Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:33 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Ramayana Month, Chengannur, Alappuzha

രാമായണ മാസാചരണം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെങ്ങന്നൂരിൽ സംസ്ഥാനതല രാമായണ പാരായണ മത്സരം നടത്തി

Published:13 August 2022

ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ജി. ബൈജു അധ്യക്ഷനായി. ബോർഡിന്റെകീഴിലുള്ള 20 ദേവസ്വം ഗ്രൂപ്പുകളിലെയും മത്സര വിജയികളായ ഇരുന്നൂറോളം മതപാഠശാലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സംസ്ഥാനതല രാമായണ പാരായണമത്സരം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നടന്നു. ബോർഡിന്റെ സാംസ്‌കാരിക-പുരാവസ്തു വിഭാഗത്തിന്റെ കീഴിലുള്ള ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാലസംഘടിപ്പിച്ച നടത്തിയ ചടങ്ങ് പ്രസിഡന്റ് അഡ്വ കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ജി. ബൈജു അധ്യക്ഷനായി. ബോർഡിന്റെകീഴിലുള്ള 20 ദേവസ്വം ഗ്രൂപ്പുകളിലെയും മത്സര വിജയികളായ ഇരുന്നൂറോളം മതപാഠശാലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

ദേവസ്വം ബോർഡംഗം പി.എം. തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ. അജിത്ത് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീ ദേവീ, സാംസ്‌കാരിക-കൾച്ചറൽ വിഭാഗം ഡയറക്ടർ ബി. മധുസൂദനൻ നായർ ആറന്മുള ദേവസ്വം അസിസ്റ്റന്റ്കമ്മിഷണർ സൈനുരാജ്, ചെങ്ങന്നൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിന്ദു, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എസ്.വി. പ്രസാദ്, സെക്രട്ടറി കെ. വിനോദ് കുമാർ, കോ-ഓർഡിനേറ്റർ വി.കെ. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു . 

ദേവസ്വം ബോർഡിൻ്റെ രാമായണ മാസാചരണത്തിന്‍റെ സമാപനം ആഗസ്റ്റ് 16ന് വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ തിരുമൂ‍ഴിക്കുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രാങ്കണത്തില്‍നടക്കും.സമാപനസമ്മേളനം പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഉദ്ഘാടനംചെയ്യും.അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.ആര്‍ മുരളി,ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്പ്രസിഡന്‍റ് വി.കെ.വിജയന്‍,കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ്വി.നന്ദകുമാര്‍,കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് യു.പ്രദീപ്മേനോന്‍,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എം.തങ്കപ്പന്‍,അഡ്വ.മനോജ്ചരളേല്‍,കവി വി.മധുസുദനന്‍നായര്‍ എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം ഒ.റ്റി.സിഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു രാമായണമാസാചരണത്തിന് തുടക്കം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top