Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 2:02 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

Qatar World Cup Football, Football, Sports

ഖ​ത്ത​ര്‍ ലോകകപ്പ് കൗ​ണ്ട് ഡൗ​ണ്‍ തു​ട​ങ്ങി: ഇനി 99 ദിവസം

Published:13 August 2022

# സി.കെ. രാജേഷ്കു‌മാർ

ക​ഴി​ഞ്ഞ നാ​ല് ലോ​ക​ക​പ്പി​ലും ആ​തി​ഥേ​യ​രാ​യ ടീ​മാ​ണ് ആ​ദ്യ മ​ത്സ​രം ക​ളി​ച്ച​ത്. ഇ​ത്ത​വ​ണ അ​തി​ന് മാ​റ്റ​മു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ഒ​രു​ദി​വ​സം മു​ന്‍പ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ര്‍ട്ട് സൂ​ചി​പ്പി​ക്കു​ന്നു

കിക്കോഫ് നവംബ‌ർ 20-ലേക്കു മാറ്റി

ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്‍റെ 100 ദി​ന കൗ​ണ്ട് ഡൗ​ണ്‍ ഇ​ന്ന​ലെ തു​ട​ങ്ങി. ഇ​നി​യു​ള്ള 99 ദി​ന​ങ്ങ​ള്‍ കാ​ത്തി​രി​പ്പ്. ഫു​ട്‌​ബോ​ള്‍ ജ്വ​രം അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​ലേ​ക്ക് മാ​റാ​ന്‍ മൂ​ന്നു മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യാ​ണി​നി. മു​മ്പ് തീ​രു​പ​മാ​നി​ച്ച​തി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ലോ​ക​ക​പ്പ് ഒ​രു ദി​വ​സം നേ​ര​ത്തെ​യാ​കും എ​ത്തു​ക.  ന​വം​ബ​ര്‍ 20 ന് ​ലോ​ക​ക​പ്പി​ല്‍ പ​ന്തു​രു​ളും. ആ​ദ്യം 21 ന് ​തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​ന് ക​ളി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് മ​ത്സ​ര​ക്ര​മം മാ​റ്റി​യ​ത്.

നേ​ര​ത്തേ തീ​രു​മാ​നി​ച്ച പ്ര​കാ​രം ഗ്രൂ​പ്പ് എ ​യി​ലെ നെ​ത​ര്‍ല​ന്‍ഡ്‌​സ്-​സെ​ന​ഗ​ല്‍ പോ​രാ​ട്ട​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന മ​ത്സ​രം. എ​ന്നാ​ല്‍ പു​തു​ക്കി​യ തീ​യ്യ​തി അ​നു​സ​രി​ച്ച് ഈ ​മ​ത്സ​ര​ത്തി​ന് പ​ക​രം ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ഇ​ക്വ​ഡോ​റും ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടും. എ​ന്നാ​ല്‍ ഫൈ​ന​ല​ട​ക്ക​മു​ള്ള മ​റ്റു​മ​ത്സ​ര​ങ്ങ​ള്‍ക്ക് മാ​റ്റ​മി​ല്ല. നേ​ര​ത്തേ തീ​രു​മാ​നി​ച്ച പ്ര​കാ​രം ഫൈ​ന​ല്‍ ഡി​സം​ബ​ര്‍ 18 ന് ​ത​ന്നെ ന​ട​ക്കും.

ക​ഴി​ഞ്ഞ നാ​ല് ലോ​ക​ക​പ്പി​ലും ആ​തി​ഥേ​യ​രാ​യ ടീ​മാ​ണ് ആ​ദ്യ മ​ത്സ​രം ക​ളി​ച്ച​ത്. ഇ​ത്ത​വ​ണ അ​തി​ന് മാ​റ്റ​മു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ഒ​രു​ദി​വ​സം മു​ന്‍പ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ര്‍ട്ട് സൂ​ചി​പ്പി​ക്കു​ന്നു. 2002-ല്‍ ​ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ലോ​ക​ക​പ്പി​ലാ​ണ് അ​വ​സാ​ന​മാ​യി ആ​തി​ഥേ​യ​ര​ല്ലാ​ത്ത രാ​ജ്യം ഉ​ദ്ഘാ​ട​ന മ​ത്സ​രം ക​ളി​ച്ച​ത്. അ​ന്ന് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫ്രാ​ന്‍സി​നെ സെ​ന​ഗ​ല്‍ അ​ട്ടി​മ​റി​ച്ചു. 

കൗ​ണ്ട് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന സ്റ്റേ​ഡി​യ​മാ​യ ലു​സൈ​ല്‍ ഖ​ത്ത​ര്‍ സ്റ്റാ​ര്‍സ് ലീ​ഗി​ലെ അ​ല്‍ അ​റ​ബി​യും അ​ല്‍ റ​യാ​നും ത​മ്മി​ലു​ള്ള മ​ത്സ​രം അ​ര​ങ്ങേ​റി. അ​ല്‍ റി​ഹ്്‌​ല​യാ​ണ് ലോ​ക​ക​പ്പി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ പ​ന്ത്. 

ക​ളി​യാ​വേ​ശം

ഇ​ത്ത​വ​ണ ഖ​ത്ത​റി​ലാ​ണ് ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പെ​ന്ന​തി​നാ​ല്‍ ആ​രാ​ധ​ക​ര്‍ കൂ​ടു​ത​ല്‍ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഏ​ഷ്യ​ന്‍ ആ​രാ​ധ​ക​ര്‍ക്ക് ലോ​ക​ക​പ്പ് കാ​ണാ​ന്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു​വെ​ന്ന​താ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്. വ​മ്പ​ന്‍ മു​ന്നൊ​രു​ക്ക​മാ​ണ് ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ സ്റ്റേ​ഡി​യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം വ​ലി​യ ച​ര്‍ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ല​യ​ണ​ല്‍ മെ​സ്സി, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ എ​ന്നി​വ​രെ​ല്ലാം ഇ​നി​യൊ​രു ലോ​ക​ക​പ്പ് ക​ളി​ച്ചേ​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ​ത്തെ ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പ് ആ​രാ​ധ​ക​രെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​മാ​യ​താ​കു​ന്നു. ടി​ക്ക​റ്റി​ന് വേ​ണ്ടി വ​ലി​യ മ​ത്സ​ര​മാ​ണ് ആ​രാ​ധ​ക​ര്‍ ത​മ്മി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​യാം. 

ഗ്രൂപ്പുകൾ

നാ​ല് ടീ​മു​ക​ള്‍ വീ​ത​മു​ള്ള എ​ട്ട് ഗ്രൂ​പ്പു​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ലു​ള്ള​ത്. എ​ല്ലാ ഗ്രൂ​പ്പും ഒ​ന്നി​നൊ​ന്ന് ശ​ക്ത​മാ​ണെ​ന്ന് പ​റ​യാം. ഖ​ത്ത​ര്‍, ഹോ​ള​ണ്ട്, സെ​ന​ഗ​ല്‍, ഇ​ക്വ​ഡോ​ര്‍ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പ് എ​യി​ല്‍, ബി​യി​ല്‍ ഇം​ഗ്ല​ണ്ട്, യു​എ​സ്എ, ഇ​റാ​ന്‍, വെ​യ്ല്‍സ്, ഗ്രൂ​പ്പ് സി​യി​ല്‍ അ​ര്‍ജ​ന്‍റീ​ന, മെ​ക്സി​ക്കോ, പോ​ള​ണ്ട്, സൗ​ദി അ​റേ​ബ്യ, ഗ്രൂ​പ്പ് ഡി​യി​ല്‍ ഫ്രാ​ന്‍സ്, ഡെ​ന്മാ​ര്‍ക്ക്, ടു​ണീ​ഷ്യ, ഓ​സ്ട്രേ​ലി​യ, ഗ്രൂ​പ്പ് ഇ​യി​ല്‍ ജ​ര്‍മ​നി, സ്പെ​യി​ന്‍, ജ​പ്പാ​ന്, കോ​സ്റ്റാ​റി​ക്ക, ഗ്രൂ​പ്പ് എ​ഫി​ല്‍ ബെ​ല്‍ജി​യം, ക്രൊ​യേ​ഷ്യ, മൊ​റോ​ക്കോ, കാ​ന​ഡ, ഗ്രൂ​പ്പ് ജി​യി​ല്‍ ബ്ര​സീ​ല്‍, സ്വി​റ്റ്സ​ര്‍ല​ന്‍ഡ്, സെ​ര്‍ബി​യ കാ​മ​റൂ​ണ്‍, ഗ്രൂ​പ്പ് എ​ച്ചി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍, ഉ​റു​ഗ്വെ, ദ​ക്ഷി​ണ കൊ​റി​യ, ഘാ​ന എ​ന്നി​വ​രാ​ണു​ള്ള​ത്.

അ​ട​ക്കി നി​ര്‍ത്താ​ന്‍ വ​നി​താ റ​ഫ​റി​മാ​രും

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ മ​റ്റൊ​രു നാ​ഴി​ക​ക​ല്ല് കു​റി​ച്ചാ​ണ് ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​ത്. ഇ​തി​ഹാ​സ താ​ര​ങ്ങ​ളെ ഒ​രു വി​സി​ല്‍ മു​ഴ​ക്ക​ത്തി​ല്‍ അ​ട​ക്കി നി​ര്‍ത്തു​ന്ന ലോ​ക​ക​പ്പി​ന്‍റെ റ​ഫ​റി​മാ​രു​ടെ പാ​ന​ലി​ല്‍ ഇ​ടം​പി​ടി​ച്ച് മൂ​ന്ന് വ​നി​ത​ക​ളും.  ന​വം​ബ​ര്‍ 21ന് ​തു​ട​ങ്ങി ഡി​സം​ബ​ര്‍ 18ന് ​സ​മാ​പി​ക്കു​ന്ന ലോ​ക​ക​പ്പി​നാ​യി മൂ​ന്ന് വ​നി​ത​ക​ള്‍ ഉ​ള്‍പ്പെ​ടെ 36 റ​ഫ​റി​മാ​രു​ടെ പ​ട്ടി​ക ഫി​ഫ വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. ഫ്രാ​ന്‍സി​ന്‍റെ സ്‌​റ്റെ​ഫാ​നി ഫ്രാ​പ്പാ​ര്‍ട്, റു​വാ​ണ്ട​യു​ടെ സ​ലി​മ മു​ക​ന്‍സാ​ങ്ക, ജ​പ്പാ​ന്‍റെ യോ​ഷി​മി യ​മാ​ഷി​ത എ​ന്നി​വ​രാ​ണ് ച​രി​ത്രം കു​റി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍. ഇ​വ​ര്‍ക്ക് പു​റ​മെ അ​സി​സ്റ്റ​ന്‍റ്് റ​ഫ​റി​മാ​രു​ടെ പ​ട്ടി​ക​യി​ലും മൂ​ന്ന് വ​നി​ത​ക​ളു​ണ്ട്.    

 ലോ​ക​ക​പ്പി​ന്‍റെ 36 റ​ഫ​റി​മാ​ര്‍, 69 അ​സി. റ​ഫ​റി​മാ​ര്‍, 24 വീ​ഡി​യോ മാ​ച്ച് ഒ​ഫീ​ഷ്യ​ല്‍സ് എ​ന്നി​വ​രു​ടെ പ​ട്ടി​ക​യാ​ണ് ഫി​ഫ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​ര്‍ന്ന നീ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് ലോ​ക​ക​പ്പി​ന്‍റെ റ​ഫ​റി​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്ന് ഫി​ഫ റ​ഫ​റീ​സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി​യ​ര്‍ലൂ​യി​ജി കൊ​ളി​ന പ​റ​ഞ്ഞു. 1930 മു​ത​ലു​ള്ള ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ള്‍ മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ന്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​വും യൂ​റോ​പ്യ​ന്‍ ക്വാ​ളി​ഫി​യ​ര്‍ പോ​രാ​ട്ട​ങ്ങ​ളും നി​യ​ന്ത്രി​ച്ച് ശ്ര​ദ്ധ​നേ​ടി​യ റ​ഫ​റി​യാ​ണ് ഫ്രാ​ന്‍സി​ല്‍ നി​ന്നു​ള്ള സ്‌​റ്റെ​ഫാ​നി ഫ്ര​പ്പാ​ര്‍ട്ട്. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ലും ഇ​വ​ര്‍ പ​തി​വ് സാ​ന്നി​ധ്യ​മാ​ണ്.  

 ക​ഴി​ഞ്ഞ ആ​ഫ്രി​ക്ക​ന്‍ നാ​ഷ​ന്‍സ് ക​പ്പി​ല്‍ മ​ത്സ​രം നി​യ​ന്ത്രി​ച്ചാ​ണ് റു​വാ​ണ്ട​ക്കാ​രി​യാ​യ സ​ലി​മ മു​ക​ന്‍സാം​ഗ ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്. എ.​എ​ഫ്.​സി ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു കൊ​ണ്ട് ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള യോ​ഷി​മി യ​മാ​ഷി​ത​യും ഫു​ട്ബാ​ള്‍ ലോ​ക​ത്ത് മു​ന്‍നി​ര​യി​ല്‍ ഇ​ടം പി​ടി​ച്ചു.     ബ്ര​സീ​ലി​ന്‍റെ നെ​വു​സ ബാ​ക്, അ​മേ​രി​ക്ക​യു​ടെ കാ​ത​റി​ന്‍ നെ​സ്ബി​റ്റ്, മെ​ക്‌​സി​കോ​യു​ടെ കാ​ര​ന്‍ ഡ​യാ​സ് മെ​ദി​ന എ​ന്നി​വ​രാ​ണ് അ​സി​സ്റ്റ​ന്‍റ് റ​ഫ​റി​മാ​രു​ടെ പ​ട്ടി​ക​യി​ലെ വ​നി​ത​ക​ള്‍.

അദ്ഭുതമായി എ​ട്ട് സ്റ്റേ​ഡി​യ​ങ്ങ​ള്‍

  • അ​ല്‍ ബെ​യ്ത്ത് സ്റ്റേ​ഡി​യം, അ​ല്‍ ഖോ​ര്‍ - ഉ​ദ്ഘാ​ട​ന മ​ത്സ​രം, സെ​മി ഫൈ​ന​ല്‍വ​രെ മ​ത്സ​ര​ങ്ങ​ള്‍. ശേ​ഷി: 60,000
  • ഖ​ലീ​ഫ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യം, ദോ​ഹ (പു​തു​ക്കി​പ്പ​ണി​തു) - ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍, 16-ാംറൗ​ണ്ട്, ലൂ​സേ​ഴ്സ് ഫൈ​ന​ല്‍. ശേ​ഷി: 40,000
  • അ​ഹ​മ്മ​ദ് ബി​ന്‍ അ​ലി സ്റ്റേ​ഡി​യം, അ​ല്‍ റ​യ്യാ​ന്‍ (പു​തു​ക്കി​പ്പ​ണി​തു) - ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍, റൗ​ണ്ട് ഓ​ഫ് 16 (11 മ​ത്സ​രം). ശേ​ഷി: 40,000
  • അ​ല്‍ ജ​നൂ​ബ് സ്റ്റേ​ഡി​യം, അ​ല്‍ വ​ക്ര - ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും റൗ​ണ്ട് ഓ​ഫ് 16 (ഏ​ഴു മ​ത്സ​രം). ശേ​ഷി: 40,000
  • ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സ്റ്റേ​ഡി​യം, അ​ല്‍ റ​യ്യാ​ന്‍ - ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍, റൗ​ണ്ട് ഓ​ഫ് 16, ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ (മൊ​ത്തം എ​ട്ട് മ​ത്സ​രം). ശേ​ഷി: 40,000
  • സ്റ്റേ​ഡി​യം 974, ദോ​ഹ (റാ​സ് അ​ബു അ​ബൗ​ദ് സ്റ്റേ​ഡി​യം) - ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും റൗ​ണ്ട് ഓ​ഫ് 16 (13 മ​ത്സ​രം). ശേ​ഷി: 40,000
  • ലു​സൈ​ല്‍ സ്റ്റേ​ഡി​യം, ലു​സൈ​ല്‍ - ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ 10 മ​ത്സ​രം. ശേ​ഷി: 80,000
  • അ​ല്‍ തു​മാ​മ സ്റ്റേ​ഡി​യം, ദോ​ഹ - ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍, റൗ​ണ്ട് ഓ​ഫ് 16, ക്വാ​ര്‍ട്ട​ര്‍, സെ​മി​ഫൈ​ന​ല്‍ (16 മ​ത്സ​രം). ശേ​ഷി: 40,000

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top