Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

പത്ത് മന്ത്രിമാർക്ക് കൂടി ഇനോവ ക്രിസ്റ്റ കാർ

Published:13 August 2022

ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനായി 3,22,20,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കു കൂടി ആഡംബര ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നു. ഇതിനായി മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി.മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനായി 3,22,20,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനം ലഭിക്കുമ്‌ബോള്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന പഴയ കാറുകള്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കണം. സാമ്ബത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയുള്ളൂ. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനം എടുപ്പിക്കുകയായിരുന്നു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top