Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

നുപൂർ ശർമ്മയെ വധിക്കാൻ ശ്രമം ; ഭീകരൻ‌ പിടിയിൽ

Published:13 August 2022

ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു. ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

 ലക്‌നൗ ; മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറന്‍പൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റിലായത്.

ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു. ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

അയല്‍ രാജ്യങ്ങളിലെ ഭീകര സംഘടനകള്‍ക്ക് അയച്ച വോയ്‌സ് മെസേജുകളും ചാറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. 2018 മുതല്‍ തനിക്ക് ജെയ്ഷെ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും പ്രത്യേക പരിശീലനത്തിനായി അവര്‍ തന്നെ പാകിസ്താനിലേക്കും സിറിയയിലേക്കും ക്ഷണിച്ചിരുന്നതായും നദീം സമ്മതിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top