ് ട്രാ​ക്കു​ക​ളി​ല്‍ തീ​പ​ട​ര്‍ത്തി​യി​രു​ന്നു. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ 100 മീ​റ്റ​റി​ല്‍ 1982ലും 86​ലും മെ​ഡ​ല്‍. 1982ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പി ​ടി ഉ​ഷ​യും ഡി ​വേ​ഗ​യും നേ​ര്‍ക്കു​നേ​ര്‍ എ​ത്തി

മ​നി​ല: ഏ​ഷ്യ​യു​ടെ ട്രാ​ക്കി​ലെ റാ​ണി എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ലി​ഡി​യ ഡി ​വേ​ഗ അ​ന്ത​രി​ച്ചു. 57 വ​യ​സാ​യി​രു​ന്നു. നാ​ല് വ​ര്‍ഷം കാ​ന്‍സ​റി​നോ​ട് പൊ​രു​തി​യാ​ണ് ഡി ​വേ​ഗ ഒ​ടു​വി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു​കാ​ല​ത്ത് ഏ​ഷ്യ​യി​ലെ വേ​ഗ​മേ​റി​യ വ​നി​താ താ​ര​മാ​യി​രു​ന്നു ഡി ​വേ​ഗ.  പി.​ടി. ഉ​ഷ​യു​ടെ ഏ​റ്റ​വും വ​ലി​യ എ​തി​രാൡ​യാ​യി​രു​ന്നു എ​ണ്‍പ​തു​ക​ളി​ല്‍ ലി​ഡി​യ. 

ലി​ഡി​യ​യും ഉ​ഷ​യും ത​മ്മി​ലു​ള്ള അ​തി​വേ​ഗ പോ​രാ​ട്ട​ങ്ങ​ള്‍ 80 ക​ളി​ലെ അ​ത്ല​റ്റി​ക്സ് ട്രാ​ക്കു​ക​ളി​ല്‍ തീ​പ​ട​ര്‍ത്തി​യി​രു​ന്നു. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ 100 മീ​റ്റ​റി​ല്‍ 1982ലും 86​ലും മെ​ഡ​ല്‍. 1982ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പി ​ടി ഉ​ഷ​യും ഡി ​വേ​ഗ​യും നേ​ര്‍ക്കു​നേ​ര്‍ എ​ത്തി. ഉ​ഷ​യെ പി​ന്ത​ള്ളി ഡി ​വേ​ഗ സ്വ​ര്‍ണം അ​ണി​ഞ്ഞു. 1987ലെ ​ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 200 മീ​റ്റ​റി​ല്‍ വീ​ണ്ടും പി ​ടി ഉ​ഷ, ഡി ​വേ​ഗ പോ​ര് എ​ത്തി. ഇ​വി​ടെ അ​ര സെ​ക്ക​ന്‍ഡ് മാ​ത്രം വ്യ​ത്യാ​സ​ത്തി​ലാ​ണ് ഉ​ഷ​യെ ര​ണ്ടാ​മ​താ​ക്കി ഡി ​വേ​ഗ സ്വ​ര്‍ണം നേ​ടി​യ​ത്. ഒ​മ്പ​തു ത​വ​ണ സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഡി ​വേ​ഗ സ്വ​ര്‍ണം നേ​ടി​യി​ട്ടു​ണ്ട്. 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും ലോ​ക കാ​യി​ക വേ​ദി​ക​ളി​ല്‍ മ​ത്സ​രി​ച്ച് നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് ലി​ഡി​യ. 11.28 സെ​ക്ക​ന്‍ഡാ​ണ് 100 മീ​റ്റ​റി​ലെ ലി​ഡി​യ​യു​ടെ മി​ക​ച്ച സ​മ​യം. 200 മീ​റ്റ​റി​ല്‍ ഇ​ത് 23.35 സെ​ക്ക​ന്‍ഡാ​ണ്. 

 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ നാ​ല് സ്വ​ര്‍ണ​വും മൂ​ന്ന് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും നേ​ടി​യ ലി​ഡി​യ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ര​ണ്ട് സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും നേ​ടി.​അ​തി​ല്‍ ത​ന്നെ പി.​ടി ഉ​ഷ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ല്‍ 1986 ലെ ​സോ​ള്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് മ​ത്സ​രം കാ​യി​ക പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ല്‍ എ​ന്നെ​ന്നും ഉ​ണ്ടാ​കും. 

1987-ല്‍ ​ജ​ക്കാ​ര്‍ത്ത​യി​ല്‍ ന​ട​ന്ന ദ​ക്ഷി​ണേ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ലോ​ങ്ജം​പി​ല്‍ ലി​ഡി​യ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. 1984, 1988 ഒ​ളി​മ്പി​ക്സു​ക​ളി​ലും പ​ങ്കെ​ടു​ത്തു. 1994 ല്‍ ​വി​ഖ്യാ​ത താ​രം മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് വി​ര​മി​ച്ചു. ലി​ഡി​യ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ പി.​ടി. ഉ​ഷ എം​പി അ​നു​ശോ​ചി​ച്ചു. ട്രാ​ക്കി​ന​ക​ത്തും പു​റ​ത്തും മി​ക​ച്ച സൗ​ഹൃ​ദ​മാ​യി​രു​ന്നു ലി​ഡി​യ​യു​മാ​യു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ലി​ഡി​യ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍പ്പി​ച്ചു​കൊ​ണ്ട് ഉ​ഷ പ​റ​ഞ്ഞു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top