Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

അമ്മയെ മകൻ കുത്തിക്കൊന്നു

Published:13 August 2022

ഗുരുഗ്രാമിലാണ് സംഭവം. സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസിച്ചു വരുന്നത്. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു

ഗുരുഗ്രാം: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു.വീട്ടിനുള്ളില്‍ വച്ച് പല തവണ കുത്തിയ ശേഷം മരണം ഉറപ്പാക്കാനായി യുവാവ് അമ്മയുടെ കഴുത്തുഞെരിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് കട്ടിലില്‍ മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് 21 കാരനായ മകന്‍ പര്‍വേഷിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലാണ് സംഭവം. സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസിച്ചു വരുന്നത്. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്ബ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായതെന്ന് പൊലീസ് പറയുന്നു. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് താന്‍ കാണാറുണ്ടെന്നും പര്‍വേഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചെന്നും പൊലീസ് പറഞ്ഞു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top