Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:10 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

മഹാരാഷ്ട്രയിലെ 20 മന്ത്രിമാരിൽ 15 പേർ ക്രിമിനൽ കേസുകൾ നേരിടുന്നതായി റിപ്പോർട്ട്

Published:13 August 2022

മറ്റൊരു കണ്ടെത്തൽ എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നതാണ്.   ശരാശരി ആസ്തി ഒരാളുടെ 47.45 കോടി രൂപയാണ്.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

മുംബൈ : മഹാരാഷ്ട്രയിലെ എഴുപത്തിയഞ്ച് ശതമാനം മന്ത്രിമാരും  ക്രിമിനൽ കേസുകളിൽ പ്രതി ചേർക്ക പെട്ടവരാണെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 9-ന് 18 അംഗങ്ങളെ ഉൾപ്പെടുത്തി  മന്ത്രിസഭ വിപുലീകരിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ഉൾപ്പെടെ 20 മന്ത്രിമാരാണുള്ളത്. ഇതിൽ 15 പേരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് പുറത്ത് വരുന്ന വിവരം, 13 മന്ത്രിമാർ ഗുരുതരമായ ക്രിമിനൽ കേസുകളും നേരിടുന്നു എന്നാണ്.

മറ്റൊരു കണ്ടെത്തൽ എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നതാണ്.   ശരാശരി ആസ്തി ഒരാളുടെ 47.45 കോടി രൂപയാണ്.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

മന്ത്രിസഭാ വികസനത്തിന് ശേഷം അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും മഹാരാഷ്ട്ര ഇലക്ഷൻ വാച്ചും 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച എല്ലാ മന്ത്രിമാരുടെയും സ്വയം സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.

441.65 കോടിയുടെ ആസ്തിയുള്ള മലബാർ ഹിൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള മംഗൾ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതൽ പ്രഖ്യാപിത  ആസ്തിയുള്ള മന്ത്രി.ഏറ്റവും കുറഞ്ഞ മൊത്തം ആസ്തിയുള്ള മന്ത്രി പൈത്താൻ മണ്ഡലത്തിൽ നിന്നുള്ള ഭൂമാരേ സന്ദീപൻറാവു ആശാറാം ആണ്. .

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് 41 ദിവസത്തിന് ശേഷം ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് രണ്ടംഗ മന്ത്രിസഭ വിപുലീകരിച്ചത്.പുതിയ 18 മന്ത്രിമാരിൽ ഒമ്പത് പേർ ബിജെപിയിൽ നിന്നും ,9 പേർ ഷിൻഡെയുടെ ഗ്രൂപ്പിൽ നിന്നുമാണ്(വിമത ശിവസേന) ജൂണിൽ ഷിൻഡെയും മറ്റ് 39 ശിവസേന നിയമസഭാംഗങ്ങളും പാർട്ടി നേതൃത്വത്തിനെതിരെ കലാപം നടത്തിയതിനെ തുടർന്നാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വീണത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top