Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:33 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

R Gopikrishnan, Metrovaartha Chief Editor, Kottayam Press Club

ആർ.ഗോപീകൃഷ്ണൻ യുവമാധ്യമപ്രവർത്തകരുടെയെല്ലാം ഗുരുസ്ഥാനീയൻ; മന്ത്രി വി എൻ വാസവൻ

Published:13 August 2022

കോട്ടയത്തെ യുവമാധ്യമപ്രവർത്തകരുടെയെല്ലാം ഗുരുസ്ഥാനീയനായിരുന്നു ആർ ഗോപീകൃഷ്ണനെന്ന് മന്ത്രി വി എൻ വാസവൻ അനുസ്മരിച്ചു. വാർത്തകളെ സമചിത്തതയോടെ സമീപിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുകരണീയമാണെന്നും മന്ത്രി പറഞ്ഞു.

മെട്രോവാർത്ത ചീഫ്  എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന ആർ.ഗോപീകൃഷ്ണനെ അനുസ്മരിച്ചു

കോട്ടയം: മെട്രോവാർത്ത ചീഫ്  എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന ആർ ഗോപീകൃഷ്ണനെ കോട്ടയത്തെ മാധ്യമ സമൂഹം അനുസ്മരിച്ചു. കോട്ടയം പ്രസ് ക്ലബ്‌ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സഹകരണ-സാംസ്കാരിക മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

കോട്ടയത്തെ യുവമാധ്യമപ്രവർത്തകരുടെയെല്ലാം ഗുരുസ്ഥാനീയനായിരുന്നു ആർ ഗോപീകൃഷ്ണനെന്ന് മന്ത്രി വി എൻ വാസവൻ അനുസ്മരിച്ചു. വാർത്തകളെ സമചിത്തതയോടെ സമീപിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുകരണീയമാണെന്നും മന്ത്രി പറഞ്ഞു. ഗോപീകൃഷ്ണൻ്റെ സ്മരണ നിലനിർത്തുവാൻ നടത്തുന്ന പദ്ധതികൾക്ക് മന്ത്രി എല്ലാവിധ പിന്തുണയും ചടങ്ങിൽ പ്രഖ്യാപിച്ചു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. പത്രപ്രവർത്തന മേഖലയിലെ അജയ്യനായ വ്യക്തിയായിരുന്നു ഗോപീകൃഷ്ണനെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ചീഫ് തോമസ് ജേക്കബ്, മുതിർന്ന മാധ്യമ പ്രവർത്തകനും എം.ജി യൂണിവേഴ്സിറ്റി ജേർണലിസം സ്കൂൾ മുൻ ഡയറക്റ്ററുമായ മാടവന ബാലകൃഷ്ണപിള്ള, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് തേക്കിൻകാട് ജോസഫ്, കേരളകൗമുദി പ്രത്യേക ലേഖകൻ വി ജയകുമാർ, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ രശ്മി രഘുനാഥ്, മെട്രോ വാർത്ത സ്പോർട്സ് എഡിറ്റർ സി കെ രാജേഷ് കുമാർ, പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പ്രിയദർശിനി പ്രിയ, ജോയിന്റ് സെക്രട്ടറി സുമി സുലൈമാൻ തുടങ്ങിയവർ യോഗത്തിൽ ഓർമകൾ പങ്കുവച്ചു. ഗോപീകൃഷ്ണന്റെ പത്നി ഡോ. ലീല ഗോപീകൃഷ്ണയും മറ്റ് കുടുംബാംഗങ്ങളും മുതിർന്ന മാധ്യമ പ്രവർത്തകരുമടക്കം നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top