Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 6:48 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

K Radhakrishnan, Native Certificate

വനാതിർത്തികളിലുള്ള എല്ലാ തദ്ദേശീയർക്കും കൈവശ രേഖ നൽകും : മന്ത്രി കെ. രാധാകൃഷ്ണന്‍

Published:13 August 2022

തദ്ദേശീയ ജനതയ്ക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ടജില്ല മികച്ച മാതൃകയാണ്. കാടിന്റെ മക്കള്‍ക്ക് ഭൂമി നല്‍കുകയെന്നത് നമ്മുടെകര്‍ത്തവ്യമാണ്. ഒന്നാം ഘട്ടമായി 197 കുടുംബങ്ങള്‍ക്കായി 45.67 ഹെക്ടർ ഭൂമിയുടെഉടമസ്ഥാവകാശ രേഖകൾ മന്ത്രി കൈമാറി

പത്തനംതിട്ട : വനാതിർത്തിയോട് ചേർന്നുള്ള എല്ലാ തദ്ദേശീയരേയും ഭൂമിയുടെഉടമകളാക്കുമെന്നു പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം- വാരാചരണവുംവനാവകാശ കൈവശ രേഖ വിതരണവും ചിറ്റാറിൽ  ‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. 

തദ്ദേശീയ ജനതയ്ക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ടജില്ല മികച്ച മാതൃകയാണ്. കാടിന്റെ മക്കള്‍ക്ക് ഭൂമി നല്‍കുകയെന്നത് നമ്മുടെകര്‍ത്തവ്യമാണ്. ഒന്നാം ഘട്ടമായി 197 കുടുംബങ്ങള്‍ക്കായി 45.67 ഹെക്ടർ ഭൂമിയുടെഉടമസ്ഥാവകാശ രേഖകൾ മന്ത്രി കൈമാറി . 

ചടങ്ങില്‍ ജില്ലയിലെ വിവിധ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് വനാവകാശപട്ടയങ്ങള്‍ക്കൊപ്പം പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലുകള്‍, ലാപ്ടോപ്പ് തുടങ്ങിയവയും മന്ത്രി വിതരണം ചെയ്തു.

അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു . തദ്ദേശീയജനവിഭാഗങ്ങളിലെ കുടുംബങ്ങളിലെ ഒരംഗത്തിന് ജോലി നല്‍കുകയെന്ന ലക്ഷ്യവുംസർക്കാർ പരിഗണയിൽ ഉണ്ടെന്ന്  എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്അയ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പട്ടിക വര്‍ഗവികസന ഓഫീസര്‍ എസ്.എസ് സുധീര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കല്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ശര്‍മ്മ, ജില്ലാ പഞ്ചായത്തംഗം ലേഖസുരേഷ്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, ചിറ്റാര്‍, റാന്നിബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ് ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top