Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

ബാലഗോകുലം വിവാദത്തിന് ശേഷം മേയർ കൗൺസിൽ ഹാളിൽ ; പ്രമേയം തള്ളിയതിൽ പ്രതിപക്ഷ പ്രതിഷേധം

Published:13 August 2022

കൗൺസിൽ ആധ്യക്ഷ്യം വഹിച്ച മേയറുടെ മുന്നിൽ ആദ്യമെത്തിയത് , മേയർ പങ്കെടുത്ത ബാലഗോകുലം പരിപാടിയെക്കുറിച്ചുള്ള അടിയന്തരപ്രമേയമായിരുന്നു.  കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത നല്കിയ നോട്ടീസ് മേയർ തള്ളുകയായിരുന്നു.

കോഴിക്കോട് - ബാലഗോകുലം വിവാദത്തിന് ശേഷം കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഇന്നലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിനെത്തി.
കഴിഞ്ഞ ഞായറഴ്ച വിവാദമുണ്ടായതിനു ശേഷം നടന്ന രണ്ട് പരിപാടികളിലും പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് പോയ മേയർ , ഇന്നലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിനെത്തുകയായിരുന്നു.

കൗൺസിൽ ആധ്യക്ഷ്യം വഹിച്ച മേയറുടെ മുന്നിൽ ആദ്യമെത്തിയത് , മേയർ പങ്കെടുത്ത ബാലഗോകുലം പരിപാടിയെക്കുറിച്ചുള്ള അടിയന്തരപ്രമേയമായിരുന്നു.  കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത നല്കിയ നോട്ടീസ് മേയർ തള്ളുകയായിരുന്നു. താൻ പങ്കെടുത്ത പരിപാടികളെക്കുറിച്ച് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ നല്കിയ പ്രമേയത്തിന് അനുമതി നല്കാനാകില്ലെന്ന് പറഞ്ഞ് മേയർ മറ്റു നടപടികളിലേക്ക് കടന്നതോടെ മുദ്രാവാക്യം വിളികളും ബഹളവുമായി യു.ഡി. എഫ് അംഗങ്ങളൊന്നാകെ എണീറ്റു. പ്രമേയത്തിന് അനുമതി നിഷേധിക്കാറുണ്ടെങ്കിലും അത് വായിക്കുവാനുള്ള സാമാന്യ മര്യാദ പോലും മേയർ കാണിച്ചില്ലെന്ന് പ്രതിപക്ഷ കൗൺസിൽ ഉപനേതാവ്  കെ. മൊയ്തീൻ കോയ പറഞ്ഞു.

പ്ലക്കാർഡും ബഹളവുമൊക്കെയായി അല്പനേരം കൂടി യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം തുടർന്നെങ്കിലും ശ്രദ്ധ ക്ഷണിക്കൽ തുടർന്നതോടെ ഇവർ പിന്നീട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഈ സമയങ്ങളിലെല്ലാം പ്രതിപക്ഷ നിരയിലെ ബി.ജെ.പി അംഗങ്ങളൊന്നാകെ ഇതിലിടപ്പെടാതെ നിശബ്ദരായിരിക്കുകയായിരുന്നു. 
വിവാദത്തെ തുടർന്ന് സി.പി.എം. ജില്ലാ നേതൃത്വം മേയറെ വിമർശിച്ച് രൂക്ഷമായി രംഗതത്തത്തിയെങ്കിലും സ്ഥാനത്തു നിന്ന് മാറ്റുന്നതടക്കമുള്ള
കടുത്ത നടപടികൾ ഉണ്ടാകില്ലെന്നത് ഇന്നലത്തെ മേയറുടെ തിരിച്ചു വരവോടെ തെളിഞ്ഞിരിക്കുകയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top